കൈനിറയെ ചിത്രങ്ങള്‍... എന്നിട്ടും പ്രതിഫലം കുത്തനെ കുറച്ച് രശ്മിക മന്ദാന; കാരണമെന്ത്
ചുരുക്കം സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര നായിക എന്ന പട്ടം നേടിയെടുത്ത താരമാണ് രശ്മിക മന്ദാന. നാഷണല്‍ ക്രഷ് എന്ന് അറിയപ്പെടുന്ന രശ്മിക ആനിമല്‍ എന്ന സിനിമയിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരുന്നു. രശ്മിക മന്ദാന ഇന്ന് രാജ്യത്തെ ഏറ്റവും ജനപ്രിയയും താരമൂല്യവുമുള്ള വനിതാ താരങ്ങളില്‍ ഒരാളാണ് എന്നതില്‍ സംശയമില്ല.
തുടര്‍ച്ചയായ നിരവധി പ്രോജക്ടുകളും ഒന്നിലധികം സിനിമാ ഇന്‍ഡസ്ട്രികളിലെ സാന്നിധ്യവും കാരണം ഒരു യഥാര്‍ത്ഥ പാന്‍-ഇന്ത്യന്‍ ഐക്കണായി മാറിയിരിക്കുകയാണ് രശ്മിക. അതിനാല്‍ തന്നെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് രശ്മിക. അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ 2 വില്‍ റെക്കോഡ് പ്രതിഫലമായിരുന്നു രശ്മിക വാങ്ങിയിരുന്നത്.

സ്വാഭാവികമായും ഇതിന് ശേഷം ചെയ്യുന്ന പ്രൊജക്ടുകളില്‍ രശ്മിക പ്രതിഫലം ഉയര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ താരത്തിന്റെ സമീപകാല പ്രതിഫല കണക്കുകള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 2024 ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തിയ പുഷ്പ 2 വില്‍ 10 കോടി രൂപയാണ് രശ്മിക പ്രതിഫലമായി നേടിയത് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പുഷ്പ 2 ന് ശേഷമുള്ള മൂന്ന് ചിത്രങ്ങളിലെയും പ്രതിഫലത്തില്‍ താരം ഗണ്യമായ കുറവ് വരുത്തി എന്നാണ് വിവരം.
2025 ഫെബ്രുവരി 14 ന് പുറത്തിറങ്ങിയ ഛാവയ്ക്ക് 4 കോടി രൂപയാണ് രശ്മികയ്ക്ക് പ്രതിഫലം ലഭിച്ചത്. തുടര്‍ന്ന് സിക്കന്ദര്‍ മാര്‍ച്ച് 30 ന് റിലീസ് ചെയ്തു. ഇതിന് 5 കോടി രൂപയായിരുന്നു രശ്മികയുടെ പ്രതിഫലം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കുബേരയ്ക്ക് രശ്മിക വാങ്ങിയത് നാല് കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുഷ്പ 2 ലെ ശമ്പളത്തില്‍ നിന്ന് ഏകദേശം 60% കുറവാണിത്.
അപ്രതീക്ഷിതമായി പ്രതിഫലത്തില്‍ ഉണ്ടായ ഈ ഇടിവ് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു, സ്ഥിരമായ ജനപ്രീതിയും മികച്ച പ്രകടനവും ഉണ്ടായിരുന്നിട്ടും, രശ്മികയുടെ പ്രതിഫലത്തില്‍ പെട്ടെന്ന് മാറ്റം വന്നതിന്റെ കാരണം എന്തായിരിക്കും എന്ന ആശ്ചര്യത്തില്‍ ആണ് ആരാധകര്‍. അതേസമയം പ്രതിഫലം കുറഞ്ഞെങ്കിലും താരത്തിന് ഇപ്പോഴും കൈനിറയെ പ്രൊജക്ടുകള്‍ ഉണ്ട്.
തമ, ദി ഗേള്‍ഫ്രണ്ട് എന്നീ രണ്ട് വലിയ പ്രോജക്ടുകള്‍ കൂടി രശ്മികയുടെ മുന്നിലുണ്ട്. ഈ രണ്ട് സിനിമകളുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications