ശാലിനിക്ക് എന്തുപറ്റി, ആശുപത്രിയിൽ; കൈ ചേർത്തുപിടിച്ച് കൂടെ തന്നെ അജിത്തും
കുറച്ച് ദിവസങ്ങളായി ശാലിനിയെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ശാലിനിയ്ക്ക് സർജറി ആണെന്നും അജിത്തിന് എത്താൻ കഴിഞ്ഞില്ലെന്നും ഒക്കെയുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാൽ എന്താണ് ശാലിനിയുടെ അസുഖം എന്ന കാര്യം വ്യക്തമല്ല. ഇപ്പോൾ ശാലിനിയുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ശാലിനിക്കൊപ്പം അജിത്തും ഉണ്ട്. ശാലിനിയുടെ കൈൾ പിടിച്ച് അജിത് ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ ഈ ഫോട്ടോ ഇപ്പോൾ വൈറലാണ്.
ശാലിനി മൈനർ ശസ്ത്രക്രിയയ്ക്ക് വിധേയ ആയതായാണ് ലഭിക്കുന്ന വിവരം, ചെന്നൈയിലെ ഹോസ്പിറ്റലിൽ നടന്ന ശസ്ത്രക്രിയ വിജയകരമാണ് എന്നാണ് ശാലിനിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ശാലിനി തന്നെയാണ് ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ശാലിനിയുടെ ഓപ്പറേഷൻ നടക്കുന്ന സമയത്ത് അസർബൈജാനിൽ ആയിരുന്നു അജിത്ത്. എന്നാൽ ഷൂട്ടിംഗിന് പോകുന്നതിന് മുമ്പ് ശാലിനിയുടെ ഓപ്പറേഷന് വേണ്ട എല്ലാ സജ്ജീകരണം ഉറപ്പാക്കിയിരുന്നു താരം.

pc: shalini/ instagram
പിന്നീട് ഷൂട്ടിൽ നിന്ന് ഇടവേള എടുത്താണ് സർജറിക്ക് ശേഷം വിശ്രമിക്കുന്ന ശാലിനിയെ കാണാൻ ഓടിവന്നത്. എക്കാലവും സ്നേഹം മാത്രം എന്ന അടിക്കുറിപ്പോടെയാണ് അജിത്തിനൊപ്പം ഉള്ള ചിത്രം ശാലിനി പങ്കുവെച്ചത്. അടുത്ത ദിവസം തന്നെ ചിത്രീകരണത്തിനായി അജിത് വീണ്ടും അസർബൈജാനിലേക്കു തിരിക്കും. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് കമന്റുമായി എത്തുന്നത്.
ഒരുകാലത്ത് സിനിമയിൽ തിളങ്ങിനിന്ന ശാലിനി വിവാഹത്തിന് ശേഷമാണ് സിനിമയിൽ നിന്ന് വിട്ടുനിന്നത്. ബാല താരനമായാണ് അഭിനയത്തിലേത്ത് ശാലിനി എത്തുന്നത്. തമിഴ്, മലയാളം , തെലുങ്ക് എന്നീ ഭാഷകളിൽ ശാലിനി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ബാലതാരമായും നായികയായും ശാലിനി അഭിനയിച്ചിട്ടുണ്ട്. അനിയത്തി പ്രാവ്, നിറം, സുന്ദരകില്ലാടി എന്നീ സിനമകളിലൊക്കെ മികച്ച പ്രകടനമാണ് ശാലിനി കഴ്ച വെച്ചത്.
അമർക്കളം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശാലിനിയും അജിത്തും പ്രണയത്തിലാവുന്നത്. പ്രണയം അജിത്ത് തുറന്ന് പറയുകയും ചെയ്തു. 2000 ഏപ്രിൽ 24 ന് ചെന്നൈയിൽ വെച്ചാണ് അജിത്തും ശാലിനിയും വിവാഹിതരായത്. 2008 ജനുവരി 3 ന് അജിത്തിനും ശാലിനിക്കും മകൾ ജനിച്ചു. 2015 മാർച്ച് 2 ന് ശാലിനി ഒരാൺ കുഞ്ഞിന് കൂടി ജന്മം നൽകി. വളരെ ലളിതമായ ജീവിതമാണ് ശാലിനി നയിക്കുന്നത്.












Click it and Unblock the Notifications