Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളുകള്‍ വീഡിയോ പോസ് ചെയ്ത് കമന്റിടാന്‍ തുടങ്ങി; പിന്നീട് ഷോട്ട് ഡ്രസുകള്‍ ധരിച്ചിട്ടില്ല: സായ് പല്ലവി

സൗന്ദര്യത്തിന്റെ പേരിലും ഉറച്ച നിലപാടുകളുടെ പേരിലും തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായ് പല്ലവി. മേക്കപ്പ് ഇല്ലാതെ സ്വഭാവിക സൗന്ദര്യത്തോടെ താരസമ്പന്നമായ വേദികളെ അഭിമുഖീകരിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ള അപൂര്‍വം നടിമാരില്‍ ഒരാള്‍ കൂടിയാണ് സായ് പല്ലവി.

മാന്യമായ വസ്ത്രധാരണത്തിന്റെ പേരിലും താരത്തിന് ഏറെ അഭിനന്ദനങ്ങള്‍ കിട്ടാറുണ്ട്. പലപ്പോഴും സാരിയിലാണ് സായ് പല്ലവി വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഫാഷനിലെ സായ് പല്ലവിയുടെ വ്യത്യസ്തമായ അഭിരുചികള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്.

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത്, നിവിന്‍ പോളി നായകനായ പ്രേമം എന്ന മലയാളം സിനിമയിലൂടെയാണ് സായ് പല്ലവി 2015-ല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ നടിയുടെ പ്രകടനത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്. മലര്‍ മിസിന്റെ മുഖക്കുരു നിറഞ്ഞ മുഖവും ചിരിയുമൊക്കെ യുവാക്കള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. സായ് പല്ലവിയുടെ സ്വഭാവിക സൗന്ദര്യത്തെ ഏറ്റവും മനോഹരമായാണ് ചിത്രത്തില്‍ പകര്‍ത്തിയത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ സായ് പല്ലവി അഭിനയിച്ചു. എല്ലാം നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു.

sai pallavi

തമിഴ്നാട്ടിലെ നീലഗിരി സ്വദേശിയാണ് സായ് പല്ലവി. ജോര്‍ജിയയില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ സായ് പല്ലവിക്ക് പിന്നീട് ആ രംഗത്തേക്കു തിരിയാന്‍ പോലും കഴിയാത്തത്ര തിരക്കായി സിനിമയില്‍. മലയാളത്തിലും തമിഴിലും തെലുങ്കിലും ഏറ്റവും മുന്‍നിര നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ സായ് പല്ലവിക്കു കഴിഞ്ഞു. അടുത്തിടെ പുറത്തിങ്ങിയ അമരന്‍ എന്ന ചിത്രത്തിലെ ശിവകാര്‍ത്തികേയനൊപ്പമുള്ള പ്രകടനവും ആരാധകരുടെ കൈയടി വാങ്ങി.

നാഗ ചൈതന്യയ്ക്കൊപ്പം അഭിനയിച്ച തണ്ടേല്‍ എന്ന ചിത്രവും വലിയ ഹിറ്റായി മാറി. ലോകമെമ്പാടു നിന്നും 100 കോടിയിലധികമാണ് ഈ ചിത്രം കളക്ഷന്‍ നേടിയത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന വമ്പന്‍ പ്രോജക്ടായ രാമായണത്തില്‍ സീതയായാണ് സായ് പല്ലവി ഇപ്പോള്‍ അഭിനയിക്കുന്നത്. ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറാണ് നായകന്‍. വലിയ പ്രതീക്ഷയോടെയാണ് ഈ താരസമ്പന്നമായ ചിത്രത്തെ ആരാധകര്‍ കാത്തിരിക്കുന്നത്.

യുവനടികളില്‍ മികച്ച നര്‍ത്തകി കൂടിയായ സായ് പല്ലവി ഗ്ലാമര്‍ വസ്ത്രങ്ങള്‍ ധരിക്കുന്ന കാര്യത്തില്‍ കൃത്യമായ നിലപാട് പല അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. ജനങ്ങള്‍ ഗ്ലാമറിന്റെ പേരിലല്ല കഴിവിന്റെ പേരില്‍ അംഗീകരിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് സായ് പല്ലവി വ്യക്തമാക്കിയിട്ടുണ്ട്. 'ശരീരം കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കണ്ണുകള്‍ എന്നിലേക്ക് വരുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല' - എന്നാണ് ഈ വിഷയത്തില്‍ സായ് പല്ലവി പ്രതികരിച്ചിട്ടുള്ളത്.

Take a Poll

ഇപ്പോഴിതാ സിനിമകളില്‍ ഷോര്‍ട്ട് ഡ്രസുകള്‍ ഒരിക്കലും ധരിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സായ് പല്ലവി. ജോര്‍ജിയയില്‍ നടന്ന ടാംഗോ ഫെസ്റ്റിവലില്‍ സായ് പല്ലവി ടാംഗോ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അന്നത്തെ അനുഭവമാണ് ഷോര്‍ട്ട് ഡ്രസുകള്‍ ധരിക്കുന്നതില്‍ നിന്ന് നടിയെ പിന്തിരിപ്പിച്ചത്. സിനിമകളില്‍ പോലും ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കില്ലെന്ന് സായ് പല്ലവി ഉറച്ച തീരുമാനം എടുക്കുകയും ചെയ്തു.

പല നടിമാരും കരിയറിന്റെ തുടക്കകാലത്ത് വള്‍ഗറായ വസ്ത്രങ്ങള്‍ ധരിക്കില്ലെന്ന് തീരുമാനം എടുക്കാറുണ്ട്. എന്നാല്‍ മുന്നോട്ടു പോകുന്തോറും ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകുന്ന കാഴ്ച്ചയാണ് കാണാറുള്ളത്. എന്നാല്‍ സായ് പല്ലവി അവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ്. തമിഴിലും തെലുങ്കിലും മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടും ഗ്ലാമര്‍ വസ്ത്രങ്ങള്‍ ധരിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് അണുവിട മാറാതെ അവര്‍ മുന്നോട്ടുപോകുന്നത് പലര്‍ക്കും അത്ഭുതമാണ്.

ജോര്‍ജിയയില്‍ പഠിക്കുന്ന കാലത്താണ് ടാംഗോ ഫെസ്റ്റിവലില്‍ പങ്കെടുത്തത്. ഇറക്കം കുറഞ്ഞ സ്ലിറ്റ് വസ്ത്രമാണ് നൃത്തത്തിന് അണിഞ്ഞത്. അത്തരമൊരു വസ്ത്രം ധരിക്കാന്‍ മാതാപിതാക്കളില്‍ നിന്ന് മുന്‍കൂട്ടി അനുമതിയും വാങ്ങിയിരുന്നു. അന്നത്തെ സായ് പല്ലവിയുടെ മികച്ച പ്രകടനം വൈറലാകുകയും ചെയ്തിരുന്നു. പക്ഷേ പിന്നീടുണ്ടായ അനുഭവങ്ങള്‍ തനിക്ക് അസ്വസ്ഥതയുണ്ടാക്കിയതായി സായ് പല്ലവി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആളുകള്‍ തന്റെ നൃത്തത്തെക്കുറിച്ച് പറയുന്നതിന് പകരം സ്ലിറ്റുള്ള വസ്ത്രത്തെക്കുറിച്ചാണ് അഭിപ്രായം പറയുന്നത്.

സായ് പല്ലവിയുടെ വാക്കുകള്‍: 'ആളുകള്‍ വീഡിയോ പോസ് എന്റെ സ്ലിറ്റ് വസ്ത്രത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ തുടങ്ങി. എന്നെ ഒരു വസ്തു എന്ന നിലയില്‍ കാണാന്‍ തുടങ്ങി. എനിക്ക് വളരെ അസ്വസ്ഥത തോന്നി'.

അന്നത്തെ സംഭവത്തോടെ പിന്നീട് തനിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നും ഒരിക്കലും ചെയ്യില്ലെന്ന് തീരുമാനമെടുത്തു. അതു മാത്രമല്ല, ഒരാളുടെ വസ്ത്രധാരണം ആ വ്യക്തി എങ്ങനെയാണെന്നതിന്റെ പ്രതിഫലനമല്ലെന്നും നടി പറഞ്ഞു. ലഭിക്കുന്ന വേഷങ്ങളില്‍ സന്തുഷ്ടയാണെന്നും ഗ്ലാമര്‍ ആവശ്യപ്പെടുന്ന റോളുകള്‍ വേണ്ടെന്നു വയ്ക്കുന്നതില്‍ ഒരു സുഖമുണ്ടെന്നും സായ് പല്ലവി പ്രതികരിച്ചിരുന്നു. നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നത് കരിയറില്‍ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സഹായിക്കുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

ചെറിയ വസ്ത്രങ്ങള്‍ മാത്രമല്ല, മേക്കപ്പ് ഇല്ലാതെ സിനിമകളില്‍ അഭിനയിക്കാനും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാനും സായ് പല്ലവിക്കു മടിയില്ല. തന്റെ സ്വാഭാവിക സൗന്ദര്യത്തില്‍ അവര്‍ വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. താര ഷോകളില്‍ പോലും സിമ്പിളായി എത്തുന്ന സായ് പല്ലവിയെ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെ അഭിനന്ദിക്കാറുണ്ട്. ഒരു സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളെയും പ്രോല്‍സാഹിപ്പിക്കാനും സായ് പല്ലവി ശ്രമിക്കാറില്ല. അതിലൂടെ ലഭിക്കുന്ന വരുമാനത്തോടും താരത്തിന് താല്‍പര്യമില്ല.

ഗ്ലാമര്‍ പ്രദര്‍ശനം ഇല്ലാതെ തന്നെ സായ് പല്ലവിയുടെ താരമൂല്യം അടുത്തിടെ കുതിച്ചുയര്‍ന്നിരുന്നു. അമരന്‍, തണ്ടേല്‍ എന്നീ പടങ്ങളുടെ വന്‍ വിജയമാണ് അതിനു കാരണമായത്. തണ്ടേലിന് 10 കോടിയാണ് താരത്തിന് പ്രതിഫലമായി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ഭാഗങ്ങളുള്ള രാമായണത്തില്‍ 30 കോടി രൂപ പ്രതിഫലമായി സായ് പല്ലവിക്ക് ലഭിക്കുമെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. അതായത് ഒരു പടത്തിന് 15 കോടി. ഇതോടെ നയന്‍താരയേക്കാള്‍
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി സായ് പല്ലവിയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം അമ്മയ്‌ക്കൊപ്പമുള്ള ചിത്രം സായ് പല്ലവി പങ്കുവെച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണ് സായ് പല്ലവി. ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിടാന്‍ കുറഞ്ഞത് മൂന്നു മണിക്കൂറെടുക്കുമെന്ന സായ് പല്ലവിയുടെ വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ചിത്രം പോസ്റ്റ് ചെയ്യാന്‍ കുറഞ്ഞത് മൂന്നു മണിക്കൂറെടുക്കും. പലപ്പോഴും പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ പോലും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറില്ല. കാരണം ആളുകള്‍ ആ പോസ്റ്റ് കാണേണ്ട ആവശ്യമുണ്ടോ എന്നൊക്കെ ചിന്തിക്കും. അങ്ങനെ അത് ഡിലീറ്റാക്കും. അതുകൊണ്ടു തന്നെ ഒരു പോസ്റ്റിടാന്‍ വളരെയധികം സമയമെടുക്കും എന്നാണ് സായ് പല്ലവി പറഞ്ഞത.

സായ് പല്ലവി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അനിയത്തി പൂജ കണ്ണന്റെ വിവാഹ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. കുടുംബത്തിന്റെ പരസ്പരമുള്ള സ്‌നേഹം വ്യക്തമാക്കുന്ന ചിത്രങ്ങളാണ് സായ് പല്ലവി പങ്കുവെച്ചത്. വെള്ള സാരിയും മുത്തുമാലയും ചുവന്ന ബിന്ദിയുമണിഞ്ഞ സായ് പല്ലവി പതിവു പോലെ ഏറെ മനോഹരിയായിരുന്നു.

മറ്റൊരു ചിത്രത്തില്‍ ചുവന്ന സാരിയില്‍ നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന സായി പല്ലവിയെയാണ് കാണാനാകുന്നത്. അനുജത്തിയുടെ ഭര്‍ത്താവ് വിനീതിന്റെ നെറ്റിയില്‍ ഹല്‍ദി ചാര്‍ത്തുന്ന ചിത്രവും സായ് പല്ലവി പങ്കുവെച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ നീലഗിരിയിലുള്ള ഗോത്ര വിഭാഗത്തില്‍പ്പെട്ട ബഡഗ ഗോത്ര വിഭാഗത്തിലെ കുടുംബമാണ് സായി പല്ലവിയുടേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+