Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിനയിക്കുന്നതിൽ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നില്ല; വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സാധിക

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതമായ മുഖമാണ് നടി സാധിക വേണു​ഗോപാലിന്റേത്. സോഷ്യൽ മീഡിയിൽ വളരെ സജീവമാണ് താരം. തന്റെ അഭിപ്രായങ്ങൾ പറയാൻ ഒട്ടും ഭയമില്ലാത്ത നടി. സാധികയുടെ പ്രതികരണങ്ങൾ അതുകൊണ്ട് തന്നെ ശ്രദ്ധേയമാകാറുമുണ്ട്. അഭിമുഖങ്ങളിൽ താൻ എന്തും തുറന്നുപറയുത്ത് കണ്ട് പലരും വിലക്കിയിട്ടുണ്ടെന്ന് സാധിക തന്നെ പറഞ്ഞിരുന്നു.

അങ്ങനെ പറയാൻ പാടില്ലെന്ന് പറയും, പക്ഷേ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിന് മറുപടി പറയുന്നതാണ് ശീലമെന്നും സാധിക പറയുന്നു. ഇപ്പോൾ തന്റെ ആദ്യ ദാമ്പത്യ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം. കൗമുദി മൂവീസിനോടാണ് സാധിക മനസ്സ് തുറന്നത്.

sadhika

എന്തുകൊണ്ടാണ് ആ ദാമ്പത്യം പരാജയപ്പെട്ടത് എന്നോ എന്റെ തെറ്റാണോ അദ്ദേഹത്തിന്റെ തെറ്റാണോ എന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. കാരണം ആ ജീവിതം മറന്ന് ഞങ്ങൾ രണ്ട് പേരും മൂവ് ഓൺ ആയി സാധിക പറഞ്ഞു. അദ്ദേഹത്തിനൊരു ജീവിതമുണ്ട്. വിവാഹ ജീവിതത്തിന് ഒരിക്കലും എന്റെ കരിയർ തടസ്സമായിരുന്നില്ല, നടി പറയുന്നു.

സിനിമയിലേക്കോ അഭിനയത്തിലേക്കോ തിരിച്ചുവരുന്നതിന് ഒന്നും അദ്ദേഹത്തിന് എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. വിവാഹ ശേഷം ഇന്റർസ്ട്രി വിടുക എന്നത് എന്റെ തീരുമാനം ആയിരുന്നു. ഞാനാണ് ആളെ കണ്ടെത്തിയതും, എന്റെ ജീവിതം തീരുമാനിച്ചതും. അപ്പോൾ അച്ഛൻ പറഞ്ഞ ഒരേ ഒരു കാര്യം ഒന്നുകിൽ സിനിമ അല്ലെങ്കിൽ വിവാഹം എന്നാണെന്ന് സാധിക പറഞ്ഞു.

കുടുംബവും കുട്ടികളുമൊക്കെ ആയി കുടുംബമായി ജീവിക്കാനായിരുന്നു തനിക്ക് ആ​ഗ്രഹമെന്നും അതുകൊണ്ട് തന്നെ വിവാഹത്തോടെ താൻ ഇന്റസ്ട്രി വിട്ടുവെന്നും താരം പറയുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം കുക്കറി ഷോകളിലൂടെ തിരിച്ചുവന്നത് അദ്ദേഹത്തിന്റെ അമ്മയും അച്ഛനും പറഞ്ഞത് പ്രകാരമാണ്.

ഒരു ബന്ധം അവസാനിച്ച് പോകാൻ ആരും ആ​ഗ്രഹിക്കില്ല, അത് സംഭവിച്ച് പോകുന്നതാണ് താരം പറഞ്ഞു. പിടിച്ചുനിർത്താൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അതല്ല ശരി എന്ന് തോന്നിയപ്പോൾ ആണ് വേർപിരഞ്ഞത് എന്ന് സാധിക പറഞ്ഞു. 2015 ൽ ആണ് സാധികയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ മൂന്ന് വർഷത്തോളം വേർപിരിഞ്ഞ് താമസിച്ചതിന് ശേഷം 2022 ൽ ആണ് താരം ഔദ്യോ​ഗികമായി വിവാഹബന്ധം അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+