ആ കെട്ടിപ്പിടിത്തം കഴിഞ്ഞതും കരച്ചിലടക്കാൻ പറ്റാതെ ശാലിൻ; അഭിനന്ദനപ്രവാഹം
ശാലിൻ സോയ, സീരിയലുകളിലൂടെയാണ് ശാലിൻ സോയ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഓട്ടോഗ്രാഫ് എന്ന സീരിയലിൽ താരം അവതരിപ്പിച്ച ' വില്ലത്തി ' കഥാപാത്രം ആരും പെട്ടെന്ന് മറക്കില്ല. ഇപ്പോഴും അഭിനയത്തിൽ സജീവമാണ് താരം. ഇപ്പോൾ കണ്ണകി എന്ന സിനിമയുടെ പ്രീമിയറിൽ പൊട്ടിക്കരയുന്ന താരത്തിന്റെ വീഡിയോ ആണ് വൈറൽ ആവുന്നത്.
സിനിമയിലെ താരത്തിന്റെ അഭിനയം കണ്ട് ഒരു പ്രേക്ഷക ഓടിവന്ന് ശാലിനെ കെട്ടിപ്പിടിക്കുന്നതും അഭിനന്ദിക്കുന്നതും അഭിനന്ദന പ്രവാഹത്തിനിടയിൽ വികാരഭരിതയാവുന്ന താരത്തെയും വീഡിയോയിൽ കാണാൻ സാധിക്കും. ഈ ദിവസം ജീവിതത്തിൽ എന്നെന്നും ഓർത്തുവെയ്ക്കുമെന്ന് സിനിമ കണ്ട് നിങ്ങൾ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കില്ലെന്നും ശാലിൻ എക്സിൽ കുറിച്ചു.

ഈ ദിവസം ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല, ഇത് കണ്ണകിയുടെ ആദ്യ ഷോയും ആദ്യത്തെ പ്രതികരണവുമാണ്. എനിക്ക് നിങ്ങളെ ഒന്ന് കെട്ടിപ്പിക്കണം എന്ന് പറഞ്ഞ് കൊണ്ടാണ് നിങ്ങൾ എഴുന്നേറ്റ് വന്നത്, ഞാൻ ഒരിക്കലും മറക്കില്ല. സിനിമ കണ്ട് നിങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴികയതും മറക്കില്ല. ദൈവമേ അങ്ങയുടെ കരുണയിൽ ഞാൻ നന്ദിയുള്ളവളാണ്, ശാലിൻ സോയ കുറിച്ചു.
നാല് സ്ത്രീകളുടെ ജീവിതം പറയുന്ന തമിഴ് സിനിമയാണ് കണ്ണകി. സമൂഹം സൃഷ്ടിച്ച സ്റ്റീരിയോ ടൈപ്പുകളിൽ നിന്ന് മോചനം നേടാനുള്ള ഒരു സ്ത്രീയുടെ പോരാട്ടവും സന്തോഷത്തോടെ ജീവിക്കാനുള്ള നിരന്തര ശ്രമവും ഒക്കെയാണ് സിനിമ ചർച്ച ചെയ്യുന്നത്. യശ്വന്ത് കിഷോർ ആണ് സംവിധാനം. ചിത്രത്തിൽ കീർത്തി, പാണ്ഡ്യൻ, അമ്മു അഭിരാമി, വിദ്യ പ്രദീപ് , ശാലിൻ സോയ തുടങ്ങിയവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസബർ 15 ന് ആണ് കണ്ണകി തീയറ്റിലെത്തുന്നത്. ഏറെ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ.












Click it and Unblock the Notifications