ആദ്യ സിനിമയില്‍ ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി ഷക്കീല; കിന്നാരത്തുമ്പികള്‍ക്ക് ലഭിച്ചത് ഇത്ര..!
ഒരു കാലത്ത് മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച നടിയാണ് ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും ബോക്സോഫീസില്‍ മൂക്കും കുത്തി വീണപ്പോള്‍ ബി ഗ്രേഡ് സിനിമകളിലൂടെ തെന്നിന്ത്യയിലാകെ ഷക്കീല ചിത്രങ്ങള്‍ കളക്ഷന്‍ നേടിയിരുന്നു. ഷക്കീലയുടെ കിന്നാരത്തുമ്പികള്‍ എന്ന ചിത്രം അക്കാലത്തെ സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് ഇത്തരം സിനിമകളില്‍ നിന്ന് പിന്മാറിയ ഷക്കീല മിനിസ്ക്രീനുകളിലും തമിഴ് സിനിമാലോകത്തും ഇപ്പോഴും സജീവമാണ്.
ഇപ്പോഴിതാ ആദ്യ സിനിമക്ക് തനിക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ചും സിനിമാ അനുഭവങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് ഷക്കീല. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന്റെ 'സദാചാരം എന്ന മിഥ്യ' എന്ന വിഷയത്തില്‍ സംസാരിക്കവെ ആയിരുന്നു ഷക്കീലയുടെ തുറന്ന് പറച്ചില്. ഷക്കീല എന്ന വാക്ക് ഒരു ബ്രാന്‍ഡ് ആക്കിയത് മലയാള സിനിമയാണെന്നും എന്നാല്‍ ഇന്ന് മലയാള സിനിമയ്ക്ക് തന്നെ ഭയമാണെന്നും താരം പറയുന്നു.

സിനിമയില്‍ നിന്ന് താനിത്രയും കാലം സമ്പാദിച്ചതെല്ലാം കുടുംബത്തിന് കൊടുത്തു. ഇന്ന് എന്റെ കൈയില്‍ ഒന്നുമില്ല. അതിനാല്‍ തന്നെ ഇന്‍കം ടാക്സിനെ തനിക്ക് ഭയക്കേണ്ടതില്ല എന്ന് ഷക്കീല പറഞ്ഞു. തന്റെ സമ്പാദ്യം മറ്റൊരു തരത്തിലും ദുരുപയോഗം ചെയ്തിട്ടില്ല എന്നും ഷക്കീല വ്യക്തമാക്കി. നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്നും എന്നാല്‍ അത് തുറന്നു പറയാന്‍ ചിലര്‍ക്ക് മടിയാണ് എന്നും ഷക്കീല പറഞ്ഞു.
കിന്നാരത്തുമ്പികള്‍ എന്ന സിനിമയ്ക്ക് എനിക്ക് അഞ്ച് ദിവസത്തേക്ക് ലഭിച്ച തുക 25000 രൂപയാണ്. പക്ഷെ ആ സിനിമ വലിയ ഹിറ്റായി മാറി. അതിന് ശേഷം വന്ന കാതര എന്ന സിനിമക്ക് ഒരു ദിവസം തനിക്ക് ലഭിച്ചത് 10000 രൂപയാണ് എന്നും അതിന് പത്ത് ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു എന്നും ഷക്കീല ഓര്‍മിച്ചു. അന്നൊന്നും പൈസയുടെ വില തനിക്ക് അറിയില്ലായിരുന്നു എന്നും ഷക്കീല പറഞ്ഞു.
'ഒരിക്കല്‍ ആലപ്പുഴയിലെ ഷൂട്ടിംഗിനിടെ തനിക്ക് അവിടത്തെ ഭക്ഷണം പറ്റാതെ വന്നപ്പോള്‍ ചെന്നൈയില്‍ പോകണം എന്ന് പുതിയ സിനിമയുടെ ആളുകളോട് പറഞ്ഞു. ഒരു ലക്ഷം നല്‍കാമോ എന്നും ഞാന്‍ വെറുതെ ചോദിച്ചു. മറുത്തൊന്നും പറയാതെ അവര്‍ അത് സമ്മതിച്ച് പൈസയും തന്നു. മൂന്ന് ദിവസം ഷൂട്ട് ചെയ്ത് നാലാം ദിവസം വിമാന ടിക്കറ്റും എടുത്ത് നല്കി നല്കി. ഷൂട്ട് കഴിഞ്ഞ ശേഷം രണ്ട് ലക്ഷം രൂപ അധികവും തന്നു,' ഷക്കീല പറയുന്നു.
ആ സിനിമാക്കാര് കരുതിയത് തന്റെ ഒരു ദിവസത്തെ പ്രതിഫലം ഒരു ലക്ഷം രൂപയാണ് എന്നാണ് എന്നും എന്നാല്‍ ആ സിനിമക്ക് താന്‍ ആകെ ചോദിച്ച പ്രതിഫലമായിരുന്നു ഒരു ലക്ഷം രൂപയെന്നും ഷക്കീല പറഞ്ഞു. മൂന്ന് ദിവസം അഭിനയിച്ചതിന് മൂന്ന് ലക്ഷം രൂപയാണ് അന്ന് ലഭിച്ചത് എന്നും അത്ര പൈസയൊന്നും താന്‍ കണ്ടിട്ടുപോലുമില്ല എന്നും ഷക്കീല പറഞ്ഞു. തന്റെ മൂന്നാമത്തെ സിനിമയുടെ പ്രതിഫലമായിരുന്നു അത്.
അതിന് ശേഷം 3 മുതല്‍ നാല് ലക്ഷം വരെ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നും ഒരു ദിവസം രണ്ട് കോള്‍ഷീറ്റില്‍ വരെ അഭിനയിച്ചിട്ടുണ്ട് എന്നും ഷക്കീല പറഞ്ഞു. അന്ന് മലയാളത്തില്‍ പറയുന്നതൊന്നും അറിയില്ലായിരുന്നെന്നും തന്നെ പറ്റിക്കുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ ഇവരോടൊക്കെ ചെന്നൈയില്‍ വരാന്‍ പറഞ്ഞെന്നും ഷക്കീല പറഞ്ഞു. അറുപത്തിയഞ്ചോളം ചെക്കുകള്‍ ബൗണ്‍സ് ആയിട്ടുണ്ട് എന്നും അതിനുശേഷം പണമായി തന്നെയാണ് പ്രതിഫലം വാങ്ങിയത് എന്നും ഷക്കീല വ്യക്തമാക്കി.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications