പുത്തന്‍ ലമ്പോര്‍ഗിനി ഹ്യൂറക്കന്‍ സ്വന്തമാക്കി ശ്രദ്ധ കപൂര്‍;ആഡംബര കാറിന്റെ വില എത്രയെന്നറിയുമോ?
മുംബൈ: ലമ്പോര്‍ഗിനിയുടെ ഹ്യൂറാക്കാന്‍ ടെക്‌നിക്ക സ്വന്തമാക്കി ബോളിവുഡ് നടി ശ്രദ്ധ കപൂര്‍. നടിയുടെ പുത്തന്‍ കാര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശ്രദ്ധയുടെ സുഹൃത്ത് നടിയെ അഭിനന്ദിച്ച് കൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 4.04 കോടി രൂപയാണ് ഈ കാറിന് ഇന്ത്യയില്‍ വില.
ശ്രദ്ധയുടെ സുഹൃത്തായ പൂജാ ചൗധരിയാണ് നടി പുതിയ കാര്‍ സ്വന്തമാക്കിയ കാര്യം അറിയിച്ചത്. ഈ പോസ്റ്റിന് ശ്രദ്ധ നന്ദി അറിയിക്കുകയും ചെയ്തു. ബോസ് വുമണ്‍ എന്നാണ് പൂജയെ നടി വിളിച്ചിരിക്കുന്നത്. ലമ്പോര്‍ഗിനി ഇന്ത്യയിലെ പ്രമുഖ എക്‌സിക്യൂട്ടീവാണ് ഇവര്‍.അതേസമയം ശ്രദ്ധ ഈ കാര്‍ ബുധനാഴ്ച്ച മുംബൈയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ പൂജയ്ക്കായി കൊണ്ടുവന്നിരുന്നു. പ്രത്യേക പൂജയാണ് ആഡംബര കാറിനായി നടി ചെയ്തത്.

ചുവന്ന നിറത്തില്‍ ഉള്ളതായിരുന്ന ഈ കാര്‍. നടി തന്നെയായിരുന്നു ഇത് ഡ്രൈവ് ചെയ്തത്. നടന്‍ ശക്തി കപൂറിന്റെ മകളായ ശ്രദ്ധ. ഇത് ആദ്യത്തെ കാര്‍ അല്ല ശ്രദ്ധ സ്വന്തമാക്കുന്നത്. ടീന്‍ പാത്തി എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡിലേക്ക് കടന്ന് വന്നത്. എന്നാല്‍ ചിത്രം പരാജയമായിരുന്നു. പിന്നീട് ആഷിക്കി രണ്ടാം ഭാഗത്തിലൂടെ താരനിരയിലേക്ക് ഉയരുകയായിരുന്നു ശ്രദ്ധ.
രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിച്ച തു ജൂട്ടി മേ മക്കര്‍ എന്ന ചിത്രമാണ് നടിയുടേതായി അവസാനം സ്‌ക്രീനില്‍ എത്തിയ ചിത്രം. നിരവധി ചിത്രങ്ങള്‍ ഇനി വരാനുണ്ട്. അതേസമയം തന്റെ പുതിയ കാറിന്റെ രഥം എന്നാണ് ശ്രദ്ധ വിശേഷിപ്പിച്ചിരിക്കുന്നത്. ഏറ്റവും വേഗം 325 കിലോമീറ്ററാണ് ലമ്പോര്‍ഗിനി ഹ്യൂറക്കാന്‍ ടെക്‌നിക്കയില്‍. നൂറ് കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ വെറും 3.2 സെക്കന്‍ഡുകള്‍ മാത്രം മതി.
മൂന്ന് ആഡംബര കാറുകള്‍ നടിയുടെ ശേഖരത്തില്‍ വേറെയുണ്ട്. ബിഎംഡബ്ല്യു 7, ഓഡി ക്യൂ7, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ഇ എന്നിവയാണ് ആ കാറുകള്‍. ഓഡി ക്യു7 88.98 ലക്ഷത്തിനാണ് നടി വാങ്ങിയത്. കരുത്തേറിയ കാറാണിത്. മെഴ്‌സിഡസ് ബെന്‍ ജിഎല്‍ഇയ്ക്ക് 1.05 കോടിയാണ് വില. ഇതിന് ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ഉള്ളത്. ബിഎംഡബ്ല്യു 7 സീരീസിന് രണ്ട് കോടിയാണ് വില. ലമ്പോര്‍ഗിനിക്ക് മുമ്പ് ശ്രദ്ധ ഉപയോഗിച്ചിരുന്നത് ഈ കാറാണ്.
അതേസമയം ജീവിതത്തില്‍ ആഡംബരത്തിനും നടി ഒരു കുറവും വരുത്തിയിട്ടില്ല. മുംബൈയില്‍ സമുദ്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വീട് ശ്രദ്ധയ്ക്കുണ്ട്. മാതാപിതാക്കള്‍ക്കൊപ്പമാണ് നടി താമസിക്കുന്നത്. മുംബൈയിലെ ജുഹുവിലാണ് ഈ വീടുള്ളത്. ഈ വീട് ഏഴ് ലക്ഷം രൂപയ്ക്ക് ശ്രദ്ധയുടെ പിതാവ് ശക്തി കപൂര്‍ 1987ല്‍ വാങ്ങിയാണ്. ഇതില്‍ ഒരു ഫ്‌ളോര്‍ മുഴുവന്‍ ശ്രദ്ധയുടെ കുടുംബം വാങ്ങിയിരിക്കുകയാണ്. ശ്രദ്ധ ഏഴ് മുതല്‍ 15 കോടി വരെയാണ് ഒരു പ്രൊജക്ടിനായി വാങ്ങുന്നത്. 123 കോടിയാണ് നടിയുടെ ആസ്തി. പരസ്യങ്ങളും, സിനിമകളിലൂടെ ലഭിക്കുന്ന പ്രതിഫലവുമാണ് ശ്രദ്ധയുടെ പ്രധാന വരുമാനം.












Click it and Unblock the Notifications