മോഹന്‍ലാല്‍ സിനിമകളെക്കുറിച്ച് ശോഭന പറഞ്ഞ ആ കണക്ക് പൊട്ടത്തെറ്റ്: യഥാർത്ഥ്യം ഇതാ..
മണിച്ചിത്രത്താഴ്, തേന്മാവിൻ കൊമ്പത്ത്, മിന്നാരം, മാമ്പഴക്കാലം തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട ജോഡികളായി മാറിയ താരങ്ങളാണ് മോഹന്‍ലാലും ശോഭനും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നുകഴിഞ്ഞു. ഇതോടെ തങ്ങളുടെ ഇഷ്ട ജോഡികളെ ഒരിക്കല്‍ കൂടെ വെള്ളിത്തിരയില്‍ കാണാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകരും.
മോഹൻലാലിനൊപ്പമുള്ള തന്റെ അൻപത്തിയാറാം സിനിമയാണിതെന്നും ശോഭന പറയുന്നുണ്ട്. എന്നാല്‍ ശോഭനയുടെ ഈ കണക്ക് ശരിയല്ലെന്നാണ് സഫീർ അഹമദ് എന്ന പ്രേക്ഷകൻ ചൂണ്ടിക്കാട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ സഫീർ പങ്കുവെച്ച കുറിപ്പില്‍ ശോഭനയും മോഹന്‍ലാലും ഇതുവരെ അഭിനയിച്ച ചിത്രങ്ങളുടെ ലിസ്റ്റും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. സഫീറിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

''55 മോഹൻലാൽ-ശോഭന സിനിമകൾ
മോഹൻലാലും ശോഭനയും,അവർ മലയാളികളുടെ എക്കാലത്തെയും ഇഷ്ട താര ജോഡികളിലൊന്നാണ്. തരുൺ മൂർത്തിയുടെ പുതിയ മോഹൻലാൽ സിനിമയിലും താനാണ് നായിക എന്ന് ശോഭന ഒരു വിഡിയോയിലൂടെ പങ്കുവച്ചിരുന്നു, ഒപ്പം ഇത് മോഹൻലാലിനോടൊപ്പം ഉള്ള 56ാം സിനിമയാണെന്നും ശോഭന പറഞ്ഞു..മുമ്പ് പല വേദികളിലും മോഹൻലാലിന്റെ കൂടെ അൻപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് ശോഭന പറഞ്ഞതായി കണ്ടിട്ടുണ്ട്. മോഹൻലാൽ അത് ശരി വയ്ക്കുന്നതായും കണ്ടിട്ടുണ്ട്.
സത്യത്തിൽ ലാലും ശോഭനയും 55 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ? ഇല്ല എന്നതാണ് യാഥാർഥ്യം .55 സിനിമകൾ പോയിട്ട് 30-40 സിനിമകളിൽ പോലും അവർ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. വളരെ തെറ്റായിട്ടുള്ള ഒരു കണക്കാണിത്. ഇവർ ഒരുമിച്ച് 25 സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.1985 ൽ റിലീസായ കെ.എസ്. സേതുമാധവന്റെ 'അവിടുത്തെ പോലെ ഇവിടെയും' എന്ന സിനിമ മുതൽ 2009 ൽ റിലീസായ സാഗർ ഏലിയാസ് ജാക്കി വരെ 25 സിനിമകൾ മാത്രം.
ദിലീപിന് അയാളുടെ കാര്യം നോക്കിയാല്‍ പോരെ: എന്തിനാണ് ഈ വിഷയത്തില്‍ ഇത്ര താല്‍പര്യമെന്ന് ടിബി മിനി
ഇരുവരും ഒന്നിച്ച് അഭിനിച്ച സിനിമകള്‍
1985 - 1. അവിടത്തെ പോലെ ഇവിടെയും, 2.അനുബന്ധം, 3.രംഗം, 4.അഴിയാത്ത ബന്ധങ്ങൾ, 5.വസന്തസേന
1986 - 6. ടി.പി.ബാലഗോപാലൻ.എം.എ, 7.അഭയം തേടി, 8.ഇനിയും കുരുക്ഷേത്രം, 9.കുഞ്ഞാറ്റക്കിളികൾ, 10.പടയണി, 11.എന്റെ എന്റേത് മാത്രം
1987 - 12.നാടോടിക്കാറ്റ്
1988 - 13.ആര്യൻ, 14.വെള്ളാനകളുടെ നാട്
1991 - 15.വാസ്തുഹാര, 16.ഉള്ളടക്കം
1993 - 17.മായാമയൂരം, 18.മണിച്ചിത്രത്താഴ്
1994 - 19.പവിത്രം, 20.തേന്മാവിൻ കൊമ്പത്ത്, 21.പക്ഷേ, 22.മിന്നാരം
2000 - 23.ശ്രദ്ധ
2004 - 24.മാമ്പഴക്കാലം
2009 - 25.സാഗർ ഏലിയാസ് ജാക്കി
മേൽപ്പറഞ്ഞവയാണ് എന്റെ അറിവിൽ മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ച സിനിമകൾ. 25 സിനിമകൾ മാത്രം ചെയ്തിട്ട് ശോഭനയ്ക്ക് എവിടെ നിന്നാണ് ഈ 55 സിനിമകളുടെ കണക്ക് കിട്ടുന്നതെന്ന് മനസിലാകുന്നില്ല. ഈ പറഞ്ഞ ഫിലിം ലിസ്റ്റിൽ തെറ്റുകൾ/തിരുത്തലുകൾ ഉണ്ടേൽ കമന്റ് ചെയ്യൂ












Click it and Unblock the Notifications