Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് മലയാളത്തിൽ താൻ ഒരിക്കലും പങ്കെടുക്കില്ല, അവർ വിളിച്ചു, പക്ഷേ..';തുറന്നുപറഞ്ഞ് നടി പ്രിയങ്ക

ബിഗ് ബോസ് സീസൺ 7 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മാർച്ചോടെ പുതിയ സീസൺ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ റീച്ച് ഉണ്ടായ സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. അതുകൊണ്ട് തന്നെ അതിലു മികച്ച മത്സരാർത്ഥികളെ ഇത്തവണ അവതരിപ്പിക്കേണ്ടി വരും എന്നതാണ് അണിയറ പ്രവർത്തകർക്ക് മുന്നിലുള്ള വെല്ലുവിളി.

സീസൺ 6 ലേത് പോലെ തന്നെ ഇത്തവണയും സോഷ്യൽ മീഡിയയിൽ നിന്നും നിരവധി പേർ ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അതോടൊപ്പം സിനിമ-സീരിയൽ മേഖലകളിൽ നിന്നുള്ളവരും ഉണ്ടായേക്കും. ഈ മേഖലയിൽ നിന്നും ഇക്കുറി നടി പ്രിയങ്ക അനൂപ് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. ചിലരുടെ പ്രെഡിക്ഷൻ ലിസ്റ്റിലും പ്രിയങ്കയുണ്ട്. എന്നാൽ അതൊക്കെ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് പറയുകയാണ് പ്രിയങ്ക. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

pri2-1738601993 jpg -Properties

'പ്രെഡിക്ഷൻ ലിസ്റ്റിലൊക്കെ എൻറെ പേര് പറയുന്നത് റീച്ച് കിട്ടാൻ വേണ്ടിയാണ്. ഞാനൊന്നും പോകില്ല. ആദ്യം മുതലേ ബിഗ് ബോസ് ചോദിച്ചിട്ടുണ്ട് പങ്കെടുക്കാൻ വരുന്നോയെന്ന്. കാരണം ഞാൻ കുടുംബമായി ജീവിക്കുന്നൊരാളാണ്. കാണുന്നതൊക്കെ വിളിച്ച് പറഞ്ഞ് അടിയാക്കി പ്രശ്നമാക്കി ബഹളമാക്കി ഞാൻ ഫസ്റ്റ് പ്രൈസ് വാങ്ങിക്കുമെന്ന് ഉറപ്പാണ്. കോൺഫിഡൻസ് ലെവലാണത്. പക്ഷെ റിസ്ക്കെടുക്കാൻ ഞാൻ തയ്യാറല്ല. ലൈഫിന് വേണ്ടി റിസ്ക്കെടുക്കാം, പക്ഷെ ഇതിന് വേണ്ട. ലൈഫ് പോകുമെന്ന പേടിയുള്ളതുകൊണ്ടാണ് പോകാത്തത്. എന്റെ ലൈഫ് എനിക്ക് വേണം. അതിൽ ‍ഞാൻ റിസ്ക്ക് എടുക്കില്ല', പ്രിയങ്ക പറഞ്ഞു.

അതിനിടെ ഹണി റോസ് വിവാദത്തിലും അവർ പ്രതികരിച്ചു. അത് പോലുള്ള ഡ്രസ് താൻ ജീവിതത്തിൽ ഒരിക്കലും ധരിക്കില്ല. 'ജീൻസ് വരെ ഞാൻ ഇടാറില്ല, എന്റെ വീട്ടുകാർക്ക് ഇഷ്ടം ഞാൻ സാരിയും ചൂരിദാറും ഇടുന്നതാണ്. അവർക്ക് ഇഷ്ടമുള്ള രീതിയിലാണ് ഞാൻ ഡ്രസ് ഇടുന്നത്. മറ്റുള്ളവരൊക്കെ പല തരത്തിൽ ഡ്രസ് ഇടുന്നത് അവരുടെ വീട്ടുകാർ സമ്മതിച്ച് കൊടുത്തിട്ടുണ്ടാകും.

നമ്മുക്ക് കംഫേർട്ടായ വസ്ത്രം ആർക്കും ധാരിക്കാം. ഭംഗിയുണ്ടെങ്കിൽ ഏത് വസ്ത്രവും ധരിക്കാം. കുറച്ച് പേർ ഡ്രസ് ഇടുന്നതാണല്ലോ ചിലർക്ക് അരോജകമെന്നൊക്കെ പറയുന്നത്. എന്നാൽ ആദ്യം ചെയ്യേണ്ടത് കേരളത്തിലേക്ക് വിദേശവനിതകൾ വരുന്നത് ആദ്യം നിർത്തലാക്ക്. അവർ ഷോട്സ് ഇട്ട് പോകുമ്പോൾ ആർക്കും പരാതി ഇല്ലല്ലോ, പ്രശ്നമാക്കുന്നില്ലല്ലോ. അതൊക്കെ വൃത്തിയുള്ള ഡ്രസ് ആണോ. നമ്മുക്ക് ഇഷ്ടമുള്ള വസ്ത്രം നമ്മുക്ക് ധരിക്കാം. ആൾക്കാർ ആദ്യം അവരുടെ ചിന്താഗതിയാണ് മാറ്റേണ്ടത്, ഇനി മാറ്റാനാവുന്നില്ലെങ്കിൽ എന്തിനാണ് ഗുസ്തി പിടിക്കാൻ വരുന്നത്. ഇതൊക്കെ നോക്കുകയും ആസ്വദിക്കുകയുമൊക്കെ ചെയ്തിട്ട് കുറ്റം പറയാൻ നിൽക്കരുത്', പ്രിയങ്ക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+