സീരിയലിലെ ഹണി റോസ് എന്ന വിശേഷണം; മറുപടിയുമായി രക്ഷ.. 'ഉദ്ഘാടനങ്ങള്‍ക്ക് വാങ്ങുന്നത്..'
മിനി സ്ക്രീന്‍ താരങ്ങള്‍ക്ക് പ്രിയപ്പെട്ട നടിയാണ് രക്ഷ രാജ്. 2008 ല്‍ ലോലിപോപ്പ് എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് രക്ഷ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി ചില സിനിമകളില്‍ വേഷമിട്ടു. 2009 ല്‍ പുറത്തിറങ്ങിയ മലയാളി എന്ന ചിത്രത്തിലെ ദയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രക്ഷയായിരുന്നു. പിന്നീട് നിരവധി തമിഴ് സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
2020 ല്‍ ആണ് മിനി സ്ക്രീനിലേക്കുള്ള അരങ്ങേറ്റം. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സീരിയലില്‍ സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സാന്ത്വനം എന്ന സീരിയല്‍ ആണ് വഴിത്തിരിവാകുന്നത്. ഇതിലെ അപര്‍ണ / അപ്പു എന്ന കഥാപാത്രം രക്ഷയ്ക്ക് കൈയടി നേടിക്കൊടുത്തു.

ഏഷ്യാനെറ്റില്‍ തന്നെ സംപ്രേഷണം ചെയ്യുന്ന ജാനകിയുടേയും അഭിയുടേയും വീട് എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് താരമിപ്പോള്‍. സീരിയല്‍ അഭിനയം കൂടാതെ ഉദ്ഘാടനങ്ങളിലും സജീവമാണ് രക്ഷ. അതിനിടെ ഉദ്ഘാടനങ്ങള്‍ക്ക് രക്ഷ അമിതമായ തുകയാണ് ഈടാക്കുന്നത് എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍.
എല്ലാവരും ഉദ്ഘാടനങ്ങള്‍ക്ക് വാങ്ങിക്കുന്ന തുക മാത്രമെ താനും ഈടാക്കാറുള്ളൂ എന്നും അത്തരം വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ല എന്നും താരം വ്യക്തമാക്കി. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു രക്ഷ രാജിന്റെ പ്രതികരണം. സീരിയലിലെ ഹണി റോസാണ് താന്‍ എന്ന സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ക്കും താരം മറുപടി നല്‍കുന്നുണ്ട്.
'ഉദ്ഘാടനങ്ങള്‍ക്ക് ഞാന്‍ അമിത തുക ഈടാക്കുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്. അത് വിഷമിപ്പിച്ചിട്ടുണ്ട്. കാരണം സത്യമല്ലാത്ത ഒരു കാര്യം കേള്‍ക്കുമ്പോള്‍ വിഷമമുണ്ടാകുമല്ലോ. ഉദ്ഘാടനത്തിന് എല്ലാവരും വാങ്ങിക്കുന്ന തുക തന്നെയെ ഞാനും വാങ്ങിക്കുന്നുള്ളൂ. അങ്ങനെ ചില ആള്ക്കാര് പറയുന്ന സമയത്ത് ഇങ്ങനെ പറഞ്ഞിട്ടുണ്ട്, ഇങ്ങനെ കേട്ടിട്ടുണ്ട് എന്നൊക്കെ നമ്മളോട് പറയാറുണ്ട്,' രക്ഷ പറയുന്നു.
നമ്മള് പറയാത്ത കാര്യങ്ങളെ കുറിച്ചൊക്കെ ടോക്ക് വന്നിട്ടുണ്ട്. അത് കേള്‍ക്കുമ്പോള്‍ വിഷമം ഉണ്ടാകും. കാരണം ഉള്ള കാര്യമാണെങ്കില്‍ ഓക്കെ. പിന്നെ ഞാന്‍ അത് കൊണ്ട് നടക്കുകയൊന്നുമില്ല. നമുക്ക് അത് പറഞ്ഞ് തിരുത്താന്‍ പറ്റില്ലല്ലോ എന്നാണ് രക്ഷ ചോദിക്കുന്നത്. സീരിയലിലിലെ ഹണി റോസ് എന്നാണ് രക്ഷയെ പറയുന്നത്. കാരണം സീരിയല്‍ മേഖലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ ചെയ്യുന്നത് രക്ഷയാണല്ലോ എന്നും അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്.
ഇതിന് അങ്ങനെയൊന്നുമില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. 'ഏകദേശം ഒരു മാസം എത്ര ഉദ്ഘാടനം ചെയ്യും എന്നൊന്നും ഓര്‍മയില്ല. ഒരു തവണ ഞാന്‍ രണ്ടെണ്ണം ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു. എന്റെ അടുത്ത് ചില ആള്ക്കാര് മെസേജൊക്കെ ഇട്ടു. സീരിയയിലെ ഹണി റോസ് എന്നൊക്കെ പറഞ്ഞ്. ഞാന്‍ പറഞ്ഞു അയ്യേ, അങ്ങനെ ഒന്നുമില്ല കാരണം അവര്‍ ഒരുപാട് ചെയ്യുന്നുണ്ട്. അതിന്റെ അടുത്തൊന്നും നമ്മള് എവിടേയും ഇല്ല,' ഹണി റോസ് പറഞ്ഞു.
കുറെ പേര് ഉദ്ഘാടനം ചെയ്യുന്നുണ്ടായിരിക്കും എന്നും അതൊക്കെ നമ്മള് കാണാഞ്ഞിട്ടായിരിക്കും എന്നും രക്ഷ പറയുന്നു. മോഡലിംഗിലും സജീവമാണ് രക്ഷ. 2022 ല്‍ ആയിരുന്നു രക്ഷയുടെ വിവാഹം. ഐടി പ്രൊഫഷണലും കോഴിക്കോട് സ്വദേശിയുമായ അര്‍ക്കജ് ആണ് രക്ഷയുടെ ഭര്‍ത്താവ്. ഇരുവരും കോഴിക്കോട് സ്വദേശികളാണ്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications