Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരുപാട് ഷോസ് ചെയ്യുന്നത് കൊണ്ട്, എന്നെ ഒരു നല്ല സിനിമയിൽ നിന്ന് മാറ്റിയിട്ടുണ്ട്'; തുറന്നുപറഞ്ഞ് ഷംന കാസിം

നടി എന്നതിന് അപ്പുറത്തേക്ക് മികച്ച നർത്തകി കൂടിയാണ് ഷംന കാസിം. നിരവധി ഡാൻസ് ഷോകൾ ഷംന ചെയ്യാറുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയിക്കുന്നുണ്ട്. ഇപ്പോൾ ഡാൻസ് ഷോയിൽ പങ്കെടുത്തതിന്റെ പേരിൽ മലയാള സിനിമയിൽ അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് നടി ഷംന കാസിം. അമ്മ സംഘടനയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ഷംന പറഞ്ഞു. ദുബായിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിലാണ് ഷംന കാസിം ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.

' എന്നെ ഒരു നല്ല സിനിമയിൽ നിന്ന് മാറ്റിയിട്ടുണ്ട്. കാരണം ഞാൻ ഒരുപാട് ഷോസ് ചെയ്യുന്നത് കൊണ്ട്. പക്ഷേ സിനിമയ്ക്ക് വേണ്ടി അന്ന് ഞാൻ ഡാൻസ് നിർത്തിയിരുന്നെങ്കിൽ ഇന്ന് എനിക്ക് ഡാൻസും ഉണ്ടാവുമായിരുന്നില്ല, മലയാളം ഇൻഡസ്ട്രിയിൽ സിനിമയും ഉണ്ടാവുമായിരുന്നില്ല.

shamna casim

ഇപ്പോൾ ഞാൻ ഡാൻസും ചെയ്യുന്നുണ്ട്, അഭിനയിക്കുന്നുമുണ്ട്. തെലുങ്കിലും തമിഴിലും ഞാൻ നല്ല പ്രൊജക്റ്റുകൾ ചെയ്യുന്നുണ്ട്. വലിയ സംവിധായകന്മാരോടൊപ്പം വർക്ക് ചെയ്യുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് മലയാളിത്തിൽ സാധിക്കുന്നില്ല എന്നത് ചോദ്യമായി അവശേഷിക്കുന്നുവെന്നും താരം പറയുന്നു.

അടുത്ത രണ്ട് മൂന്ന് മാസം ഷോസ് ചെയ്യരുതെന്ന് തന്നോട് ഒരു പ്രമുഖ സംവിധായകൻ അടക്കം പറഞ്ഞിട്ടുണ്ടെന്നും എന്നാൽ താൻ അതിന് സമ്മതിച്ചില്ലെന്നും ഷംന കാസിം പറഞ്ഞു. അതേ സമയം, താൻ അമ്മയിൽ അംഗമാണെന്നും അമ്മയിൽ നിന്ന് മോശം അനുഭവംഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.

ഇപ്പോഴത്തെ പ്രതിസന്ധിയിൽ ദുഖമുണ്ടോ എന്ന് ചോദിച്ച് കഴിഞ്ഞാൽ തീർച്ചയായും ദുഖമുണ്ടെന്നും. കാരണം താൻ മലയാളം ഇൻ‌ഡസ്ട്രിയിൽ നിന്ന് വന്ന കുട്ടിയാണെന്നും നമ്മുടെ ഇൻഡസ്ട്രിയെക്കുറിച്ച് ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ മോശമാണ്, പക്ഷേ എല്ലാം നല്ലതിന് വേണ്ടിയിട്ടാണ്, അങ്ങനെ നമുക്ക് പ്രാർത്ഥിക്കാം എന്നും താരം പറഞ്ഞു.

ദുബായിൽ പുതിയതായി ആരംഭിച്ച ഷംന കാസിം ഡാൻസ് സ്റ്റുഡിയോയുടെ ഉദ്ഘാടനത്തിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു താരം. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, സെമി ക്ലാസിക്കൽ നൃത്തം, ബോളിവുഡ് ഡാൻസ് എന്നിവയാണ് പരിശീലിപ്പിക്കുന്നത്. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ രാവിലെ 9 മുതൽ വൈകുന്നേരം 9 മണി വരെയാണ് പ്രവർത്തന സമയം.

വിവാ​ഹം കഴിഞ്ഞതിന് ശേഷവും ന‍ൃത്തത്തിലും അഭിനയത്തിലും സജീവമാണ് താരം. അമ്മയായതിന് ശേഷം ചെറിയൊരു ഇടവേള എടുത്ത ഷംന തെലുങ്ക് സിനിമയിലൂടെ വീണ്ടും സജീവമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+