തിലകം തൊട്ട്, സാരിയുടുത്ത് ശ്രീ മഹാകാലേശ്വർ ക്ഷേത്രത്തിൽ സാറ അലിഖാൻ; വീഡിയോ വൈറൽ
മധ്യപ്രദേശ് : ഉജ്ജയിനിലെ ശ്രീ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടി സാറ അലി ഖാൻ. ക്ഷേത്രത്തിൽ നിന്നുള്ള സാറയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. പിങ്ക്നിറത്തിലുള്ള സാരി ധരിച്ചാണ് സാറ ക്ഷേത്രത്തിൽ എത്തിയത്. പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന സാറയെ വീഡിയോയിൽ കാണാൻ സാധിക്കും.
അടുത്തിടെ റിലീസ് ആയ സാരാ ഹത്കെ സാരാ ബച്ച്കെ എന്ന സിനിമയുടെ വിജയം ആഘോഷിക്കുന്ന വേളയിലാണ് സാറ ക്ഷേത്ര ദർശനത്തിനെത്തിയത്. ഇതാദ്യമായല്ല സാറ ക്ഷേത്രത്തിൽ എത്തുന്നത്. നേരത്തെ മെയ് മാസത്തിൽ സഹനടൻ വിക്കി കൗശലിനൊപ്പം നടി ക്ഷേത്ര ദർശനം നടത്തിയിരുന്നു.

സെയ്ഫ് അലി ഖാന്റേയും ആദ്യ ഭാര്യ അമൃത സിംഗിന്റയും ഏക മകളാണ് സാറ അലി ഖാൻ. ഇസ്ലാമിക വിശ്വാസിയായ സാറ ക്ഷേത്ര ദർശനം നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാൽ താൻ ആളുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നാണ് സാറ വിമർശനങ്ങളോട് പ്രതികരിച്ചത്. വിശ്വാസം തന്റെ വ്യക്തിപരമായ കാര്യമാണ് അതിൽ ഒരു തരത്തിലുള്ള വിമർശനങ്ങളും താൻ സ്വീകിരിക്കില്ലെന്നും സാറ പറഞ്ഞിരുന്നു. 'ഞാൻ ബംഗ്ലാ സാഹിബിലോ മഹാകാലിലോ പോകുന്ന അതേ ഭക്തിയോടെ അജ്മീർ ഷെരീഫിലേക്ക് പോകും.
ഞാൻ ദർശനം തുടരും. ആളുകൾക്ക് എന്ത് വേണമെങ്കിലും പറയാം, എനിക്ക് ഒരു പ്രശ്‌നവുമില്ല. ഒരു സ്ഥലത്തിന്റെ ഊർജ്ജം നിങ്ങൾക്ക് ഇഷ്ടപ്പെടണം. ഞാൻ ഊർജ്ജത്തിൽ വിശ്വസിക്കുന്നു.' സാറ പ്രതികരിച്ചു.
സാംസ്ക്കാരികപരമായും മതപരമായും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രം ആണ് മഹാകാലേശ്വർ. രുദ്രസാഗർ തടാകകരയിൽ സ്ഥിതി ചെയ്യുന്ന ദ്വാദശ ജ്യോതിർലിംഗങ്ങളിൽപ്പെടുന്ന ശിവക്ഷേത്രം ആണ് ശ്രീ മഹാകാലേശ്വർ ക്ഷേത്രം. ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണ് എന്നാണ് കരുതുന്നത്. മഹാകാലേശ്വരൻ എന്ന പേരിലാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്.












Click it and Unblock the Notifications