'4 വർഷം 4 മിനിറ്റ് പോലെ കടന്നുപോയി'; ആരാധകർ കേൾക്കാൻ കൊതിച്ച കാര്യം, വെളിപ്പെടുത്തി ശോഭന
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിരവധി സിനിമകളിൽ നായികയായി തിളങ്ങിയ താരമാണ് ശോഭന. മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ് ഗോപിയുടേയും ജയറാമിന്റേയുമൊക്കെ നായികയായി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ - ശോഭന കോമ്പോയ്ക്ക് ആരാധകർ ഏറെയാണ്.
എത്ര മനോഹരമായ സിനിമകളാണ് ഈ കോമ്പോയിൽ ഉണ്ടായിട്ടുള്ളത്. ഇപ്പോൾ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ശോഭന പങ്കുവെച്ചിരിക്കുന്നത്. കുറെ വർഷങ്ങൾക്ക് ശേഷം താൻ ഒരു മലയാള സിനിമ ചെയ്യാൻ പോവുകയാണ് എന്നാണ് ശോഭന പറഞ്ഞിരിക്കുന്നത്. താൻ വളരെ ആവേശത്തിലാണെന്നും ശോഭന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

കുറെ വർഷങ്ങൾ ശേഷം ഞാൻ ഒരു മലയാള സിനിമ ചെയ്യാൻ പോവുകയാണ്. ഞാൻ സൂപ്പർ എക്‌സൈറ്റഡ് ആണ്. സംവിധാനം തരുൺ മൂർത്തിയാണ്. ആരാണ് നായകൻ എന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ, അതെ ശ്രീ മോഹൻലാൽ. ഇത് ലാൽജീയുടെ 360ാ മത്തെ സിനിമയാണ്. അദ്ദേഹത്തിന് ആശസകൾ. ഇത് ഞങ്ങളുടെ കോമ്പിനേഷനിലെ 56ാ മത്തെ സിനിമയാണ്. ഞാൻ സൂപ്പർ എക്‌സൈറ്റഡ് ആണ്. എല്ലാവർക്കും സിനിമ ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാണ് ശോഭന പറഞ്ഞത്. നാല് വർഷം നാല് മിനിറ്റ് പോലെ കടന്നുപോയെന്നും ശോഭന കുറിച്ചു.
താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് ശോഭനയുടെ പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്. അതേ സമയം അടുത്തിടെയാണ് മഹോൻലാലിന്റെ 360ാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായത്. ഫസ്റ്റ് ലുക്ക് അനൗൺസ്മെൻര് പോസ്റ്റർ പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ
ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. എൽ - 360 എന്ന പേരിൽ പുറത്തിറക്കിയ പോസ്റ്റർ വൈറൽ ആയിരുന്നു.
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ എത്തുന്ന സിനിമയിൽ ആരാധകർക്ക് ഏറെ പ്രതീക്ഷയുണ്ട്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനമികളുടെ സംവിധായകനാണ് തരുൺ മൂർത്തി. രജപുത്ര വിഷ്വൽസ് മീഡിയയ്ക്ക് വേണ്ടി രഞ്ജിത്താണ് സിനിമ നിർമ്മിക്കുന്നത്.
അതേ സമയം പൃഥ്വിരാജിന്റെ എമ്പുരാൻ, മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ബറോസ് , ജീത്തു ജോസഫിന്റെ റാം, തമിഴിൽ എ ആർ മുരുഗദോസ് ചിത്രം, ജോഷിയുടെ റമ്പാൻ , സത്യൻ അന്തിക്കാട് ചിത്രം, പാൻ ഇന്ത്യൻ ചിത്രമായ വൃഷഭ എന്നിവയൊക്കെയാണ് മോഹൻലാലിന്റേതായി വരാനുള്ള ചിത്രങ്ങൾ












Click it and Unblock the Notifications