Get Updates
Get notified of breaking news, exclusive insights, and must-see stories!

'സൂരജ് പാലക്കാരനെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു,ഒരുത്തനേയും ഭയക്കില്ല, ഓടി ഒളിക്കില്ല';റോഷ്ന ആൻ

കഴിഞ്ഞ ദിവസമാണ് വ്ലോഗർ സൂരജ് പാലാക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. യുട്യൂബ് ചാനലിലൂടെ തന്നെ അധിക്ഷേപിച്ചെന്ന നടി റോഷ്ന ആനിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കൽ, ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അതേസമയം കേസിൽ സൂരജിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. ഇപ്പോഴിതാ ഇതിനോട് പ്രതികരിക്കുകയാണ് റോഷ്ന. ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പ് വായിക്കാം.'

'സൂരജ് പാലക്കാരന് ജാമ്യം നൽകി മജിസ്ട്രേറ്റ് ! (ജാമ്യം കിട്ടാതിരിക്കില്ലല്ലോ ..)
ഹൃദയ സംബന്ധമായ അസുഖമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം നൽകിയിരിക്കുന്നത് എന്നാണ് പറഞ്ഞിട്ടുള്ളത് .വൈദ്യ പരിശോധനയിൽ ബിപിയും ഷുഗർ വാരിയേഷനും. ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് . ജാമ്യമില്ല വകുപ്പ് ചുമത്തിയിട്ടുള്ള കേസിൽ പെടുന്നവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ജാമ്യം കൊടുക്കുമ്പോൾ മനസിലാക്കേണ്ടത് ഇതുപോലുള്ളവരുടെ പീഡനം സഹിക്ക വയ്യാതെ എല്ലാവരാലും വെറുക്കപ്പെട്ടു ഒറ്റപ്പെട്ടു ജീവിതം മടുത്തു ആത്മഹത്യ ചെയ്യുന്നവരെ മാത്രമാണ്. ഹൃദയമില്ലാത്തവർക്കെന്ത് ഹൃദ്രോഗം സർ.

surajpalakkaranroshna

അങ്ങനെ മേലാത്തവൻ വീട്ടിലെ മുറിക്കുള്ളിൽ അടച്ചിട്ടിരുന്നു ഉണ്ടാക്കുന്ന ഇതുപോലുള്ള ചീപ്പ് കണ്ടന്റിന് വേണ്ടി ബലിയാടാകാൻ എനിക്ക് മനസ്സില്ല. ഇന്നലെ പറഞ്ഞത് തന്നെ ആവർത്തിക്കുന്നു. എന്റെ ഭാഗത്ത് 100% ശരി ഉണ്ടെന്ന് ബോധ്യമുള്ളിടത്തോളം കാലം ഞാൻ ഒരുത്തനേയും ഭയക്കേണ്ടതില്ല , ഓടി ഒളിക്കേണ്ടതില്ല. പ്രതിയെ തിരിച്ചറിയണമെന്ന ഒരു രീതിയുണ്ട് അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ. അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ ആ മുഖത്ത് നോക്കി ചെറുതായി ഒന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. തൊഴുതു എഴുന്നേറ്റു പാലക്കാരന്റെ തിരിച്ചുള്ള പുഞ്ചിരി എനിക്കും. ഒരു വാക്കുപോലും ഞാൻ ചോദിച്ചില്ല, ചോദിക്കുന്നുമില്ല ... എന്റെ ആ ചെറുപുഞ്ചിരി താങ്കൾ ഓർത്തു വെച്ചോളൂ.
എന്നെ പോലെ സൈബർ ആക്രമണത്തിരയായവരോട്,നാളെത്തെ തലമുറയോട് ,
നിങ്ങളുടെ അമ്മയ്ക്കും പെങ്ങൾക്കും മകൾക്കും ജീവിക്കണം സമാധാനമായി മോഡേൺ ആയ ഒരു വസ്ത്രം ധരിച്ചാൽ പോലും സോഷ്യൽ മീഡിയ കമൻറ്സ് വായിച്ചാൽ അറയ്ക്കുന്ന രീതിയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്... ഞാൻ അതിന് വേണ്ടി തന്നെയാണ് പോരാടുന്നത് ...
"ഇവൾക്ക് വേറെ പണിയുമില്ലേ എന്ന് പറയുമായിരിക്കും " പക്ഷേ ... കമന്റ് ഇടുന്നവൻമാർക്കോ കണ്ടന്റിന് വേണ്ടി വെറും സാമ്പത്തിക ലാഭത്തിന് വേണ്ടി മറ്റുള്ളവരുടെ ജീവിതം വിറ്റു തിന്നുന്നവർക്കോ അത്രകൂടി പണിയില്ലെന്ന് നിങ്ങളൊക്കെ ഒക്കെ ഒന്ന് മനസിലാക്കുന്നത് വളരെ നന്നായിരിക്കും ..! എന്നോടൊപ്പം ആരെയും വിളിക്കുന്നില്ല ..
"ഒറ്റയ്ക്ക് "" അതാണെന്റെ ശീലം !!!!!എന്റെ പോരാട്ടം അവസാനിക്കില്ല ഞാൻ നിയമപരമായി തന്നെ മുന്നോട്ട് പോകും ...', നടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+