ഇത് പ്രകാശന്റെ പാർവതിയല്ല! ട്രെന്റി ലുക്കിൽ പ്രയാഗ.. മുടിയിലും പാന്റിലും പരീക്ഷണം.. ചിത്രങ്ങൾ വൈറൽ
കാലം മാറുന്നതിനനുസരിച്ച് നമ്മുടെ ട്രെന്റും മാറാറുണ്ട്. വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമൊക്കെ പുതിയ മാറ്റങ്ങൾ പരീക്ഷിച്ച് നോക്കുന്ന ആളുകളുണ്ട്. പ്രത്യേകിച്ച് ട്രെന്റകൾ ഏറ്റവും വേഗത്തിൽ കൊണ്ടുവരാറുള്ളത് സിനിമാ താരങ്ങളാണ്, ബോളിവുഡ് താരങ്ങളാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. ചില വസ്ത്രങ്ങളൊക്കെ കാണുമ്പോൾ അയ്യേ എന്ന് നമുക്ക് തോന്നുമെങ്കിലും പിന്നീട് അതായിരിക്കും യുവാക്കൾക്കിടയിൽ ട്രെന്റായി മാറുന്നത്.
മലയാളത്തിൽ അത്തരത്തിൽ വ്യത്യസ്തമായ ട്രെന്റുകൾ പരീക്ഷിക്കുന്ന നടിയാണ് പ്രയാഗ മാർട്ടിൻ. 28കാരിയായ പ്രയാഗ ട്രെന്റിന്റെ കാര്യത്തിൽ ഒരുപടി മുന്നിലാണ്. മുടിയുടെ കാര്യത്തിലാണെങ്കിലും വസ്ത്രത്തിന്റെ കാര്യത്തിലാണെങ്കിലും വ്യത്യസ്തമായ സ്റ്റൈൽ ആണ് താരം ഫോളോ ചെയ്യാറുള്ളത്.

PC: arun_sasidaran_officialandalagne_signatur
മലയാളത്തിൽ വളരെ അധികം സിനിമകൾ താരം ചെയ്തിട്ടില്ലെങ്കിലും തമിഴ് - കന്നഡ ഇൻഡസ്ട്രികളിൽ താരത്തിന് ശ്രദ്ധ ലഭിചച്ചിരുന്നു. മലയാളത്തിൽ ഉണ്ണി മുകുന്ദന്റെ കൂടെ ഒരു മുറൈ വന്ത് പാർത്ഥായ എന്ന സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാടൻ പെൺകുട്ടിയായാണ് താരം ഈ സിനിമയിൽ. താരത്തെ ഇത്ര സുന്ദരിയായി മുമ്പോ ശേഷമോ കണ്ടിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.
അതിന് ശേഷം മുടി കളർ ചെയ്ത് വന്ന പ്രയാഗയുടെ ലൂക്ക് വൻ വൈറൽ ആയിരുന്നു. ഇപ്പോൾ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ താരത്തിന്റെ ലുക്കാണ് വൈറൽ ആയിരിക്കുന്നത്.
ജീൻസും ഷർട്ടുമണിഞ്ഞാണ് പ്രയാഗ എത്തിയത്. കൂളിംഗ് ഗ്ലാസും അണിഞ്ഞിരുന്നു. എന്നാൽ താരത്തിന്റെ പാന്റാണ് ചർച്ചയായത്. റിപ്പ്ഡ് ജീൻസാണ് പ്രയാഗ അണിഞ്ഞത്. മൊത്തത്തിൽ കീറിപ്പറഞ്ഞ സ്റ്റൈലിലുള്ളതാണ് പാന്റ്. ഇത് കാരണം നിരവധിപേരാണ് ട്രോളുകളുമായി എത്തുന്നത്.
വരുന്ന വഴി, പട്ടി കടിച്ചതാണോ, ഇപ്പോഴത്തെ പിള്ളേരുടെ ഫാഷൻ, എന്നാലും ഇത് ഫാഷൻ ആണെന്ന് അറിഞ്ഞിരിന്നേൽ തുള വീണ ഷർട്ടും പാൻറും കളയില്ലായിരുന്നു എന്നിങ്ങനെയാണ് കമന്റുകൾ. ഭൂരിഭാഗം കമന്റുകളും താരത്തെ ട്രോളിക്കൊണ്ടാണ്. എന്നാൽ ഇത്തരത്തിലുള്ള കളിയാക്കലുകൾ താരം മുഖ വിലയ്ക്ക് എടുക്കാറില്ല. ഇതിന് മുമ്പും ഇതുപോലുള്ള വ്യത്യസ്തമായ ലുക്കുകളൊക്കെ പ്രയാഗ പരീക്ഷിച്ചിട്ടുണ്ട്.
കളിയാക്കി കൊണ്ടുള്ള കമന്റുകൾ ഏറെ ഉണ്ടെങ്കിലും താരത്തിന്റെ ഫാഷൻ സെൻസ് അടിപൊളിയാണെന്നാണ് ചിലർ പറയുന്നത്. നമുക്ക് ഇഷ്ടപ്പെട്ട സ്റ്റൈലുകൾ പരീക്ഷിക്കുന്നതിന് മറ്റുള്ളവരെ നോക്കേണ്ട ആവശ്യമില്ലെന്നും ഇഷ്ടമുള്ളവർ നോക്കിയാൽ പോരെ വെറുതെ ഇങ്ങനെ കളിയക്കാണോ എന്നാണ് ചോദിക്കുന്നത്. സംഭവം എന്തായാലും ക്ലിക്കായിട്ടുണ്ട്.












Click it and Unblock the Notifications