Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഭിനയത്തിന് പുറമെ ഒരു ജ്വല്ലറിയിൽ ഷോ ​ഗേളായി നിൽക്കുന്നുണ്ട് '; നടി സാധിക പറയുന്നു

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് സാധിക വേണു​ഗോപാൽ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോൾ ആനീസ് കിച്ചണിൽ സാധിക പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായിരിക്കുന്നത്. ശരിക്കും തന്റെ പേര് രാധിക വേണു​ഗോപാൽ എന്നായിരുന്നുവെന്നും ക്ലാസ്മേറ്റ് സിനിമയ്ക്ക് ശേഷം നടി രാധിക തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു തന്റെ എൻട്രിയെന്നും അപ്പോൾ മലയാളത്തിൽ നിന്ന് എല്ലാവരും പേര് മാറ്റണം എന്ന് പറഞ്ഞു.

തമിഴിൽ പോയപ്പോൾ അവിടെ രാധിക ശരത് കുമാറുണ്ട്. അവരുടെയും എന്റെയും ചില ഫീച്ചേഴ്സ് ഒരു പോലെയാണ് അത് കൊണ്ട് പേര് മാറ്റണം എന്ന ആവശ്യം അവിടെയും ഉയർന്നു. എങ്കിൽ പിന്നെ പേര് മാറ്റാമെന്ന് തോന്നിയെന്നും അച്ഛൻ തന്നെയാണ് സാധിക എന്ന് പേര് നിർദ്ദേശിച്ചതെന്നും സാധിക പറയുന്നു.

sadhika

വേറെയും കുറച്ച് പേരുകൾ അച്ഛൻ കണ്ടെത്തിയിരുന്നെങ്കിലും തനിക്ക് സാധിക എന്ന പേരാണ് കുറച്ച് കൂടി ആപ്റ്റായി തോന്നിയതെന്നും സാധിക പറഞ്ഞു. എന്നാലും തന്റെ ഡോക്യുമെന്റിലും സർട്ടിഫിക്കറ്റിലും ഒന്നും ഇതുവരെ പേര് മാറ്റിയിട്ടില്ല. അത് രാധിക എന്ന് തന്നെയാണെന്നും സാധിക പറഞ്ഞു. രാധിക എന്ന വിളിയാണ് തനിക്കിഷ്ടം എന്നും താരം പറഞ്ഞു.

അച്ഛനും അമ്മയും സിനിമ പാരമ്പര്യം ഉള്ളവരാണെന്നും അത് കൊണ്ട് തന്നെ അഭിനയത്തിലേക്ക് വരാൻ തനിക്ക് താല്പര്യം ഉണ്ടായിരുന്നുവെന്നും ഫോട്ടോ ഷൂട്ടുകളോടായിരുന്നു ഇഷ്ടമെന്നും നന്നായി ഒരുങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അത് കൊണ്ട് തന്റെ കൂട്ടുകാരികൾ പറയും ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം ജനച്ച ഫോട്ടോ ജനിക്ക് ആണ് ഇവൾ എന്ന് എന്നും താരം പറഞ്ഞു. അവസരം വന്നപ്പോൾ അഭിനയത്തിലേക്കും ഇറങ്ങിയെന്നും താരം പറഞ്ഞു.

ഇപ്പോഴും ഷോക്കേസ് ചെയ്യാനുള്ള ഒരവസരവും താൻ കുറയ്ക്കാറില്ലെന്നും അഭിനയത്തിന് പുറമെ ഒരു ജ്വല്ലറിയിൽ ഷോ ​ഗേളായി നിൽക്കുന്നുണ്ട്. വൈകുന്നേരം വരെ ആഭരണങ്ങൾ എല്ലാം ധരിച്ച് ഷോപ്പിന് മുന്നിൽ നിൽക്കും. പ്രത്യേകിച്ച് പണിയൊന്നുമില്ല. നിങ്ങൾ ഒരു ആർട്ടിസ്റ്റല്ലേ ഇതൊക്കെ ചെയ്യാമോ എന്ന് ചിലർ ചോ​ദിക്കാറുണ്ട്. എനിക്കിത് ഇഷ്ടമാണ് ചേട്ടാ എന്ന് ഞാൻ പറയും. അത്രയേ ഉള്ളൂ, എനിക്കിഷ്ടമാണ് അത് കാെണ്ട് ചെയ്യുന്നൂ, താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+