Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് പോസ്റ്റ് ചെയ്ത് അല്പം നേരം കഴിയുമ്പോഴേക്കും ഇന്‍ബോക്‌സില്‍ ജീത്തു സാറിന്റെ മെസേജ് വന്നു'; പ്രിയാ മണി

തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ജീത്തു ജോസഫിന്റെ നേര്. മോ​ഹൻലാൽ നായകനായ സിനിമയിൽ പ്രിയാ മണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ എന്ത് കൊണ്ടാണ് താൻ നേര് സിനിമ ഏറ്റെടുക്കാൻ കാരണമെന്ന് തുറന്നുപറയുകയാണ് പ്രിയ മണി. എഫ് ടി ക്യൂ വിത്ത് രേഖ എന്ന അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

നായികാ വേഷം തന്നെ വേണമെന്ന് യാതൊരു നിർബന്ധമില്ലെന്നും പക്ഷേ തന്നെ സംബന്ധിച്ച് ഏതെങ്കിലും തരത്തിൽ ആ കഥാപാത്രം സ്വാധീനിക്കണം, എങ്കിൽ മാത്രമേ ആ സിനിമ തിരഞ്ഞെടുക്കുകയുള്ളൂ എന്നും പ്രിയാ മണി പറഞ്ഞു. ഒരുപാട് കഥകൾ വരുന്നുണ്ട്, പക്ഷേ എന്റെ ഡിമാന്റ് ഇതാണ്. കഥയിൽ ആ കഥാപാത്രത്തിന് എന്ത് പ്രാധാന്യം എന്ന ചോദ്യത്തിന് ഉത്തരമുണ്ടാവണം. എന്നെ സ്വാധീനിക്കുന്ന ഏത് ചെറിയ റോളും ചെയ്യാൻ തയ്യാറാണെന്നും പ്രിയാ മണി പറഞ്ഞു.

Neru Priya

നേര് എന്ന സിനിമയിലേക്ക് കോൾ വരുന്ന് തീർത്തും യാദൃശ്ചികമായിട്ടാണെന്നും ജീത്തു ജോസഫ് സാറിന്റെ ഡയറക്ഷനിൽ ഉള്ള ഒരു സിനിമ ചെയ്യണമെന്നത് തന്റെ ഒരുപാട് നാളത്തെ ആ​ഗ്രഹമാണെന്നും പ്രിയ പറഞ്ഞു. അങ്ങനെ ഒരിക്കൽ താൻ അഭിനയിക്കുന്ന തമിഴ് സിനിമ മീന മാഡം ( നടി മീന) വഴി ജീത്തു ജോസഫിലേക്ക് എത്തി. അദ്ദേഹം ആ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. അത് കണ്ട് ഞാൻ അദ്ദേഹത്തിന് നന്ദി പറഞ്ഞ് പോസ്റ്റ് റീ പോസ്റ്റ് ചെയ്തു.

അത് പോസ്റ്റ് ചെയ്ത് അല്പം സമയം കഴിയുമ്പഴേക്കും ഇൻബോക്സിൽ എനിക്ക് ജീത്തു സാറിന്റെ മെസേജ് വന്നു. ഞാൻ ജീത്തു ജോസഫ് സംവിധായകനാണ് എന്ന് പറഞ്ഞിട്ട്. അദ്ദേഹത്തിന്റെ നമ്പർ തന്നിട്ട് ഉടനെ വിളിക്കാനും ആവശ്യപ്പെട്ടു. വിളിച്ചപ്പോഴാണ് നേര് എന്ന സിനിമ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് പറഞ്ഞതും അതിലൊരു റോൾ ചെയ്യാമോ എന്ന് ചോദിച്ചതും .

ഒരു ദിവസത്തെ സമയം തരൂ സാർ എങ്ങനെയെങ്കിലും ഞാൻ ചെയ്തിരിക്കും എന്ന് അദ്ദേഹത്തോട് പറഞ്ഞു. പ്രിയാ മണി പറഞ്ഞു. ഏറ്റെടുത്ത മറ്റ് സിനിമകളുടെ പ്രൊഡ്യൂസറുമായി സംസാരിച്ചു ഡേറ്റുകൾ എല്ലാം റീ അറേഞ്ച് ചെയ്തുവെന്നും എങ്ങനെയും നേര് ചെയ്യണം എന്ന് മാത്രമെ തനിക്കുണ്ടായിരുന്നുവെന്നും പ്രിയ മണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+