Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാള സിനിമയിലേക്ക് ആരും വിളിക്കുന്നില്ല, എന്റെ പെര്‍ഫോമന്‍സ് കാണാത്തത് കൊണ്ടാണോ എന്നറിയില്ല: പ്രിയ വാര്യര്‍

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ പാട്ടിലെ ഒറ്റ രംഗം കൊണ്ട് തന്നെ ജീവിതം മാറി മറിഞ്ഞ താരമാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ ബീവി എന്ന് തുടങ്ങുന്ന ഗാനത്തിലെ കണ്ണിറുക്കുന്ന രംഗമാണ് പ്രിയയെ സെന്‍സേഷനാക്കി മാറ്റിയത്. രാജ്യമാകെ ഈ രംഗം തരംഗമായതോടെ പ്രിയയെ തേടി ബോളിവുഡില്‍ നിന്ന് പോലും അവസരം ലഭിച്ചു.

എന്നാല്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല ലഭിച്ച പേരിനും പെരുമയ്ക്കും തുല്യമായി മലയാള സിനിമയില്‍ നിന്ന് പോലും പ്രിയയെ തേടി അവസരങ്ങളെത്തിയിരുന്നില്ല. ഇതുവരെ വെറും മൂന്ന് മലയാള സിനിമകളില്‍ മാത്രമാണ് പ്രിയ നായികയായി അഭിനയിച്ചത്. എന്നാല്‍ തമിഴിലും തെലുങ്കിലുമെല്ലാം താരം സജീവമാണ്.

Priya Varrier

ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ മലയാളത്തില്‍ സിനിമ ചെയ്യാത്തത് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രിയ വാര്യര്‍. മലയാളത്തില്‍ ആരും തന്നെ വെച്ച് റിസ്‌ക്കെടുക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് പ്രിയ പറയുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയ വാര്യര്‍. മലയാളത്തില്‍ നിന്നും നല്ല അവസരങ്ങള്‍ തന്നെ തേടി എത്തുന്നില്ല എന്നും താരം പറഞ്ഞു.

മലയാളത്തില്‍ മനഃപൂര്‍വം അഭിനയിക്കാതിരിക്കുന്നതല്ല എന്നും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല. എന്നും പ്രിയ പറഞ്ഞു. 'എനിക്ക് കൂടുതലും ഓഫര്‍ ലഭിക്കുന്നത് തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ നിന്നാണ്. മലയാളത്തില്‍ അവസരം ലഭിക്കാത്തതിന് എന്താണ് കാരണം എന്നറിയില്ല. ഞാന്‍ അഭിനയിച്ച സിനിമകള്‍ കാണാത്തത് കൊണ്ടാണോ എന്നും അറിയില്ല,' പ്രിയ പറഞ്ഞു.

മലയാളത്തില്‍ അവസരങ്ങള്‍ കുറവാണ് എന്നും തനിക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ വന്നിട്ടില്ല എന്നും താരം പറഞ്ഞു. ഓഡീഷന്‍ വഴി സിനിമയില്‍ എത്തിയ ആളല്ല താന്‍ എന്നും പെട്ടെന്നാണ് സിനിമയില്‍ വളര്‍ന്നത് എന്നും താരം ചൂണ്ടിക്കാട്ടി. സംവിധായകര്‍ റിസ്‌ക് എടുത്ത് കാസ്റ്റ് ചെയ്ത് വിളിച്ചാലെ നമ്മുടെ കഴിവ് തെളിയിക്കാന്‍ സാധിക്കൂ എന്നും പ്രിയ വാര്യര്‍ പറയുന്നു.

'റിസ്‌ക് എടുക്കാന്‍ ആരും തയ്യറാകുന്നില്ല. എനിക്കറിയാവുന്ന മിക്ക സംവിധായകരോടും അവസരം ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഓഡീഷന് പോയിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലുണ്ടായ പല മോശം പരാമര്‍ശങ്ങളും എനിക്ക് ലഭിക്കുന്ന അവസരത്തെ ബാധിച്ചിട്ടുണ്ട് എന്ന് കരുതുന്നു. നമ്മളെക്കുറിച്ച് ജാഡയാണ് എന്ന് പറഞ്ഞുള്ള ചില മുന്‍വിധികള്‍ ഉണ്ടാകുകയാണ്,' പ്രിയ പറയുന്നു.

താന്‍ അഭിനയിച്ചാല്‍ ശരിയാകില്ലെന്ന തോന്നല്‍ പലര്‍ക്കും ഉണ്ടാകാം എന്നും തന്റെ 18 വയസ് മുതല്‍ ഇതുപോലുളള സംഭവങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്നും നടി പറഞ്ഞു. താന്‍ ചെയ്യുന്ന ഫോട്ടോ ഷൂട്ടുകള്‍ക്കും വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ട് എന്നും താരം ചൂണ്ടിക്കാട്ടി. എന്നാല്‍ ഫോട്ടോഷൂട്ടില്‍ തന്നെ എത്രമാത്രം പ്രസന്റ് ചെയ്യാന്‍ പറ്റുമോ എന്നാണ് നോക്കുന്നത് എന്നും അല്ലാതെ അവസരം കിട്ടാനോ ആരെയും ആകര്‍ഷിപ്പിക്കാനോ അല്ല ചെയ്യുന്നത് എന്നും പ്രിയാ വാര്യര്‍ പറഞ്ഞു.

അഭിനയിക്കാനിഷ്ടം മലയാളം സിനിമയിലാണ് എന്നും ഏറ്റവും നല്ല കഥകളും ഇവിടെയാണ് സംഭവിക്കുന്നത് എന്നും താരം പറഞ്ഞു. ആഷിഖ് അബു, അമല്‍ നീരദ് തുടങ്ങിയവരോടെല്ലാം താന്‍ ചാന്‍സ് ചോദിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+