'ഇതിന് കീറാത്ത ഡ്രസ്സ് വാങ്ങികൊടുക്കാൻ ആരും ഇല്ലേ'; സാനിയയ്ക്കെതിരെ കടുത്ത സൈബർ അധിക്ഷേപം
ഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ നടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. തന്റെ യാത്രകളിലെ അടക്കം പല ഫോട്ടോകളും താരം ഇൻസ്റ്റഗ്രാമിൽ പങ്കിടാറുണ്ട്. ചിലപ്പോഴൊക്കെ പ്രമോഷനുകളും. ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കിട്ട ഒരു പരസ്യ വീഡിയോയിലെ വസ്ത്രത്തിന്റെ പേരിൽ നടിക്കെതിരെ സൈബർ ആക്രമണം കടുക്കുകയാണ്. കടുത്ത അധിക്ഷേപമാണ് താരത്തിനെതിരെ ചിലർ നടത്തുന്നത്.
ഡീപ്പ് വി നെക്കുള്ള ലോങ് ഗൗൺ ആണ് വീഡിയോയിൽ സാനിയ ധരിച്ചിരിക്കുന്നത്. സ്ലീവ് ലെസ് വസ്ത്രമാണിത്. ഹൈ സ്ലിറ്റുള്ള വസ്ത്രത്തിൽ വളരെ ആത്മവിശ്വാസത്തോടെ നടി നടന്ന് വരുന്നതും കാറിൽ കയറുന്നതുമാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ ഈ വസ്ത്രമാണ് ചില സോഷ്യൽ മീഡിയയിലെ സദാചാരക്കാരെ ചൊടിപ്പിച്ചത്, എന്തിനാണ് ഇത്തരത്തിൽ വസ്ത്രം ധരിക്കുന്നതെന്നാണ് ചിലരുടെ ചോദ്യം.

കീറാത്ത വസ്ത്രമൊന്നുമില്ലേ, എന്തിനാണ് ഇത്രയും ഗ്ലാമറസ് വസ്ത്രം ധരിക്കുന്നത് എന്നിങ്ങനെ പോകുന്നു ചിലരുടെ കമന്റുകൾ. അടുത്തിടെ ഒരു ആരാധകൻ അടുത്ത് വന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ സാനിയ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് ചിലർ രംഗത്തെത്തിയത്.
ആരാധകൻ ഫോട്ടോ എടുക്കാൻ വന്നപ്പോൾ പ്രശ്നം, പക്ഷേ ഇത്തരത്തിൽ വസ്ത്രമിട്ട് നടക്കാൻ യാതൊരു പ്രശ്നവുമില്ല എന്നാണ് മറ്റ് ചിലരുടെ പ്രതികരണം. എന്നാൽ നടിയെ പിന്തുണച്ചും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. അതിലൊരു കമന്റ് ഇങ്ങനെ
'എത്രയൊക്കെ ആയിട്ടും ആരുടെയും അസൂയ മാറുന്നില്ലല്ലോ. അവൾ മുന്നോട്ട് തന്നെയാണ് താനും. ഇത്രയധികം ഈ കുട്ടിയെ വെറുക്കാനുള്ള കാരണം എന്താന്ന് ചോദിച്ചാൽ കരണമൊന്നുല്ല, പക്ഷെ ഇഷ്ടമല്ല, കാണുന്നത് കലിയാണ്. ഇതൊരു പ്രത്യേകതരം അസുഖം തന്നെ', ഒരാൾ കുറിച്ചു. എത്ര ആത്മവിശ്വാസത്തോടെയാണ് അവർ ആ വസ്ത്രം ധരിച്ചിരിക്കുന്നതെന്ന് നോക്കൂവെന്നാണ് മറ്റ് ചിലർ ചൂണ്ടിക്കാട്ടിയത്. എന്തായാലും അധിക്ഷേപിച്ചുള്ള കമന്റുകളോടൊന്നും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം തന്റെ വസ്ത്രധാരണത്തെ പരിഹസിക്കുന്നവർക്ക് താരം മുൻപ് ചുട്ട മറുപടി നൽകിയിരുന്നു. എനിക്ക് ഇട്ടാൽ ഇണങ്ങുന്ന വസ്ത്രങ്ങൾ മാത്രമാണ് താൻ ധരിക്കുന്നതെന്നും അതിൽ തനിക്ക് ഇല്ലാത്ത കുഴപ്പം മറ്റാർക്കാണെന്നുമായിരുന്നു നടി ചോദിച്ചത്. വസ്ത്രത്തിന്റെ നീളം കുറയുന്നത് സിനിമയിൽ അവസരം കിട്ടാനാണോയെന്ന് ഒരാൾ ചോദിച്ചപ്പോൾ ഞാൻ ഇങ്ങനെ തന്നെയാണെന്ന മറുപടിയായിരുന്നു നടി നൽകിയത്.












Click it and Unblock the Notifications