ഒടുവില്‍ സത്യം തുറന്നുപറഞ്ഞ് പേളി; ഇന്‍കം ടാക്‌സ് റെയ്ഡിന് പിന്നില്‍ ഈ ഒരു കാരണം; വെളിപ്പെടുത്തല്‍
കൊച്ചി: ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കേരളത്തിലെ പ്രമുഖ യൂട്യൂബ് താരങ്ങളുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. നടി പേളി മാണി, ഷസാം, എം ഫോര്‍ ടെക്, അണ്‍ബോക്സിംഗ് ഡ്യൂഡ് തുടങ്ങിയ പ്രമുഖ യൂട്യൂബര്‍മാരുടെ വീട്ടിലായിരുന്നു റെയ്ഡ്. പിന്നാലെ തന്നെ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
റെയ്ഡിന് ശേഷം എന്താണ് സംഭവിച്ചതെന്ന കാര്യം വെളിപ്പെടുത്തി പല യൂട്യൂബര്‍മാരും സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചിരുന്നു. പല യുട്യൂബ് വ്ളോഗര്‍മാര്‍ക്കും രണ്ട് കോടി രൂപ വരെ വാര്‍ഷിക വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ നികുതി അടയ്ക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.

ഒരു കോടിക്ക് മുകളില്‍ പ്രതിവര്‍ഷം വരുമാനം കിട്ടുന്നവരെയാണ് നിലവില്‍ അന്വേഷണ വിധേയമാക്കിയിട്ടുള്ളത്. ഇത് ആദ്യമായാണ് കേരളത്തിലെ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ തന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് നടി പേളി മാണി.
റെയ്ഡിനെ കുറിച്ച് സോഷ്യല്‍ മീഡിയ ആപ്പായ ത്രഡ്‌സിലാണ് പേളി ഒരു കാര്യം പങ്കുവച്ചത്. ആദായ നികുതി ഉദ്യോഗസ്ഥര്‍ തന്റെ ഹിന്ദി ചിത്രം ലുഡോ കണ്ടുകാണുമെന്നും അതുകൊണ്ടാണ് റെയ്ഡിന് എത്തിയതെന്നുമാണ് പേളി മാണി കുറിച്ചത്. പേളി മാണിയുടെ വാക്കുകള്‍ ഇങ്ങനെ,
'ഈ അടുത്ത് എന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയിരുന്നു. പിന്നീട് ഞാന്‍ അറിഞ്ഞു, നെറ്റഫ്‌ളിക്‌സില്‍ ലുഡോ കണ്ടു. അതിലെ എന്റെ കഥാപാത്രം റിയലാണെന്ന് കരുതി. ലുഡോ നെറ്റ്ഫ്‌ളിക്‌സില്‍ കാണൂ, അപ്പോള്‍ നിങ്ങള്‍ക്ക് എന്റെ ജോക്ക് പിടികിട്ടും'- തെഡ്‌സില്‍ പേളി മാണി കുറിച്ചു.
അതേസമയം, അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രമാണ് ലുഡോ. ഈ ചിത്രത്തില്‍ ഷീജ തോമസ് എന്ന മലയാളി കഥാപാത്രത്തെയാണ് പേള്ി അവതരിപ്പിച്ചത്. ഒരു ഡോണിന്റെ പണപ്പെട്ടി മോഷ്ടിച്ച് രക്ഷപ്പെടാന്‍ നോക്കുകയാണ് ഷീജ. ലുഡോ എന്ന ചിത്രത്തെ ഇപ്പോള്‍ റെയ്ഡുമായി രസകരമായി ബന്ധിപ്പിച്ചാണ് പേളി ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
നേരത്തെ റെയ്ഡിന് പിന്നാലെ താരം പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. . എല്ലാം നല്ലതുപോലെ പോകുന്നു എന്നാണ് പേളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എനിക്ക് നല്‍കിയ സ്നേഹത്തിനും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നന്ദിയെന്നും പേളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
അതേസമയം, 20 ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള ചാനലാണ് പേളിക്കുള്ളത്. കൂടുതലായും ലൈഫ് സ്‌റ്റൈല്‍, ഫാഷന്‍, ട്രാവല്‍ തുടങ്ങിയ വീഡിയോകളാണ് പേളി തന്റെ ചാനലിലൂടെ പങ്കുവച്ചത്. കൂടാതെ പ്രമുഖ താരങ്ങളെ പങ്കെടുപ്പിച്ചുള്ള അഭിമുഖവും പേളി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ പ്രത്യേകം ഒരു സ്റ്റുഡിയോ ചാനലിനായി നിര്‍മ്മിച്ചിരുന്നു.












Click it and Unblock the Notifications