'ഞങ്ങളോട് സഹകരിച്ചാല്‍ നിങ്ങള്‍ക്ക് വര്‍ക്ക് തരാം'; കാസ്റ്റിംഗ് കൗച്ച് നേരിട്ടതിനെക്കുറിച്ച് സംസ്‌കൃതി
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേത്രിയാണ് സംസ്‌കൃതി ഷേണായി. മൈ ഫാന്‍ രാമു എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ സംസ്‌കൃതി ഷേണായി, തെലുഗ്, കന്നഡ, തമിഴ് സിനിമകളിലും ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്-സച്ചി കൂട്ടുകെട്ടിലിറങ്ങിയ അനാര്‍ക്കലിയെ കഥാപാത്രം സംസ്‌കൃതിയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു.
വിവാഹത്തിന് ശേഷം ഇടവേളയെടുത്ത സംസ്‌കൃതി വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വരാനിരിക്കുകയാണ്. ഇതിനിടെ താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറയുകയാണ് സംസ്‌കൃതി ഷേണായി. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു സംസ്‌കൃതി ഷേണായിയുടെ പ്രതികരണം. സംസ്‌കൃതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'കാസ്റ്റിംഗ് കൗച്ച് നേരിട്ടുണ്ട്. സിനിമയില്‍ എത്തിയ തുടക്ക സമയത്ത് ഞാന്‍ വളരെ ചെറുപ്പമായിരുന്നു. അതുകൊണ്ട് അത്രയും ഞാന്‍ ഫേസ് ചെയ്തിട്ടില്ല, എങ്കിലും നേരിട്ടിട്ടുണ്ട്. ഭയങ്കരമായിട്ട് എന്നല്ല. വളരെ ചെറിയ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അന്നൊന്നും തുറന്ന് പറയാനുള്ള ഗട്‌സ് ഉണ്ടായിരുന്നില്ല. പക്ഷെ അച്ഛനായിരുന്നു മാനേജ് ചെയ്തിരുന്നത്. അതുകൊണ്ട് എന്നെ അത്രയും സേഫ് ആക്കിയിട്ട് കൊണ്ടുനടന്നു.
പിന്നേയും ആ കാലത്ത് തന്നെ വേറൊരു ഓഫര്‍ വന്നപ്പോള്‍ എന്റെ അച്ഛനോടാണ് അവര്‍ ഫോണില്‍ വിളിച്ച് ചോദിക്കുന്നത് അല്ല, നമുക്ക് പുറത്താണ് ഷൂട്ട്, എല്ലാം ഓക്കെ പക്ഷെ നമുക്ക് ആ രീതിയില്‍ ഒക്കെ നിന്ന് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എല്ലാ രീതിയിലും സഹായം എന്നുള്ള രീതിയില്‍ എന്റെ അച്ഛനോടാണ് പറയുന്നത്. ഒരു മോളുടെ കാര്യം ഒരു അച്ഛനെ വിളിച്ച് സംസാരിക്കുകയാണ് എന്നുണ്ടെങ്കില്‍ അത് എത്രത്തോളം വൃത്തികെട്ട മെന്റാലിറ്റിയാണ്.
അത് അച്ഛന്‍ അച്ഛന്റെ രീതിയില്‍ ഡീല്‍ ചെയ്തു. അതൊരു ഇഷ്യൂ ആക്കാതെ അത് അങ്ങോട്ട് ഡീല്‍ ചെയ്ത് ബ്ലോക്ക് ചെയ്തു. അത്തരം ആളുകളെ നമുക്ക് ജീവിതത്തില്‍ ആവശ്യമില്ല. അതുകഴിഞ്ഞ് തിരിച്ചുവരുമ്പോഴാണെങ്കിലും എല്ലാവരും ചോദിക്കുന്ന ഒരു കാര്യമാണ് ഇതൊക്കെ സര്‍വ്വ സാധാരണമല്ലേ എന്നുള്ള ചോദ്യമുണ്ട്. അതെനിക്ക് മനസിലാവുന്നില്ല. എല്ലാവരും പറയും സിനിമാ ഇന്‍ഡസ്ട്രി എന്ന് വെച്ചാല്‍ ഇങ്ങനെയാണ് എന്ന്.
പക്ഷെ എന്റെ വിശ്വാസം എന്താണെന്ന് വെച്ചാല്‍ ഒരുപാട് നല്ല ടീംസുണ്ട്. ആര്‍ട്ടിന് വേണ്ടി വര്‍ക്ക് ചെയ്യുന്ന ആള്‍ക്കാരുണ്ട്. എനിക്ക് അങ്ങനെ വര്‍ക്ക് ചെയ്താല്‍ മതി. ഞാന്‍ വളരെയധികം ഫാമിലി അറ്റാച്ച്ഡ് ആയിട്ട് പേഴ്‌സണല്‍ ലൈഫ് കൊണ്ടുനടക്കുന്ന ആളാണ്. പക്ഷെ എനിക്ക് സിനിമ ഒരുപാട് ഇഷ്ടമാണ്. ഒരുപാട് പാഷനുണ്ട്. അതിനോട് അത്രയും ആഗ്രഹമുള്ളത് കൊണ്ടാണ് നമ്മളൊക്കെ ഇങ്ങനെ വരുന്നത്.
അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ ഞങ്ങളോട് സഹകരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ വര്‍ക്ക് തരാം എന്ന് പറയുന്നത് എന്തൊരു ടൈപ്പ് ഓഫ് സംഭവനമാണ് എന്ന് എനിക്ക് മനസിലാകുന്നില്ല. ഇതൊക്കെ സര്‍വ സാധാരണമല്ലേ, അതിനെന്താ ഇഷ്ടം പങ്ക് വെച്ചാലെന്താ എന്ന് പറയുന്നതാണ്. ഒരിക്കലും നിങ്ങളുടെ ഭാര്യയോട് അങ്ങനെ സംസാരിച്ചാല്‍ അത് ഇഷ്ടപ്പെടുമോ.
എന്റെ ഹസ്ബന്റിനോട് എന്റെ അച്ഛനോടൊക്കെയാണ് ആള്‍ക്കാര്‍ അങ്ങനെ സംസാരിക്കുന്നത്. ഇത് ഓപ്പണായിട്ട് പറയാന്‍ കാരണം തിരിച്ചുവരണം എന്ന് ആഗ്രഹിച്ചതിന് ശേഷം ഒരുപാട് പേരെ കണ്ടു. അപ്പോഴും പലരും ഈ രീതിയില്‍ ആണ് സംസാരിക്കുന്നത്'












Click it and Unblock the Notifications