കഴിഞ്ഞ ആഴ്ച പോലും എന്നെ ചവിട്ടിതാഴ്ത്തി, വേറെ ആർട്ടിസ്റ്റിനെ വെച്ചു: വെളിപ്പെടുത്തലുമായി സീമ ജി നായർ
ജീവിത്തില്‍ ഒരിക്കലും നടി ആകരുതെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു താനെന്ന് സീമ ജി നായർ. പക്ഷെ എന്ത് ആകരുതെന്ന് ആഗ്രഹിച്ചോ അത് ആയി. നമ്മള്‍ ഒന്ന് മനസ്സില്‍ കാണുന്നു. ദൈവം മറ്റൊന്ന് നമുക്കായി വെക്കുന്നു. എനിക്കും അമ്മക്കും ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല അഭിനയിക്കാനെന്നും സീമ ജി നായർ പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
എങ്ങനെ നടിയായി എന്ന് എനിക്ക് പോലും അങ്ങനെ കൃത്യമായി പറയാന്‍ സാധിക്കില്ല. അമ്മ അനുഭവിച്ച വിഷമങ്ങള്‍ കണ്ടതുകൊണ്ടാണ് അമ്മയെപ്പോലെ ഒരു നടി ആകരുതെന്ന് ഞാന്‍ ആഗ്രഹിച്ചത്. സാമ്പത്തിക പ്രശ്നങ്ങളുണ്ട്. സമൂഹം ഒരു അറപ്പോടും വെറിപ്പോടും കൂടിയാണ് പണ്ടത്തെ കാലങ്ങളില്‍ നാടക നടിമാരെ കണ്ടുകൊണ്ടിരുന്നത്. ആ ഒരു വെറുപ്പ് അമ്മയുടെ മക്കള്‍ക്ക് ഉണ്ടാകരുതെ അമ്മ ആഗ്രഹിച്ചുവെന്നും സീമ ജി നായർ പറയുന്നു.

അമ്മയുടെ രണ്ട് മക്കള്‍ കലാരംഗത്ത് ഉണ്ടെങ്കിലും അഭിനയരംഗത്ത് ഉണ്ടാ. ഞാന്‍ നടിയായി തീരുകയും ചെയ്തു. അമ്മയുടെ കഴിവ് എനിക്കാണ് കിട്ടിയത്. കൊച്ചിന്‍ സംഘമിത്രയിലെ സതീശേഷട്ടനൊക്കെയാണ് നാടകത്തിലേക്ക് ആർട്ടിസ്റ്റിനെ കിട്ടാതെ വന്നപ്പോള്‍ എന്നെ സമീപിക്കുന്നത്. അവർ നമ്മുടെ വീട്ടിലേക്ക് വന്ന സമയത്ത് ഞാന്‍ പുറത്ത് സൈക്കിള്‍ ചവിട്ടാനൊക്കെ പോയിരിക്കുകയാണ്. ചെറിയ പെണ്‍കുട്ടിയാണ്.
അമ്മ ആ സയമത്ത് അഭിനയിക്കാന്‍ പോയിരിക്കുകയാണ്. എനിക്ക് വേണ്ടിയാണ് വന്നത് എന്ന് അറിഞ്ഞപ്പോള്‍ ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞു. അഭിനയിക്കാനും അറിയില്ലെന്ന് പറഞ്ഞു. അഭിനയിക്കാന്‍ അറിയണ്ട, വീട്ടില്‍ എങ്ങനെയാണ് സംസാരിക്കുന്നത് അതുപോലെ സംസാരിച്ചാല്‍ മതി. ഈ കാര്യം അമ്മയെ അറിയിക്കാനും പറ്റുന്നില്ല. അന്ന് ഫോണൊന്നും ഇല്ലാലോ. ഓണ സീസണില്‍ പത്ത് ദിവസത്തേക്ക് മാത്രം മതിയെന്നും പറഞ്ഞു.
അവരുടെ വാക്കും കേട്ട് പത്ത് ദിവസത്തേക്ക് എന്നും പറഞ്ഞ് ഇറങ്ങിയതാണ്. ആർട്ടിഫിഷലായിട്ടാണ് അന്നൊക്കെ നാടകം പ്രസന്റ് ചെയ്യുക. എന്നാല്‍ ഞാന്‍ സാധാരണ രീതിയിലാണ് സംസാരിക്കുന്നത്. ഇത് കണ്ട് പ്രേക്ഷകരൊക്കെ ഇത് എന്താണ് ഇങ്ങനെയൊക്കെ എന്ന് കരുതി. പാട്ട് പഠിക്കാനും പോയിരുന്നു. പാടുമ്പോള്‍ ഇങ്ങനത്തെ ശബ്ദം അല്ല. കുറച്ച് കൂടെ നല്ല ശബ്ദമാണ്. സ്കളില്‍ പാട്ടുകാരിയാണ്. മത്സരങ്ങള്‍ക്കൊക്കെ നിരവധി സമ്മാനം ലഭിച്ചിരുന്നുവെന്നും സീമ ജി നായർ പറഞ്ഞു.
സഹായം ലഭിക്കാനൊക്കെ വേണ്ടി ആളുകളുമായി നിരന്തരം സംസാരിക്കേണ്ടി വരും. അതൊന്നും പലർക്കും മനസ്സിലാകില്ല. അഭിനേത്രിയായി മാറിയതില്‍ ഇപ്പോഴും വിഷമമുണ്ട്. വേറെ എന്തെങ്കിലും നല്ല വരുമാന മാർഗ്ഗമുണ്ടെങ്കില്‍ എന്നേ ഞാന്‍ ഇത് നിർത്തുമായിരുന്നു. അർഹതപ്പെട്ട അംഗീകാരമോ റോളുകളോ സീമക്ക് ലഭിക്കുന്നില്ലെന്ന് പലരും പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച പോലും എന്നെ ചവിട്ടിതാഴ്ത്തി വേറെ ആർട്ടിസ്റ്റിനെ വെച്ച കണ്‍ട്രോളർമാർ ഇവിടെയുണ്ടെന്നും സീമ ജി നായർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications