തടി കുറച്ച് ആരോഗ്യം നിലനിർത്താന്‍ അക്കാര്യം ഒഴിവാക്കൂ.. പക്ഷെ എനിക്കത് സാധിക്കില്ല: നടി ശാലിന്‍ സോയ
വളരെ ചെറുപ്പത്തില്‍ തന്നെ ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയം പിടിച്ച് പറ്റിയ താരമാണ് ശാലിന്‍ സോയ. പിന്നാലെ ബാലതാരമായി തന്നെ സിനിമകളിലേക്കും താരം അരങ്ങേറ്റം കുറിച്ചു. . മാണിക്യക്കല്ല്, കർമ്മയോദ്ധ, എല്‍സമ്മ എന്ന ആണ്‍കുട്ടി, മല്ലൂസിംഗ്, വിശുദ്ധന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം രാജാ മന്ത്രിയെന്ന തമിഴ് ചിത്രത്തിന്റേയും ഭാഗമായി.
ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയാണ് താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. പുറത്തിറങ്ങാനിരിക്കുന്ന പോരാട്ടം ഉള്‍പ്പെടേയുള്ള ചിത്രങ്ങളിലും ശാലിന്‍ സോയ ഭാഗമാണ്. സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്ന ഒരു ഷോർട്ട് ഫിലിം ശാലിൻ സോയ സംവിധാനം ചെയ്തിട്ടുണ്ട്. വേറെയും നിരവധി ഷോർട്ട് ഫിലിമുകൾ ശാലിൻ സംവിധാനം ചെയ്തിട്ടുണ്ട്.

ഇതിനെല്ലാം പുറമെ ശാലിന്റെ ആദ്യ സംവിധാന സംരംഭമായ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ശാലിന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ദ ഫാമില ആക്ട് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശാന്ത് അലക്സാണ്ടര്‍ ആണ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം കൂടിയാണ് ശാലിന്‍. ഇപ്പോഴിതാ തന്റെ ഭക്ഷണ പ്രേമത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.
എല്ലാത്തരം വിഭവങ്ങളും കഴിക്കുമെങ്കിലും മധുരത്തിനോടാണ് കൂടുതല്‍ പ്രിയമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ നടി കുറിക്കുന്നത്. ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കേണ്ടത് ആവശ്യമാണ്. പക്ഷേ, മനസ്സിലെ ആഗ്രഹം അവിടെത്തന്നെയുണ്ടാകുമല്ലോയെന്നും ശാലിന്‍ ചോദിക്കുന്നു. താരത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും നിങ്ങൾ പഞ്ചസാരയുടെ അളവ് കുറയ്ക്കണമെന്ന് എല്ലാവരും പറയുന്നു. ഞാൻ ഇത് പൂർണ്ണമായും സമ്മതിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള മധുരവും കുറയ്ക്കേണ്ടത് ആവശ്യമാണ്. പക്ഷേ മനസിന് അത് കിട്ടിയെ പറ്റൂ. ജീവിതത്തിലെ ചില സംഭവങ്ങൾ കൈകാര്യം ചെയ്യുക എന്നത് ഞാൻ കരുതിയിരുന്നത് പോലെ സാധിക്കുന്നില്ല.
മുതിർന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങൾ ഞാൻ വിചാരിച്ചത്ര എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ശരിക്കും ഇതൊരു റോളർ കോസ്റ്റർ റൈഡാണ്. സോഷ്യൽ മീഡിയകളിൽ കാണുന്നത് പോലെ അല്ലത്. അവയെല്ലാം നമ്മൾ കൂൾ ആണെന്ന് മറ്റുള്ളവർക്ക് മുന്നിൽ വരുത്തി തീർക്കുന്നതാണ്. അവയൊന്നും യാഥാർത്ഥ്യമല്ല, വിശ്വസിക്കരുത്.
ജീവിതം അതിന്റെ പണിയെടുക്കുമ്പോൾ കുറച്ചെങ്കിലും എനിക്ക് സന്തോഷം വേണം. ആ സന്തോഷം മധുരമാണ്. ഞാൻ വിഷാദം നേരിടുകയോ തളർന്നിരിക്കുകയോ ചെയ്യുമ്പോൾ ചോക്ലേറ്റോ എന്റെ ഫേവറിറ്റ് കേക്കോ വേണം. ഇതിന്റെ പാർശ്വഫലങ്ങൾ എനിക്കറിയാം. പക്ഷെ ഇന്ന് കേക്ക് വേണ്ടെന്ന് പറഞ്ഞാൽ, ഒരു മണിക്കൂർ പോലും പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് തനിക്ക് അറിയാം.
ഇത് സ്വയം സ്നേഹം മാത്രമല്ല, സ്വയം സഹായമാണ്. ഭക്ഷണക്രമം തെറ്റിക്കുന്നതിന്റെയും സ്ഥിരമായി വ്യായാമം ചെയ്യാത്തതിന്റെയും അനന്തരഫലങ്ങൾ എനിക്കറിയാം. എന്നാൽ ഞാനല്ലെങ്കിൽ പിന്നെ ആരാണ് മാനസികാരോഗ്യത്തിന് മുൻഗണന നൽകുക. പക്ഷേ ഞാനല്ലെങ്കിൽ മറ്റാരാണ് എന്റെ മാനസികാരോഗ്യം നോക്കുക. എന്റെ പ്രിയ ചീസ് കേക്കേ, ഇന്നും എന്നും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.












Click it and Unblock the Notifications