Get Updates
Get notified of breaking news, exclusive insights, and must-see stories!

രമ്യ കൃഷ്ണയുടെ ആസ്തി എത്രയെന്ന് അറിയുമോ? ഒരു സിനിമയ്ക്ക് വാങ്ങിക്കുന്നത് ഇത്രയും തുക

വ്യത്യസ്തതയാർന്ന വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ ഇടം ഉറപ്പിച്ച നായികയാണ് രമ്യാ കൃഷ്ണന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയ ഭാഷകളിലെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത വമ്പന്‍ ഹിറ്റായി മാറിയ ജയിലറാണ് താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ജയിലറില്‍ രജനീകാന്തിന്റെ ഭാര്യയായി വിജയ മുത്തുവേൽ പാണ്ഡ്യന്‍ എന്ന വേഷമായിരുന്നു താരത്തിന് ലഭിച്ചത്. രമ്യാ കൃഷ്ണന്‍ പോലൊരു താരത്തിന് അർഹമായ സ്ക്രീന്‍ പ്രസന്‍സ് ചിത്രത്തില്‍ കിട്ടിയില്ലെന്ന വിമർശനം ചില ഭാഗത്ത് നിന്ന് ഉയർന്ന് വന്നെങ്കിലും തന്റെ ഭാഗം പതിവ് പോലെ ഭംഗിയായി നിർവ്വഹിക്കാനും താരത്തിന് സാധിച്ചു. ജയിലർ ഇതുവരെ 600 കോടിയിലേറെ നേടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

 ramya-krishnan

ടെലിവിഷന്‍ രംഗത്തിലൂടെ സിനിമ മേഖലയിലേക്ക് എത്തിയ രമ്യ കൃഷ്ണന്‍ അഭിനയത്തില്‍ 30 വർഷം പൂർത്തിയാക്കിയ നടി കൂടിയാണ്. ഇത്തരമൊരു താരത്തിന്റെ ആസ്തി എത്രയെന്ന് അന്വേഷിച്ചുകൊണ്ടുള്ള നിരവധി അന്വേഷണങ്ങളാണ് ഗൂഗിളില്‍ വരുന്നത്. സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകള്‍ പ്രകാരം നടിയുടെ ആസ്തി 98 കോടി രൂപയാണ്.

സിനിമ മേഖലയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ അവർ ഒരു സിനിമയ്ക്ക് 3-4 കോടി രൂപ പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോർട്ടുണ്ട്. ബ്രാൻഡ് ഡീലുകളിൽ നിന്നും മറ്റുമായുള്ള വരുമാനവും താരത്തിനുണ്ട്.

അതേസമയം, വ്യത്യസ്ത തരം കഥാപാത്രങ്ങളിൽ പരീക്ഷണം നടത്താനുള്ള ധൈര്യത്തിലൂടെ തന്റെ കരിയറിനെ മുന്നോട്ട് കൊണ്ടുപോയ താരമാണ് രമ്യ കൃഷ്ണയെന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്. സിനിമകള്‍ക്ക് പുറമെ വംശം എന്ന ടിവി സീരീസി ടൈറ്റില്‍ റോളും രമ്യ കൃഷ്ണയുടെ കരിയറിലെ പ്രധാന നേട്ടമാണ്. നാല് വർഷത്തിലേറെയായി ഓടിയ സീരിയല്‍ 1,000 എപ്പിസോഡുകൾ പൂർത്തിയാക്കിയാണ് അവസാനിപ്പിച്ചത്.

ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗുണ്ടൂർ കാരം എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഗുണ്ടൂർ നഗരത്തിലെ മാഫിയ രാജാവായ ഗുണ്ടൂർ കാരം എന്ന വ്യക്തിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. പ്രകാശ് രാജ്, സുനിൽ, ആശിഷ് വിദ്യാർത്ഥി, ശ്രീലീല, മുകേഷ് ഋഷി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേസമയം, ഐശ്വര്യ റായ് ബച്ചനാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ നടി. താരത്തിന്റെ ആസ്തി ഏകദേശം 828 കോടി രൂപയാണ്. ഒരു സിനിമയ്ക്ക് 10 കോടി രൂപ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാള്‍ കൂടിയാണ് ഐശ്വര്യ.ഏ കദേശം 580 കോടി രൂപയാണ് പ്രിയങ്ക ചോപ്രയുടെ ആസ്തി. സിനിമയ്ക്ക് പുറമെ ന്യൂയോർക്കിൽ ഒരു റെസ്റ്റോറന്റും പല ബിസിനസുകളിൽ നിക്ഷേപവുമുണ്ട്.

ഏകദേശം 557 കോടി രൂപയുടെ ആസ്തിയുമായി ആലിയ ഭട്ടാണ് മൂന്നാം സ്ഥാനത്ത്. ആഡ് എ മാമാ എന്ന പ്രശസ്മായ ക്ലോത്തിംഗ് ബ്രാന്‍ഡ് അവര്‍ക്കുണ്ട്. 2020ലാണ് ഈ ബ്രാന്‍ഡ് അവര്‍ ആരംഭിച്ചത്. 150 കോടിയാണ് ഈ കമ്പനിയുടെ മൂല്യമെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പട്ടികയില്‍ നാലാം സ്ഥാനത്തുള്ള കരീന കപൂറിന്റെ ആസ്തി ഏകദേശം 440 കോടി രൂപയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+