'ധൈര്യമായിരിക്കൂ, ഞാൻ എന്നും നിന്റെ കൂടെയുണ്ടാവും'; വാസന്റെ അറസ്റ്റിന് പിന്നാലെ ശാലിൻ
അടുത്തിടെയാണ് തമിഴ് യൂട്യൂബർ ആയ ടി ടി എഫ് വാസനും നടി ശാലിൻ സോയയും പ്രണയത്തിലാണെന്ന വാർത്ത പുറത്തുവുന്നത്. ഇപ്പോൾ മൊബൈലിൽ സംസാരിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിന് അറസ്റ്റിലായ വാസന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ശാലിൻ. ഇൻസ്റ്റഗ്രാമിലാണ് ശാലിൻ കുറിപ്പ് പങ്കുവെച്ചത്. ഏത് പ്രതിസന്ധിയിലും തളരാതെയിരിക്കണം എന്നും എപ്പോഴും കൂടെയുണ്ടാകുമെന്നുമാണ് ശാലിൻ പറഞ്ഞത്. വാസന്റെ കൈ പിടിച്ചുള്ള ഒരു ഫോട്ടോയും ശാലിൻ പങ്കുവെച്ചിരുന്നു.
എന്റെ പ്രിയപ്പെട്ടവനെ ധൈര്യമായിരിക്കൂ, ഞാൻ എന്നും നിന്റെ കൂടെയുണ്ടാവും. എനിക്കറിയാവുന്നവരിൽ നല്ല വ്യക്തി നീയാണ്. ഈ സംഭവിക്കുന്നതൊന്നും നിനക്ക് സംഭവിക്കേണ്ടതല്ല എന്ന് എനിക്കറിയാം. എന്നും നീയെന്നോട് പറയാറില്ലെ നടപ്പതെല്ലാം നന്മയ്ക്ക്, വിട് പാത്തുക്കലാം എന്ന്, ശാലിൻ കുറിച്ചു.

അതേ സമയം ടി ടി എഫ് വാസൻ അപകടരമായി രീതിയിൽ കാറോടിച്ചതിന്റെ വീഡിയേോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് എതിരെയടക്കമുള്ള ആറ് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. നാൽപ്പത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബ് സെലിബ്രിറ്റിയാണ് ടി ടി എഫ് വാസൻ.
സൂപ്പർ ബൈക്കിൽ മുൻ വീൽ ഉയർത്തി ദീർഘ ദൂരം സഞ്ചരിക്കുന്ന ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാനായി നടത്തിയ അപകടകരമായ ബൈക്ക് സ്റ്റണ്ട് അപകടത്തിൽ കലാശിച്ചിരുന്നു. ഇതിന് പിന്നാലെ 2023 സെ്പറ്റംബറിൽ വാസനെ അറസ്റ്റ് ചെയ്ത് ഡ്രൈവിംഗ് ലൈസൻസ് കോടതി താൽക്കാലികമായി റദ്ദ് ചെയ്തിരുന്നു.
അടുത്തിടെ വാസൻ തന്നെയാണ് ശാലിനുമായുള്ള പ്രണയം വെളിപ്പെടുത്തിയത്, തന്റെ പ്രണയിനി ശാലിൻ ആണെന്ന് പറഞ്ഞുകൊണ്ട് വാസവ് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. വാസവിനൊപ്പം കാറിൽ സഞ്ചരിക്കുന്ന ശാലിനെയും കാണാം. തന്റെ കാമുകി കുക്ക് വിത്ത് കോമാലി എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു എന്നാണ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരുന്നത്.
ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശാലിൻ. പിന്നാലെ സിനിമകളിലും ശാലിൻ അഭിനയിച്ചു. ഔട്ട് ഓഫ് സിലബസ്, ഒരുവൻ, വാസ്തവം, സൂര്യ കിരീടം, മണിക്യക്കല്ല്, കർമ യോദ്ധ, വിശുദ്ധൻ ഡ്രാമ, ഗുഡ് ഐഡിയ, ദ ഫാന്റം റീഫ്, ധമാക്ക സാന്ത മറിയ, മല്ലു സിംഗ്, ഒരിടത്തൊരു പുഴയുണ്ട്, രുഹാനി, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. കണ്ണകി എന്ന തമിഴ് ചിത്രത്തിലാണ് ശാലിൻ അവസാനം അഭിനയിച്ചത്. മികച്ച അഭിപ്രായമാണ് താരത്തിന് ലഭിച്ചത്.












Click it and Unblock the Notifications