മരണത്തെ മുന്നിൽ കണ്ട നിമിഷം; വിമാനം എമർജൻസി ലാൻഡ് ചെയ്തു; കുറിപ്പുമായി രശ്മിക മന്ദാന..ആരാധകരും ഞെട്ടി
നടി രശ്മിക മന്ദാന യാത്ര ചെയ്ക വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. പെട്ടെന്നുണ്ടായ സംഭവത്തിൽ നടി ഉൾപ്പെടെ ഉള്ള യാത്രക്കാരെ ഭീതിയിലാഴ്ത്തി. വിമാനത്തിൽ ഇരിക്കുന്ന ചിത്രം രശ്മിക പങ്കുവെച്ചു. നിമിഷ നേരം കൊണ്ട് ഫോട്ടോ വൈറൽ ആവുകയും ചെയ്തു. നടിക്കൊപ്പം ശ്രദ്ധ ദാസും ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന ചോദ്യവുമായി ആരാധകരും എത്തിയിട്ടുണ്ട്.
" ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്, " എന്ന കുറിപ്പോടെയാണ് രശ്മിക ഫോട്ടോ പങ്കിട്ടത്. വിമാനം മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ചില സാങ്കേതിക തകരാർ മൂലം ലാൻഡ് ചെയ്ത വിമാനം 30 മിനിറ്റിനു ശേഷം വീണ്ടും മുംബൈയിലേക്ക് മടങ്ങി. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാണ് റിപ്പോർട്ട്.

രശ്മിക നായികയായി എത്തിയ അനിമൽ എന്ന ചിത്രത്തിൻ്റെ വിജയത്തിലാണ് താരം ഇപ്പോൾ. രൺബീർ കപൂറാണ് ചിത്രത്തിലെ നായകൻ. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്ററായി മാറി.
നേരത്തെ, ഗ്രാസിയയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഹിന്ദി സിനിമകളിലേക്കുള്ള തൻ്റെ മാറ്റം 'കാർഡിൽ ഇല്ല' എന്നാണ് രശ്മിക പറഞ്ഞിരുന്നത് , എന്നാൽ ഹിന്ദി സിനിമാ പ്രേക്ഷകരിൽ നിന്ന് തനിക്ക് ലഭിക്കുന്ന 'അപാരമായ സ്നേഹം' കാരണം അവർക്ക് തിരികെ നൽകാൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.
"2020 ഞങ്ങൾക്കെല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു, ആ രണ്ട് വർഷങ്ങളിൽ ഞങ്ങൾക്ക് നഷ്ടബോധവും നിരാശയും തോന്നി വീട്ടിൽ ഇരിക്കേണ്ടി വന്നതായി ഞാൻ ഓർക്കുന്നു. ഹിന്ദി സിനിമയിലേക്കുള്ള മാറ്റം എപ്പോഴും ചിന്തയിൽ ഉണ്ടായിരുന്നില്ല.ഞാൻ ഒരു അഭിനേതാവായത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ ഹിന്ദി ഇൻഡസ്ട്രിയിൽ നിന്ന് എനിക്ക് ലഭിച്ചിരുന്ന അളവറ്റ സ്നേഹം കൊണ്ടാണ് അത് സംഭവിച്ചത്.
തിരിച്ചും സ്നേഹം നൽകാൻ ഞാൻ ആഗ്രഹിച്ചു. ഹിന്ദിയിലും ഒരു സിനിമ ചെയ്യണം. നല്ല സിനിമകൾ ചെയ്യേണ്ടതും എന്നെ സ്നേഹിക്കുന്ന ആളുകൾക്ക് തിരികെ നൽകുന്ന സിനിമകളുടെ ഭാഗമാകുന്നതും എന്റെ ഉത്തരവാദിത്തമാണ് എന്നെനിക്ക് തോന്നുന്നു, " രശ്മിക മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പുഷ്പ 2: ദ റൂളിൻ്റെ ചിത്രീകരണത്തിലാണ് താരം ഇപ്പോൾ . അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൽ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് നടി വീണ്ടും അവതരിപ്പിക്കുന്നത്. സുകുമാർ രചനയും സംവിധാനവും നിർവഹിച്ച പുഷ്പ: ദി റൈസ് 2021 ൽ പുറത്തിറങ്ങി, അത് ഒരു ബ്ലോക്ക്ബസ്റ്ററായി മാറി.












Click it and Unblock the Notifications