Get Updates
Get notified of breaking news, exclusive insights, and must-see stories!

കഥ പറയാൻ ഒരുത്തൻ റൂമിലേക്ക് വിളിച്ചു,അവന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസിലായിരുന്നു; നടി പ്രിയങ്ക പറയുന്നു

എവിടെ ചെന്നാലും എല്ലാവരോടും വളരെ പെട്ടെന്ന് അടുക്കുകയും ഇടപഴകുകയും ചെയ്യുന്ന ആളാണ് താൻ എന്ന് നടി പ്രിയങ്ക. ഒരുമിച്ച് ഒരു പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന തരത്തിൽ കൂട്ടുകെട്ട് ഉണ്ടാക്കും. കൂടുന്നവർക്ക് കൂടാം, താത്പര്യമില്ലാത്തവർക്ക് പോകാം. ഞാൻ പരമാവധി എല്ലാവരുമായി സഹകരിക്കും.ഇന്നത്തെ കാലത്തെ ചിലരുടെ വിചാരം അവർ ന്തൊക്കെയോ ആയെന്നാണ്.തോന്നിക്കോട്ടെ ഇപ്പോഴത്തെ പിള്ളേരല്ലേ , അത് കുറച്ച് കഴിയുമ്പോൾ അവർ തന്നെ താഴേക്ക് ഇറങ്ങി വന്നോളും. എല്ലാവരുമായി ഞാൻ കൂട്ടുകൂടും. ജാഡ കാണിക്കുന്നവർക്ക് മാറി നിൽക്കാം, നടി പറഞ്ഞു, മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

'പണ്ടത്തെ അപേക്ഷിച്ച് ഇപ്പോൾ വന്ന മാറ്റം കാരവാനാണ്. പണ്ടാണെങ്കിൽ എല്ലാവരും വന്ന് ഒരു മരച്ചുവട്ടി്‍ ഇരുന്ന് പല കാര്യങ്ങളും ചർച്ച ചെയ്യും. ഇപ്പോഴാണെങ്കിൽ ഞാൻ ആണെങ്കിൽ പോലും മൊബൈൽ എടുത്ത് മാറി നിൽക്കും. ഇല്ലെങ്കിൽ കാരവാനിൽ ഇരിക്കുകയോ ഉറങ്ങുകയോ ചെയ്യും. പണ്ട് അതല്ല സ്ഥിതി. ഇതൊക്കെ കൊണ്ട് തന്നെ ലൊക്കേഷനുകളിൽ കൂടുതൽ അടുപ്പങ്ങളില്ല. ഇന്നിപ്പോൾ എല്ലാവരും കാരവാനിൽ ഒതുങ്ങിപ്പോയി. ലേഡീസ് ആണെങ്കിൽ ലേഡീസ്, സ്വന്തമായി കാരവാൻ ഉള്ള നായകൻമാരാണെങ്കിൽ അവർ അതിനകത്ത് ഇരിക്കുകയും ചെയ്യും. ആളുകൾ തമ്മിലുള്ള ഇന്റിമസി പോയതിൽ വിഷമം ഉണ്ട്. മറ്റുള്ളവരുടെ കാരവാനിൽ പോയി മിണ്ടാൻ നമ്മുക്ക് തോന്നില്ല.

priyanka2-

ഷൈൻ ടോം ചാക്കോയൊക്കെ വേറെ ലവൽ താരമാണ്. ഷൈനിന് അദ്ദേഹത്തിന്റേതായ പ്രശ്നങ്ങൾ ഉണ്ടാകുമായിരിക്കും. എന്നാൽ ഒരു സീൻ ചെയ്യുന്ന സമയത്ത് ഒരു ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് ഭയങ്കര പെർഫെക്ട് ആണ്. അത്രയും ടൈമിങ് ആണ്. ഷൈൻ എന്നോട് ഇതുവരെ മോശമായി പെരുമാറിയിട്ടില്ല. ഷൈൻ എന്നല്ല ഫീൽഡിൽ ആരും മോശമായി പെരുമാറിയിട്ടില്ല. ഇനി ഉണ്ടായാൽ തന്നെ വേണ്ട മോനോ എന്ന് പറയാൻ അറിയാം, അത് പറയാൻ എന്താ ബുദ്ധിമുട്ട്, അതൊക്കെ പറയാൻ പഠിച്ചിരിക്കണം. ഇനി ഇതൊക്കെ ഇഷ്ടമാണെങ്കിൽ പോയിക്കോളൂ, പക്ഷെ എന്തിനാണ് പുരുഷൻമാരെ മാത്രം കുറ്റം പറയുന്നത്.

സിനിമ സെറ്റിൽ നമ്മളോട് ആരെങ്കിലും മോശമായി പെരുമാറിയാൽ നമ്മുക്ക് പ്രൊഡ്യൂസർ ഉണ്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരുണ്ട്, ഡയറക്ടർ ഉണ്ട്. ആദ്യമേ തന്നെ അവരോട് സൂചിപ്പിക്കുക, ചെറിയൊരു പ്രശ്നമുണ്ടെന്ന്. അല്ലെങ്കിൽ നേരിട്ട് പറയണം. പറഞ്ഞതുകൊണ്ട് സിനിമ നിന്നൊന്നും പോകില്ല.

ചില പടങ്ങളിൽ എനിക്ക് ഇത്തരം സാഹചര്യം ഉണ്ടായപ്പോൾ ഞാൻ ആ പടത്തിൽ നിന്നും ഇറങ്ങി പോന്നു. എനിക്ക് ആ പടം വേണ്ടെന്നേ, എന്തിനാണ് കടിച്ച് നിൽക്കുന്നത്? ഇപ്പോൾ ഒരു പെണ്ണിന് ജീവിക്കാൻ ഒരു യുട്യൂബ് ചാനൽ മാത്രം മതി, അതിലെ വരുമാനം കൊണ്ട് ജീവിക്കാം, എന്തിനാണ് കൈയ്യും കാലും പിടിച്ച് ജീവിക്കുന്നത്. ഇഷ്ടം ഉണ്ടെങ്കിൽ പോയിക്കോട്ടെ, എന്നാൽ പോയി കഴിഞ്ഞതിന് ശേഷം മറ്റുള്ളവരെ കുറ്റം പറയുന്നതാണ് ഏറ്റവും വലിയ തെറ്റ്.

ചിലർ രാത്രി റൂമിലേക്ക് വിളിച്ചാൽ എന്തിനാണ് വിളിക്കുന്നതെന്ന് ചോദിച്ചൂടെ? കുറച്ച് നാൾ മുൻപ് ഒരാൾ വിളിച്ചു, ചേച്ചി നല്ല ക്യാരക്ടർ ആണ്, ചേച്ചിയോട് എനിക്ക് സോറി പറയണമെന്നൊക്കെ പറഞ്ഞു. ഞാൻ ചോദിച്ചു ഞാനാണോ നായിക, അങ്ങനെയെങ്കിൽ അഭിനയിക്കുന്നില്ല, ആ പടം പൊളിയാൻ എനിക്ക് ആഗ്രഹമില്ലെന്ന്. എന്തായാലും എന്റെ റോൾ പറയാൻ പറഞ്ഞു, അപ്പോൾ അവൻ പറഞ്ഞത് എനിക്ക് നേരിട്ട് ഇരുന്ന് സംസാരിക്കണം എന്ന്. ഞാൻ പറഞ്ഞു ശരി കോഫി ഷോപ്പിലോ മറ്റോ വെച്ച് സംസാരിക്കാമെന്ന്. അവൻ പറഞ്ഞത് റൂം ഉണ്ടെന്നാണ്. സോറി മോനേ റൂമിലിരുന്ന് കഥ കേൾക്കേണ്ട പ്രായം അല്ല എനിക്കെന്ന് നല്ല മറുപടി കൊടുത്തു', താരം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+