'വിവാഹമോചനത്തിന് കാരണം ഇത്'; തുറന്ന് പറഞ്ഞ് നടി സീമ ജി നായർ, രണ്ടാമതും വിവാഹിതയായോ? മറുപടി
കൊച്ചി: വിവാഹ മോചനത്തെ കുറിച്ച് തുറന്ന് സംസാരിച്ച് നടി സീമ ജി നായർ. രണ്ട് പേർക്കും ഒത്തുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് വിവാഹ ബന്ധം അവസാനിപ്പിച്ചതെന്നും ആ ജീവിത്തതിൽ താൻ സന്തോഷവതിയായിരുന്നില്ലെന്നും സീമ പറഞ്ഞു. ആദ്യ ഭർത്താവിനെ വിവാഹം കഴിക്കാൻ ഉണ്ടായ സാഹചര്യവും താരം വെളിപ്പെടുത്തി. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
രണ്ട് പേർക്ക് ഒത്തുപോകാൻ സാധിച്ചില്ല. അറേഞ്ച്ഡ് വിവാഹം എന്ന് പറയാൻ പറ്റില്ല, എന്നാൽ പ്രണയ വിവാഹം എന്നും പറയാൻ പറ്റില്ല. രണ്ടിന്റെയും ഇടയിലുള്ള ഒരു വിവാഹം എന്ന് പറയാം.ഇപ്പോൾ അതിനെ കുറിച്ച് പറഞ്ഞാൽ പലതും തുറന്ന് പറയേണ്ടി വരിം. അത് വിവാദമാകും. രണ്ട് പേരുടെ മനസ്സുകൾ പൊരുത്തപ്പെടാതെ പോകുന്ന അവസ്ഥയിലാണ് പിരിഞ്ഞത്. സിനിമയുമായി ബന്ധം ഇല്ലെങ്കിലും സിനിമയിലെ വലിയ വലിയ ആൾക്കാരുടെ അടുത്ത സുഹൃത്താണ് അദ്ദേഹം. അന്ന് സിനിമയുമായി ബന്ധമില്ലെങ്കിലും ആർട്ടിസ്റ്റുകളെ ഒക്കെ ദുബായിലേക്ക് കൊണ്ട് പോകുമായിരുന്നു. അദ്ദേഹം വേറൊരാളെ കല്ല്യാണം കഴിച്ചു. സുഖമായി ജീവിക്കുന്നു.

ഒട്ടും പൊരുത്തപ്പെടാൻ പറ്റാത്ത അവസ്ഥയിലാണ് വേർപിരിഞ്ഞത്. ആ ജീവിതത്തിൽ ഞാൻ സന്തോഷമൊന്നും അനുഭവിച്ചിട്ടില്ല.മരിക്കുന്നതിന് മുൻപ് ആരുടെയെങ്കിലും കൈയ്യിൽ എന്നെ പിടിച്ച് ഏൽപ്പിക്കണം എന്ന ചിന്തയിലാണ് എന്നെ വിവാഹം കഴിപ്പിച്ചത്. എന്റെ സഹോദരനും സഹോദരിക്കും ഈ ബന്ധത്തോട് താത്പര്യം ഇല്ലായിരുന്നു.
മറ്റൊരാൾ കൊണ്ട് ചതിക്കപ്പെട്ട ഒരു വ്യക്തി ആയിരുന്നു ആ മനുഷ്യൻ. ആ കഥ എനിക്ക് അറിയാമായിരുന്നു. അവർ ഒരു ആർട്ടിസ്റ്റ് ആയിരുന്നു. ആ കഥ അറിഞ്ഞിരുന്നു കൊണ്ട് ഞാൻ അങ്ങോട്ട് പറയുകയാണ് ചെയ്തത്, ശരി എന്തിനാണ് വിഷമിക്കുന്നത് ഞാനില്ലേയെന്ന്. ആ ഞാനില്ലേയെന്ന ചോദ്യമാണ് ജീവിത്തതിൽ വഴിത്തിരിവായത്, ജീവിതം തുടങ്ങുന്നത്.
പക്ഷെ പിന്നീട് മനസിലായി ഒരു കാര്യത്തിലും എടുത്തുചാടി ഒരു തീരുമാനം എടുക്കരുത് എന്ന്. പ്രത്യേകിച്ച് ജീവിത്തിന്റെ കാര്യത്തിലൊന്നും. രണ്ടുപേരും രണ്ടു ധ്രുവത്തിൽ ആയിരുന്നു. വ്യത്യസ്ത ക്യാരക്ടറുകൾ ആയിരുന്നു. നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് സ്നേഹമാണ്. എനിക്ക് മാതാപിതാക്കൾ ഇല്ലായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ വീട്ടുകാർ എന്നെ ഭയങ്കരമായി സ്നേഹിച്ചിരുന്നു.എല്ലാം തുറന്നുപറഞ്ഞാൽ വലിയ വിവാദമാകും. തുടർ മറുപടികൾ കൊടുക്കേണ്ടി വരും. മനസ്സിന് പിന്നെ സ്വസ്ഥത ഉണ്ടാകില്ല. അതുകൊണ്ടാണ് ഞാൻ പറയാത്തത്.
ഞങ്ങൾക്ക് ഒരു മകൻ ഉണ്ട്. അവന് എന്നെ ഭയങ്കര ജീവൻ ആണ്. ഇച്ചിരി എടുത്തുചാട്ടവും, മുന്കോപവും ഒക്കെ ഉണ്ട്. ഞാനവനോട് പറഞ്ഞിട്ടുണ്ട്. അവൻ പഠിക്കുകയാണ്. ബാംഗ്ലൂരിൽ പഠിക്കുകായിരുന്നു. പാരീസിലാണ് പഠിക്കുന്നത്..രണ്ടാമത് ഒരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലേ എന്ന് ചോദിച്ചതിന് അതിന് പിന്നീട് മറുപടി നൽകാം, അത് മറ്റൊരു കഥയുടെ തുടക്കമായിരിക്കാം എന്നും സീമ പ്രതികരിച്ചു.
ജീവിതത്തിൽ നടി ആകരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. നടന്നില്ല. നല്ലൊരു ജീവിതം ആഗ്രഹിച്ചിരുന്നു. വീട് നോക്കുന്ന, പാചകം ചെയ്യുന്ന, ഭർത്താവിൻറെ കുടുംബത്തെ പരിപാലിക്കുന്ന സ്ത്രീയാണ്, ധൈര്യത്തോടെ പറയും പറ്റും നല്ല മനസുള്ള സ്ത്രീയാണ്. എന്നിട്ടും എന്റെ ജീവിതത്തിന് എന്ത് സംഭവിച്ചു എന്ന് ചോദിക്കുമ്പോൾ അത് വലിയൊരു ചോദ്യ ചിഹ്നം തന്നെയാണ്. ഇതാണ് എന്റെ തലവര, ദൈവം ഇതാണ് എനിക്ക് വേണ്ടി കാത്ത് വെച്ചത് എന്ന് ആലോചിച്ച് ജീവിച്ച് പോകുകയാണ് ഞാൻ', സീമ പറഞ്ഞു.












Click it and Unblock the Notifications