Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാരവനില്‍ നിന്നും കാറില്‍ നിന്നും എല്ലാവരും നോക്കിനില്‍ക്കെ ഇറക്കി വിട്ടു'; ദുരനുഭവം വെളിപ്പെടുത്തി ഷാലിന്‍

ബാലതാരമായി എത്തിയ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് ഷാലിന്‍ സോയ. വളരെ കുറച്ച് ചിത്രങ്ങളെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ഷാലിന്‍. അടുത്തിടെ യശ്വന്ത് കിഷോര്‍ സംവിധാനം ചെയ്ത തമിഴ് സിനിമ കണ്ണഗിയില്‍ ഷാലിന്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഈ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കഴിഞ്ഞതിന് പിന്നാലെ ഷാലിനെ കാണികളില്‍ ഒരാള്‍ വന്ന് കെട്ടിപിടിച്ചിരുന്നു.

ഇത് വൈറലായിരുന്നു. ഷാലിന്‍ ചെയ്ത നദി എന്ന കഥാപാത്രത്തിന്റെ പ്രകടനം കണ്ടിട്ടായിരുന്നു ആ പ്രേക്ഷക പ്രതികരണം. പ്രതീക്ഷിതമായി ലഭിച്ച പ്രേക്ഷകസ്‌നേഹം കണ്ടപ്പോള്‍ ഷാലിന്‍ പൊട്ടിക്കരയുകയും ചെയ്തു. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ചും സിനിമയില്‍ നിന്ന് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് താരം. മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ ആണ് ഷാലിന്‍ സോയയുടെ പ്രതികരണം.

SHALIN ZOYA

കണ്ണഗിയിലെ തന്റെ കഥാപാത്രത്തെ ഒട്ടും പ്രതീക്ഷിക്കാതെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത് എന്ന് ഷാലിന്‍ പറയുന്നു. അതിനാലാണ് തന്റെ ചിത്രം വച്ചൊരു സിംഗിള്‍ പോസ്റ്റര്‍ വരെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഇറക്കേണ്ടി വന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു. ഷാലിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് കണ്ണഗി. പ്രത്യേക ഷോയ്ക്ക് ശേഷം ഒരു പ്രേക്ഷക വന്ന് കെട്ടിപിടിച്ചപ്പോള്‍ താന്‍ കടന്ന് പോയ സാഹചര്യങ്ങള്‍ ഓര്‍ത്ത് പോയെന്നും അതെല്ലാം ആലോചിച്ചാണ് കരഞ്ഞതെന്നും ഷാലിന്‍ പറഞ്ഞു.

മികച്ച പെര്‍ഫോമന്‍സ് നടത്താന്‍ സാധിക്കുന്ന വേഷങ്ങള്‍ ലഭിക്കാറില്ല എന്നും ഷാലിന്‍ പറയുന്നു. സിനിമയില്‍ വന്നിട്ട് 20 വര്‍ഷമായെങ്കിലും ഇപ്പോഴും താനൊരു പുതുമുഖമായാണ് നില്‍ക്കുന്നത് എന്നത് വിഷമിപ്പിക്കുന്നു എന്നും ഷാലിന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സിനിമയില്‍ നിന്ന് മോശം അനുഭവം നേരിട്ടിട്ടുണ്ട് എന്നും ഷാലിന്‍ പറഞ്ഞു. വിശുദ്ധന്‍, മല്ലു സിങ് തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ച ആര്‍ടിസ്റ്റ് ആണ് ഞാന്‍.

എന്നാല്‍ ഒരിക്കല്‍ ഒരു ഔട്ട്‌ഡോര്‍ ഷൂട്ടില്‍ സെറ്റിലെ കാരവനില്‍ നിന്ന് തന്നെ ഇറക്കി വിട്ടിട്ടുണ്ട് എന്ന് ഷാലിന്‍ പറയുന്നു. ഇത് ആര്‍ടിസ്റ്റുകള്‍ക്ക് ഇരിക്കാനുള്ള കാരവനാണ് എന്നും ഇറങ്ങിപ്പോകണം എന്ന് പറഞ്ഞാണ് എല്ലാവരുടെയും മുമ്പില്‍ വച്ച് ഇറക്കി വിട്ടത് എന്ന് ഷാലിന്‍ പറയുന്നു. മറ്റൊരു അവസരത്തില്‍ ഡയറക്ടറുടെ കാറില്‍ നിന്ന് അമ്മയുള്ളപ്പോള്‍ തന്നെ അപമാനിച്ചിറക്കി വിട്ട കാര്യവും ഷാലിന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+