Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭ്യൂഹങ്ങള്‍ക്ക് വിട; ഒടുവില്‍ നാഗചൈതന്യയുടെ പേര് പച്ചകുത്തിയത് മായ്ച്ച് സാമന്ത

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏവരുടേയും പ്രിയപ്പെട്ട താരജോഡികളായിരുന്നു നാഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും. 2017 ല്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍ ബന്ധം അധികകാലം നീണ്ടുനിന്നില്ല. 2021 ല്‍ നാഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും വേര്‍പിരിയുകയായിരുന്നു. വൈകാതെ സാമന്തയ്ക്ക് മയോസിറ്റ് എന്ന രോഗവും സ്ഥിരീകരിച്ചിരുന്നു. അതിനിടെ സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു.

തങ്ങളുടെ ബന്ധത്തിലെ അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഇരുവരും ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല. വിവാഹ മോചനത്തിന് പിന്നിലെ കാരണങ്ങളും സാമന്തയും നാഗചൈതന്യയും മറച്ച് വെച്ചിരിക്കുകയാണ്. അതിനാല്‍ തന്നെയാണ് ഇരുവരും വീണ്ടും ഒന്നിച്ചേക്കുമെന്ന വാര്‍ത്തകളും പരന്നത്. വിവാഹ മോചനത്തിന് ശേഷവും നാഗചൈത്യനയുടെ പേര് തന്റെ ശരീരത്തില്‍ ടാറ്റൂ ചെയ്തത് സാമന്ത മായ്ച്ചിരുന്നില്ല.

samantha

ഇതും അഭ്യൂഹങ്ങള്‍ക്ക് കാരണമായി. എന്നാല്‍ ഇതിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ഫോട്ടോകളിലൂടെ നാഗചൈതന്യയുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നുവെന്ന വാര്‍ത്തകളെ തള്ളിക്കളയുകയാണ് സാമന്ത റൂത്ത് പ്രഭു. തന്റെ ദുബായ് യാത്രയുടെ ഫോട്ടോയിലൂടെ നാഗ ചൈതന്യയുടെ പേരിന്റെ ടാറ്റൂ നീക്കം ചെയ്തതായി സാമന്ത വെളിപ്പെടുത്തി.

നാഗചൈതന്യയുമായി ബന്ധത്തിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിളിപ്പേര് തന്റെ വാരിയെല്ലിന്റെ ഭാഗത്ത് സാമന്ത ടാറ്റൂ ചെയ്തിരുന്നു. ഇത് കൂടാതെ നാഗചൈതന്യയോടുള്ള തന്റെ സ്‌നേഹം വെളിപ്പെടുത്തുന്ന രണ്ട് ടാറ്റൂകള്‍ കൂടി സമാന്തയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ പ്രിയങ്ക ചോപ്രയുടെ സിറ്റാഡലിന്റെ ലണ്ടന്‍ പ്രീമിയറില്‍ സാമന്ത പങ്കെടുത്തപ്പോഴും ഈ ടാറ്റൂ ദൃശ്യമായിരുന്നു.

എന്നാല്‍ പുതിയ ഫോട്ടോകളില്‍ ടാറ്റൂ ഇല്ല. കഴിഞ്ഞ വര്‍ഷം ടാറ്റൂ ചെയ്തതില്‍ പശ്ചാത്താപമുണ്ടെന്ന് സാമന്ത സൂചിപ്പിച്ചിരുന്നു. ടാറ്റൂകളെക്കുറിച്ച് നടിയോട് ചോദിച്ചപ്പോള്‍ തനിക്ക് ചെറുപ്പക്കാരോട് ഉപദേശിക്കാനുള്ളത്‌ല ഒരിക്കലും എന്നന്നേക്കുമായി ടാറ്റൂ ചെയ്യരുതെന്നാണ് എന്നായിരുന്നി സാമന്ത പറഞ്ഞത്. ഹിന്ദു, ക്രിസ്ത്യന്‍ ആചാരങ്ങള്‍ പാലിച്ച് 2017 ല്‍ ഗോവയില്‍ വച്ചാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്.

2021 വേര്‍പിരിയല്‍ പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചനം നടന്നത്. വേര്‍പിരിയലിനുശേഷം താനും സാമന്തയും മാറിപ്പോയെന്ന് നാഗചൈതന്യ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിന്റെ ആ ഘട്ടത്തോട് തനിക്ക് അതിയായ ബഹുമാനമുണ്ട് എന്നും സാമന്ത സന്തോഷത്തിനും അര്‍ഹയാണ് എന്നും നാഗചൈതന്യ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+