Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡബ്ല്യുസിസി സവാള പോലെയായി... ഒന്നും ബാക്കിയില്ല'; പരിഹസിച്ച് ഷീല

കോഴിക്കോട്: ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യങ്ങളൊന്നും നടന്നില്ല എന്ന് നടി ഷീല. സര്‍ക്കാരിന് പോലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാന്‍ സാധിച്ചിട്ടില്ല എന്നും അവര്‍ കുറ്റപ്പെടുത്തി. അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യുസിസി സവാളെയെ പോലെ ആയി എന്നും അവര്‍ പരിഹസിച്ചു.

താരസംഘടനയായ അമ്മ ഒരുപാട് പേര്‍ക്ക് സഹായം ചെയ്യുന്ന സംഘടനയാണ് എന്നും ആരെങ്കിലും മോശമായി എന്തെങ്കിലും ചെയ്താല്‍ സംഘടനയെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നത് എന്തിനാണ് എന്നും ഷീല ചോദിച്ചു. നടിമാര്‍ക്കും നടന്‍മാര്‍ക്കും തുല്യപ്രതിഫലം കൊടുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട് എന്നും അവര്‍ പറഞ്ഞു. ഷീലയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

Sheela

' പ്രതിഫലം കൂട്ടി ചോദിക്കുന്നവരുണ്ടെങ്കില്‍ അവരെ വെച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരെ. നിങ്ങള്‍ക്ക് ബെന്‍സ് വേണമെങ്കില്‍ ബെന്‍സ് വാങ്ങണം. ഓട്ടോറിക്ഷ വേണമെങ്കില്‍ ഓട്ടോറിക്ഷ വാങ്ങണം. കൂടുതല്‍ പൈസ ചോദിക്കുന്നുണ്ടെങ്കില്‍ പുതുമുഖങ്ങളെ വെച്ച് സിനിമയെടുക്കൂ. എന്തിനാണ് അവരുടെ പിറകെ പോകുന്നത്. നടിമാര്‍ക്കും നടന്‍മാര്‍ക്കും തുല്യപ്രതിഫലം കൊടുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.

ഹീറോ വര്‍ഷങ്ങളായി സിനിമയില്‍ നില്‍ക്കുന്ന ആളുകളാണ്. ഹീറോയിന്‍ കുറച്ച് കാലത്തേക്കേ ഉള്ളൂ. അവര്‍ പിന്നീട് വിവാഹവും പ്രസവവും കഴിഞ്ഞ് വരുമ്പോഴേക്ക് അമ്മ വേഷങ്ങളല്ലേ ലഭിക്കൂ. ഹേമ കമ്മിറ്റിയെല്ലാം പോയില്ലേ. ഇനിയും അതിനെ കുറിച്ച് എന്തിനാണ് പറയുന്നത്. ഹേമ കമ്മിറ്റിയെ കുറിച്ച് ഇനി പറയേണ്ട. എനിക്ക് അത് സംസാരിക്കാന്‍ ഇഷ്ടമല്ല. എന്താണ് ഹേമ കമ്മിറ്റി.

എന്ത് കഷ്ടപ്പെട്ടുണ്ടാക്കിയതാണ്. എന്നിട്ടെന്ത് പറ്റി. അതിനെ പിന്തുണച്ച് സംസാരിച്ചിട്ട് എന്താണ് കാര്യം. അവര്‍ മുന്നോട്ടുവെച്ച ഒരു കാര്യത്തിനും കൃത്യമായ നടപടിയെടുക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. പിന്നെ ഈ പാവം ഷീലയ്ക്ക് എന്ത് ചെയ്യാന്‍ സാധിക്കും. ഹേമ കമ്മിറ്റിക്ക് വേണ്ടി പ്രവര്‍ത്തിച്ച നല്ല ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്. അവരെല്ലാം ചാന്‍സ് ഇല്ലാതെ ഇപ്പോള്‍ വീട്ടിലിരിക്കുകയാണ്.

ഡബ്ല്യുസിസിയുടെ വരവൊക്കെ നല്ലതായിരുന്നു. പെണ്ണുങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടന നല്ലതാണ്. പെണ്ണുങ്ങള്‍ക്കേ പെണ്ണുങ്ങളുടെ ദുഖം മനസിലാകൂ. എന്തെങ്കിലും ഒരു കാര്യം പറയാന്‍ പെണ്ണുങ്ങളുടെ സംഘടന ഉള്ളത് നല്ലതാണ്. അതിന് എന്തിനാണ് ആണുങ്ങളെ മാറ്റി നിര്‍ത്തുന്നത്. ആണുങ്ങളില്‍ നല്ലവരില്ലേ. ആണുങ്ങള്‍ എല്ലാവരും ചീത്തയാണോ. ഡബ്ല്യുസിസി സവാളയെ പോലെയാണ്.

അതിന്റെ തൊലി കളഞ്ഞ് കൊണ്ടിരുന്നാല്‍ അവസാനം ഒന്നുമുണ്ടാകില്ല. അതുപോലെയാണ് ഡബ്ല്യുസിസി. അത് കാരണം അതിനെ പറ്റി ഒന്നും മിണ്ടേണ്ട. ആരും അതിനെ പറ്റി സീരിയസായി സംസാരിക്കുന്നില്ല. അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതെന്റെ കുടുംബമാണ്. അതിനെ പറ്റി ഞാന്‍ മോശമായി ഒന്നും സംസാരിക്കില്ല. ആരെങ്കിലും തെറ്റ് ചെയ്യുന്നതിന് എല്ലാവരേയും മോശം പറയേണ്ട കാര്യമില്ലല്ലോ,' ഷീല പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+