പ്രിയപ്പെട്ട ദിവസത്തിൽ സജിനെക്കുറിച്ച് പറയാൻ വാക്കുകൾ കിട്ടാതെ ഷഫ്ന; ആശംസയുമായി സഹതാരങ്ങളും ആരാധകരും
താരദമ്പതികളായ ഷഫ്നയേയും സജിനേയും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. സിനിമയിലൂടെയാണ് ഷഫ്നയും സജിനും അഭിനയരംഗത്തേക്ക് വന്നതെങ്കിലും ഇപ്പോൾ സീരിയലുകളിലൂടെ തിളങ്ങിനിൽക്കുകയാണ്. രണ്ട് പേർക്കും ധാരാളം ആരാധകരാണ് ഉള്ളത്.
സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ സജിൻ അവതരിപ്പിക്കുന്ന ശിവൻ എന്ന കഥാപാത്രം പ്രേക്ഷകർ നെഞ്ചിലേറ്റിയിരിക്കുകയാണ് ഷഫ്നയും അഭിനയത്തിൽ സജീവമാണ്. ഇപ്പോൾ പത്താം വിവാഹ വാർഷികത്തിൽ ഷഫ്ന പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

2010 ൽ പുറത്തിറങ്ങിയ പ്ലസ് ടു എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഷഫ്നയെ അതിന് മുൻപ് തന്നെ പല ലൊക്കേഷനുകളിലും വെച്ച് സജിൻ കണ്ടിട്ടുണ്ട്. പ്ലസ് ടു സിനിമ കഴിഞ്ഞപ്പോഴാണ് സജിൻ ഷഫ്നയോട് ഇഷ്ടം പറയുന്നത്. ആദ്യം മറുപടി പറഞ്ഞില്ലെങ്കിലും ഷഫ്നയ്ക്കും സജിനെ ഇഷ്ടമായിരുന്നു. രണ്ട് വർഷം പ്രണയിച്ചു.
എന്നാൽ ഷഫ്നയുടെ വീട്ടിൽ പ്രണയം അറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. പ്രണയത്തെ കുടുംബം ശക്തമായി എതിർത്തു. ഫോൺ വിളിക്കാനോ പുറത്തുപോകാനോ കഴിയാത്ത അവസ്ഥയായിരുന്നു. അവിടെ നിന്നാണ് ഷഫ്നയെ വിളിച്ചിറക്കി കൊണ്ടുവന്ന് സജിൻ രജിസ്റ്റർ വിവാഹം ചെയ്യുന്നത്. ഇരുവരും രണ്ട് മതിവിഭാഗത്തിൽ പെട്ടവരായിരുന്നു. ഇവരുടെ പ്രണയത്തിൽ സജിന്റെ വീട്ടിൽ പ്രശ്നമില്ലായിരുന്നു.
പതിയെ ഷഫ്നയുടെ വീട്ടുകാരുടെ പിണക്കവും തീർന്നു. 2013 ൽ ആയിരുന്നു ഷഫ്നയുടേയും സജിന്റെയും വിവാഹം. ഇപ്പോൾ 10 വർഷങ്ങൾ ദമ്പതികൾ പൂർത്തിയാക്കിയിരിക്കുകയാണ്. സജിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഷഫ്ന സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
ഷഫ്നയുടെ കുറിപ്പ്:
ഹാപ്പി ആനിവേഴ്സറി മൈ ലവ്,
നിങ്ങളെക്കുറിച്ച് പറയുമ്പോൾ എനിക്ക് വാക്കുകൾ മതിയാവുന്നില്ല, അതുകൊണ്ട് തന്നെ നിങ്ങളോടുള്ള എന്റെ വികാരങ്ങൾ എനിക്ക് മതിയാവോളം പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. നമ്മൾ വിവാഹിതരായിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ എന്നാണ് എനിക്കിപ്പോഴും തോന്നുന്നത്.
എനിക്ക് സന്തോഷവും സ്നേഹവും തോന്നിപ്പിക്കുന്നതിനും നമ്മുടെ പ്രണയത്തെക്കുറിച്ചും ജീവിതത്തെ കുറിച്ചു ആവേശം തോന്നിപ്പിക്കുന്നതിനും ഒരുപാട് നന്ദി. ആവേശം തോന്നിപ്പിക്കുന്ന ട്വിസ്റ്റുകളും വളവുകളും ഉയർച്ചകളും താഴ്ച്ചകളുമുള്ള അപ്രതീക്ഷിതമായ ജീവിത യാത്രക്കായി കാത്തിരിക്കുന്നു, നമുക്കറിയാം എന്ത് വന്നാലും നമ്മൾ പ്രസ്പരം കൈകൾ മുറുകെ പിടിച്ചിട്ടുണ്ടെന്ന്, ഷഫ്ന കുറിച്ചു.












Click it and Unblock the Notifications