'അടുത്ത നിമിഷം വെറുതെ ആഗ്രഹിച്ചു ആശംസകൾ എന്നത് മാറിപ്പോയതായിരിക്കണേയെന്ന്'; കുറിപ്പുമായി അശ്വതി
സിനിമ - സീരിയൽ താരം രഞ്ജുഷ മേനോന്റെ മരണവാർത്ത ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒക്കെ. അപ്രതീക്ഷിതമായിരുന്നു രഞ്ജുഷയുടെ മരണം. തിരുവനന്തപുരത്തെ ശ്രീകാര്യത്തെ വീട്ടിലാണ് താരത്തെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഇപ്പോൾ രഞ്ജുഷയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകുയാണ് നടി അശ്വതി. 2009 മുതൽ തുടങ്ങിയ സൗഹൃദമായിരുന്നു രഞ്ജുഷയുമായി ഉണ്ടായിരുന്നതെന്ന് താരം കുറിച്ചു. പിറന്നാൾ ആശംസകൾ മെസ്സേജ് ചെയ്ത്, അടുത്ത വാട്സ്ആപ്പ് ഗ്രൂപ്പ് ഓപ്പൺ ചെയ്തു നോക്കുമ്പോൾ കണ്ട ആ വാർത്ത ഒരു നിമിഷത്തേക്ക് ഭൂമി തലകീഴായ് മറിയുന്നപോലെ തോന്നി എന്നും അശ്വതി കുറിച്ചു. ഇൻസ്റ്റഗ്രാമിലാണ് താരം കുറിപ്പ് പങ്കുവെച്ചത്.

PC: Aswathy/ Instagram
അശ്വതിയുടെ കുറിപ്പ്
സാധാരണ ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ പരിചയം ഉള്ളവർ ആണെകിലും അല്ലെങ്കിലും ഒരു ആദരാഞ്ജലി അല്ലെങ്കിൽ പ്രണാമം,പരിചയമുള്ളവരെ വല്ലപ്പോഴെങ്കിലും ഓർക്കുന്നു അതോടെ അത് കഴിയുന്നു. പക്ഷെ അങ്ങനെ ഒരു പ്രണാമം പറഞ്ഞു അവസാനിപ്പിക്കാൻ പറ്റാത്ത സൗഹൃദമുള്ള ഒരു വ്യക്തി എന്നെ വിട്ടു പോയി.. അല്ലെങ്കിൽ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയിൽ നിന്ന് പോയി..
2009 മുതൽ തുടങ്ങിയ സൗഹൃദം, നമക്ക് കൂട്ടുകാർ ഒരുപാട് പേരുണ്ടാകാം പക്ഷെ വളരെ ചുരുക്കം ചിലരൊടെ നമുക്കെന്തു തോന്ന്യാസവും, കുശുമ്പും എല്ലാം പങ്കുവെക്കാൻ കഴിയുകയുള്ളു. എനിക്ക് അങ്ങനെ പങ്കുവെക്കാൻ വിരലിൽ എണ്ണാൻ പറ്റിയ ചുരുക്കം പേരിൽ ഒരാളായിരുന്നു എന്റെ രഞ്ജുമ്മ.
രാവിലെ പിറന്നാൾ ആശംസകൾ മെസ്സേജ് ചെയ്ത്,അടുത്ത വാട്സ്ആപ്പ് ഗ്രൂപ്പ് ഓപ്പൺ ചെയ്തു നോക്കുമ്പോൾ കണ്ട ആ വാർത്ത ഒരു നിമിഷത്തേക്ക് ഭൂമി തലകീഴായ് മറിയുന്നപോലെ തോന്നി,അടുത്ത നിമിഷം വെറുതെ ആഗ്രഹിച്ചു, ആർക്കോ ടൈപ്പ് ചെയ്തതിൽ പറ്റിയ അബദ്ധം, "ആശംസകൾ" എന്നത് മാറിപ്പോയതായിരിക്കണേ എന്ന്,
പക്ഷെ അല്ല, ഞങ്ങളെ ഒക്കെ വിട്ട് രഞ്ജുമ്മ പോയി. നിയന്ത്രണം വിട്ട് കരയുവാനല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല... അതല്ലാതെ എനിക്കൊന്നിനും കഴിയുകയുമില്ല..."നാട്ടിൽ വരുമ്പോൾ നീ എന്നെ കാണാൻ വരില്ലേ"??? രണ്ടാഴ്ച മുന്നേ കൂടി ചോദിച്ചു.. വരും..ഇനി നാട്ടിൽ വരുമ്പോൾ പറ്റില്ലല്ലോ.
അതുകൊണ്ട് ഭൂമിയിലെ എന്റെ സമയം കഴിഞ്ഞു അങ്ങെത്തുമ്പോൾ ഞാൻ അന്വേഷിച്ചു വരും, നമുക്കന്നു കൊറേ കാര്യങ്ങൾ പറഞ്ഞു ചിരിക്കാം, എന്നെ എന്നും പൊട്ടി പൊട്ടി ചിരിപ്പിച്ചിട്ടുള്ളത് പോലെ അന്നും ചിരിപ്പിക്കണം 😭
Bye, അശ്വതി കുറിച്ചു.












Click it and Unblock the Notifications