ബിഗ് ബോസിൽ നടി ഷക്കീലയ്ക്ക് ഒരാഴ്ച ലഭിക്കുന്നത് ഇത്രയും പ്രതിഫലം, നടി കിരൺ റാത്തോഡിന്റെ പ്രതിഫലവും
കൊച്ചി: ബിഗ് ബോസ് മലയാളം പോലെ തന്നെ മലയാളി പ്രേക്ഷകരിൽ വലിയൊരു വിഭാഗം മറ്റ് ഭാഷകളുടേയും സ്ഥിരം ആരാധകരാണ്. പ്രത്യേകിച്ച് ഹിന്ദി, തമിഴ് ഭാഷകളുടെ. ഇനി ഭാഷ വശമില്ലെങ്കിലും കന്നഡയും തെലുങ്കുമെല്ലാം മലയാളി പ്രേക്ഷകർ ആഘോഷിക്കാറുണ്ട്.
ഇപ്പോഴിതാ തെലുഗിൽ ബിഗ് ബോസ് സീസൺ 7 വന്നതോടെ ഷോയ്ക്ക് പുറകെയാണ് മലയാളി ആരാധകർ. 14 മത്സരാർത്ഥികളുമായിട്ടാണ് പുതിയ സീസൺ തുടങ്ങിയിരിക്കുന്നത്. സൂപ്പർ താരം നാഗാർജുന തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകൻ.

സീസൺ 7 മലയാളി ആരാധകർക്കിടയിൽ ചർച്ചയാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. മലയാളികൾക്ക് ഏറെ സുപരിചിതയായ നടി ഷക്കീലയും ഇത്തവണത്തെ സീസണിൽ മത്സരാർത്ഥിയായി എത്തിയിട്ടുണ്ട്. ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോയിലൂടെയുള്ള വരവ് തന്റെ ഇമേജിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു ഷോയിൽ പങ്കെടുത്ത് കൊണ്ട് ഷക്കീല പറഞ്ഞത്.
'ചെയ്ത വേഷങ്ങളിൽ തനിക്ക് യാതൊരു ഖേദവുമില്ല. എന്നാൽ 23 വർഷത്തിന് ശേഷം ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ തന്റെ ഇമേജ് പൂർണമായും മാറുകയാണ് ഉണ്ടായത്. അത്തരത്തിലൊരു മാറ്റമാണ് താൻ ബിഗ് ബോസ് ഷോയിലൂടെ പ്രതീക്ഷിക്കുന്നത്', എന്നായിരുന്നു ഷക്കീലയുടെ വാക്കുകൾ.
അതേസമയം ഷക്കീലയെ പോലെ തന്നെ മലയാളികൾക്ക് പരിചിതമായ മറ്റൊരു താരം കൂടി ഈ സീസണിലുണ്ട്. നടി കിരൺ റാത്തോഡ്. താണ്ഡവം എന്ന മലയാളം ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി കിരൺ വേഷമിട്ടിട്ടുണ്ട്. ഇവരെ കൂടാതെ
തെലുങ്ക് സീരിയൽ താരം അമർദീപ് ചൗധരി, യുവ കർഷകനും യൂട്യൂബറുമായ പല്ലവി പ്രശാന്ത്, നടനും ഫിലിം മേക്കറുമായ ഡോ ഗൗതം കൃഷ്ണ, തെലുങ്ക് നടിയായ രാധിക റോസ്, ഫുഡ് വ്ലോഗർ തേജ, നടി ശോഭ ഷെട്ടി, ഡാൻസർ ആട്ട സന്ദീപ്, മോഡൽ ശുഭ ശ്രീ, പ്രിൻസ് യാർ, ഗായിക ദാമിനി ബട്‌ല, രാഷ്ട്രീയക്കാരനും നടനുമായ ശിവാജി, നടി പ്രിയങ്ക ജെയിൻ എന്നിവരാണ് മറ്റ് മത്സരാർത്ഥികൾ.
അതിനിടെ ബിഗ് ബോസ് പുതിയ സീസണിലെ മത്സരാർത്ഥികളുടെ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. സീസൺ 6 മത്സരാർത്ഥിയായ ആദി റെഡ്ഡി പങ്കുവെച്ച റിവ്യൂ പ്രകാരം ശിവാജിക്കാണ് ആഴ്ചയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത്.ഷക്കീല: 3.5 ലക്ഷം രൂപ കിരൺ റാത്തോഡ്: 3 ലക്ഷം രൂപ ആതാ സന്ദീപ്: 2.75 ലക്ഷം രൂപ അമർദീപ്: 2.5 ലക്ഷം രൂപ പ്രിയങ്ക ജെയിൻ: 2.5 ലക്ഷം രൂപ ശോഭ ഷെട്ടി: 2.5 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം.












Click it and Unblock the Notifications