കാമുകന് പിറന്നാൾ ആശംസകളുമായി നടി ശാലിൻ സോയ; ഏത് കാമുകിയും കൊതിക്കുന്ന മറുപടി നൽകി വാസനും
പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് ശാലിൻ സോയ. ഓട്ടോഗ്രാഫ് എന്ന സീരിയിലാണ് ശാലിൻ സോയയ്ക്ക് ശ്രദ്ധ നേടിക്കൊടുത്തത്. പിന്നീട് നിരവധി സീരയലുകളിലും സിനിമകളിലും താരം അഭിനയിച്ചിരുന്നു. ശാലിൻ പ്രണയത്തിൽ ആണെന്ന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോൾ കാമുകന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ എന്ന് പറഞ്ഞാണ് ശാലിന്റെ കുറിപ്പ്.
തമിഴിൽ ശ്രദ്ധേയനായ യൂട്യൂബർ ടി ടി എഫ് വാസനാണ് താരത്തിന്റെ കാമുകൻ. വാസനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ശാലിൻ ആശംസ അറിയിച്ചത്. എന്റെ ഏറ്റവും പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ. ഈ വർഷം നിനക്ക് ഏറ്റവും മികച്ചതാവട്ടെ എന്ന് ആശംസിക്കുന്നു. ഈ ലോകം നിന്നോട് കൂടുതൽ ദയ കാണിക്കട്ടെ. നിന്റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്ക്കരിക്കപ്പെടട്ടേ. എന്റെ പ്രിയപ്പെട്ടവനെ നീ എന്നും സന്തോഷവാനായിരിക്കു എന്നാണ് ശാലിൻ കുറിച്ചത്.

എന്റെ പ്രിയപ്പെട്ട പെൺകുട്ടി എന്നാണ് വാസൻ പോസ്റ്റിന് കമന്റ് ഇട്ടത്. കനിഹ ഉൾപ്പെടെ നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ശാലിനുമായി പ്രണയത്തിലാണെന്ന് വാസവ് തന്നെയാണ് പറഞ്ഞത്. നാൽപ്പത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബ് സെലിബ്രിറ്റിയാണ് ടി ടി എഫ് വാസൻ. സൂപ്പർ ബൈക്കിൽ മുൻ വീൽ ഉയർത്തി ദീർഘ ദൂരം സഞ്ചരിക്കുന്ന വാസന്റെ വീഡിയോകൾ വൈറൽ ആകാറുണ്ട്.
അമിത വേഗതയിൽ അഭ്യാസം കാണിച്ച് അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചതിന് ടി ടി എഫ് വാസന്റെ ലൈസൻസ് തമിഴ്നാട് ആർ ടി ഒ പത്ത് വർഷത്തേക്ക് റദ്ദ് ചെയ്തിരുന്നു. അടുത്തിടെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും വാഹനം ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ചതിനും ഉൾപ്പെടെയുള്ള കേസിൽ വാസനെ അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് വാസനെ പിന്തുണച്ച് ശാലിൻ രംഗത്തെത്തിയിരുന്നു,.
ഓട്ടോ ഗ്രാഫ് എന്ന് സീരിയലിലൂടെ അഭിനയ രംഗത്ത് വന്ന ശാലിൻ ഔട്ട് ഓഫ് സിലബസ്, ഒരുവൻ,വാസ്തവം, എൽസമ്മ എന്ന ആൺകുട്ടി, മല്ലു സിംഗ് എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു. കണ്ണകി എന്ന തമിഴ് ചിത്രത്തിലാണ് ശാലിൻ അവാസാനം അഭിനയിച്ചത്. ഇതിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ശാലിൻ സംവിധാനം ചെയ്ത 'ദി ഫാമിലി ആക്ട്' എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.












Click it and Unblock the Notifications