ആഡംബര വിവാഹം,3 ദിവസത്തെ റിസപ്ഷൻ; പ്രിയങ്ക - നിക്ക് വിവാഹത്തിന് ചെലവായ തുക കണ്ട് നിക്കും ഞെട്ടി
വിവാഹം എന്ന് പറയുന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും ജീവിതത്തിൽ എന്നും ഓർത്തുവെക്കാനുള്ള മുഹൂർത്തമാണ്. അത് കൊണ്ട് തന്നെ ആ ദിവസം പരമാവധി മനോഹരമാക്കാൻ സാധാരണ മനുഷ്യർ പോലും ആഗ്രഹിക്കും. അപ്പോൾ സിനിമാ താരങ്ങളുടെ കാര്യം പറയണോ? ആഡംബര പൂർണമായിരിക്കും വിവാഹം, അത്തരത്തിൽ അത്യാഡംബരപൂർവ്വം നടന്ന വിവാഹമായിരുന്നു നടി പ്രിയങ്കാ ചോപ്രയുടേയും മോഡലും ഗായകനുമായ നിക്ക് ജൊനാസിന്റേയും. അത്രയ്ക്കും ആഢംബരവും മനോഹരവും ആയിരുന്ന വിവാഹ ചടങ്ങുകൾ
പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹിതരായിട്ട് അഞ്ച് വർഷം ആയി . 2018 ഡിസംബറിൽ രാജസ്ഥാനിൽ വച്ച് ആണ് ഇരുവരും വിവാഹിതരായത്. ആഢംബര പൂർണമായ വിവാഹമായിരുന്നു. അവർ ജോധ്പൂരിൽ ഒരു പാലസ് ബുക്ക് ചെയ്തിരുന്നു, അവിടെ അവർ ഇന്ത്യൻ ആചാരങ്ങളോടെ വിവാഹിതരാകുകയും കത്തോലിക്കാ ചടങ്ങുകൾ നടത്തുകയും ചെയ്തു. ഇപ്പോൾ ഇന്ത്യയിൽ വെച്ച് നടന്ന വിവാഹത്തിന് ചെലവായ തുകയെ കുറിച്ച് തുറന്നുപറയുകയാണ് നിക്ക്.

ഇന്ത്യയിൽ നടന്ന വിവാഹത്തിന് 3.5 കോടിയിലധികം രൂപയാണ് ഇരുവരും ചിലവഴിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു അഭി മുഖത്തിനിടെയാണ് പ്രിയങ്കയുമായുള്ള തന്റെ ലാവിഷ് വിവാഹത്തെക്കുറിച്ച് നിക് സംസാരിച്ചത്. ഒപ്പം സഹോദരങ്ങളായ കെവിൻ, ജോ എന്നിവരും ഉണ്ടായിരുന്നു.
വിവാഹാഘോഷങ്ങൾ മടുത്തിരുന്നോ എന്ന ചോദ്യത്തിന് ബിൽ കണ്ടപ്പോൾ അങ്ങനെ തോന്നി എന്നാണ് നിക്ക് പറഞ്ഞത്. ബില്ല് കണ്ടപ്പോൾ ഇത്രയും ആർഭാടകരമായ വിവാഹം നടത്തിയതിൽ ഖേദിക്കുന്നു എന്നാണ് നിക്ക പറയുന്നത്. 2018 ൽ ആയിരുന്നു പ്രിയങ്കയും നിക്കു വിവാഹം ചെയ്തത്. ഹിന്ദു, ക്രിസ്ത്യൻ ആചാര പ്രകാരമായിരുന്നു വിവാഹം. ഹൽദി. സംഗീത്. മെഹന്ദി തുടങ്ങി ചടങ്ങുകളാൽ സമ്പന്നമായിരുന്നു വിവാഹം. ശേഷം മൂന്ന് ദിവസം നീണ്ടുനിന്ന റിസ്പഷൻ പരിപാടികൾ ഉണ്ടായിരുന്നു. നിക്കിനും ധാരാളം ആരാധകർ ഉണ്ട്.
പ്രിയങ്കയുടെ ഇന്ത്യൻ സംസ്‌കാരവുമായി വളരെ മനോഹരമായി പൊരുത്തപ്പെട്ടതിനും അത് ഇഷ്ടപ്പെട്ടതിനും അദ്ദേഹത്തിന് നിരവധി പ്രശംസകൾ ലഭിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, തനിക്ക് ദോശ ഇഷ്ടമാണെന്ന് നിക്ക് ഒരിക്കൽ പറഞ്ഞിരുന്നു.
അടുത്തിടെ, ജോനാസ് ബ്രദേഴ്‌സ് മുംബൈയിൽ തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ കൺസേർട്ട് അവതരിപ്പിച്ചിരുന്നു. വലിയ സ്വീകാര്യതയാണ് സംദീത പരിപാടിക്ക് ലഭിച്ചത്.












Click it and Unblock the Notifications