Get Updates
Get notified of breaking news, exclusive insights, and must-see stories!

മീര അന്ന് മല്ലിക സുകുമാരനോട് ചോദിച്ച ആ ചോദ്യം, പൂർണിമ കേട്ടപ്പോൾ; മറുപടിയിൽ ശരിക്കും അവതാരക പെട്ടു

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് പൂർണിമ ഇന്ദ്രജിത്ത്. മറന്നിട്ടും എന്തിനോ മനസ്സിൽ തുളുമ്പുന്ന എന്ന ഒറ്റപ്പാട്ട് മതി പൂർണിമയെ ഓർക്കാൻ. പൂർണിമയ്ക്ക് ലഭിച്ച കഥാപാത്രങ്ങളൊക്കെ വളരെ മനോഹരമായി തന്നെ പൂർണിമ ചെയ്തിട്ടുമുണ്ട്. ഇപ്പോൾ ഒരു കട്ടിൽ ഒരു മുറി എന്ന സിനിമയാണ് പൂർണിമയുടേതായി വരാനിരിക്കുന്നത്. അഭിനയ പ്രധാന്യമുള്ള ചിത്രത്തിൽ പൂർണിമയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷന് എത്തിയപ്പോൾ പൂർണിമ പറഞ്ഞ ചില കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്.

മല്ലിക സുകുമാരൻ സിനിമയിൽ 50 കൊല്ലം പൂർത്തിയാക്കിയതിന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്‌സ് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ആ പരിപാടിയിൽ അവതാരക മീര ചോദിച്ച ചില ചോദ്യങ്ങൾ ആണ് ഇപ്പോൾ മൈൽസ്‌റ്റോൺ മേക്കേഴ്‌സിൽ തന്നെ ഇന്റർവ്യൂവിന് എത്തിയപ്പോൾ പൂർണിമയ്ക്ക് കേൾപ്പിച്ചതും പ്രതികരണം ചോദിച്ചതും. ഓഡിയൻസിന്റെ ഇടയിൽ നിന്ന് വന്നതാണെന്ന് പറഞ്ഞായിരുന്നു മീര സുപ്രിയയെക്കുറിച്ചും പൂർണിമയെക്കുറിച്ചുമുള്ള ചോദ്യം ചോദിക്കുന്നത്.

poornima

ചെറുതായിട്ടുള്ള അമ്മായിമ്മ - മരുമകൾ പോരുണ്ടെങ്കിൽ ആ പോരെടുക്കുന്നത് ആരുടെ അടുത്തായിരിക്കും എന്നായിരുന്നു ചോദ്യം, അയ്യേ എനിക്ക് പോരെടുക്കുന്നത് ഇഷ്ടമല്ല, എന്നെ കിട്ടിത്തില്ല പോരെടുക്കാൻ എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. എന്നാലും മല്ലികാന്റിക്ക് ഇവളെ ഒന്ന് സൂക്ഷിച്ചാൽ ആണ് നല്ലത് എന്ന് തോന്നിയത് ഇവരിൽ ആരെയാണെന്നും മീര ചോദിക്കുന്നുണ്ട്. ഇതിനോടുള്ള പ്രതികരണ ആണ് പൂർണിമയോട് ചോദിക്കുന്നത്.

'' എന്ത് അറിഞ്ഞാലാണ് നിങ്ങൾക്ക് സന്തോഷമാകുക. ഏത് ഉത്തരം അറിഞ്ഞാലാണ് നിങ്ങൾക്ക് സന്തോഷം ലഭിക്കുന്നത്,'' എന്താണ് പൂർണിമ ചോദിക്കുന്നത്. ആങ്കറിംഗ് ചെയ്ത വ്യക്തി എന്ന നിലയിൽ ഇത്തരം ചോദ്യങ്ങളോടുള്ള അഭിപ്രായം എന്താണെന്നും അവതാരക ചോദിക്കുന്നുണ്ട്.

എനിക്കൊരു പേഴ്‌സണൽ റൂൾ ഉണ്ട്, എന്റെ മുന്നിൽ ഇരിക്കുന്ന വ്യക്തിയെ, അവരെ മുമ്പിലിരുത്തുന്നതിനെ മുന്നേ കുറേ അവരെ കുറിച്ച് പഠിച്ചിട്ടാണ് അവിടെ ഇരിക്കുന്നത്. പ്രോപ്പർ ബോം വർക്ക് ചെയ്ത് ഒരാഴ്ചയോളം അവരുമായി മാവസികമായി സഞ്ചരിച്ചാണ് ഇന്റർവ്യൂവിന് അവരെ മുന്നിലിരുത്തുന്നത്.

ആ സമയത്ത് മുന്നിലിരിക്കുന്ന വ്യക്തിക്ക് ഉചിതമായ, അദ്ദേഹം അവിടെ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ഓർത്ത് വെയ്ക്കാൻ പറ്റുന്ന, സന്തോഷം കൊടുക്കുന്ന നിമിഷങ്ങൾ മനസ്സിൽ കൊടുക്കണം എന്നത് മാത്രമാണ് ഞാൻ വിചാരിക്കുക. എന്റെ ഇന്റർവ്യൂവിനെക്കുറിച്ച് ആലോചിക്കുമ്പോൾ മുമ്പിലിരിക്കുന്ന വ്യക്തിക്ക് സന്തോഷവും സമാധാനവും ഉണ്ടാവണം, പൂർണിമ പറയുന്നു.
തനിക്ക് ആരെയും അൺകംഫർട്ടബിൾ ആക്കാൻ കഴിയില്ലെന്ന് പൂർണിമ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+