Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ അഹങ്കാരിയാക്കി, പക്ഷെ അതേ കാര്യം ഒരു പുരുഷന്‍ ചെയ്താല്‍..!'; തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ എന്നതിലുപരി സ്വന്തം കഴിവ് കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ ആളാണ് ശ്രുതി ഹാസന്‍. നടിയെന്ന നിലയിലും ഗായിക എന്ന നിലയിലും സംഗീത ആല്‍ബവും പുത്തന്‍ സിനിമകളുമായി സജീവമാണ് ശ്രുതി ഹാസന്‍. മോണ്‍സ്റ്റര്‍ മെഷീന്‍ എന്ന തന്റെ ആല്‍ബം അടുത്തിടെയാണ് ശ്രുതി ഹാസന്‍ പുറത്തിറക്കിയത്.

പ്രഭാസ് നായകനായ ബിഗ് ബജറ്റ് ചിത്രം സലാറിലും ശ്രുതി ഹാസന്‍ ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സിനിമാ ജീവിതത്തില്‍ താന്‍ അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി ഹാസന്‍. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി ഹാസന്റെ പ്രതികരണം. തന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ പലരും അഹങ്കാരി എന്ന് വിളിച്ചിരുന്നുവെന്ന് ശ്രുതി ഹാസന്‍ പറയുന്നു.

Shruti Haasan

എന്തുകൊണ്ടാണ് ഫെമിനിസം സമൂഹത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട പദമായതെന്നും ശ്രുതി ഹാസന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. കമല്‍ഹാസന്റെ മകള്‍ എന്നതിന്റെ ഭാരം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ശ്രുതി ഹാസന്‍ പറഞ്ഞു. അതിനൊപ്പം അഹങ്കാരി, ധിക്കാരി എന്നീ വിശേഷണങ്ങള്‍ കൂടി തനിക്ക് ലഭിച്ചിട്ടുണ്ട് എന്നം താരം കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ എന്റെ സ്വന്തം അരക്ഷിതാവസ്ഥയിലൂടെയും ഭയങ്ങളിലൂടെയും കടന്നുപോകുകയായിരുന്നു.

സ്ത്രീകളെന്ന നിലയില്‍ അഭേദ്യമായ മുന്നണികളാണ് ഞങ്ങള്‍ സ്ഥാപിച്ചത്. ഞാന്‍ ഇപ്പോള്‍ ആളുകളെ കാണാനും അവരെ നിരീക്ഷിക്കാനും സമയമെടുക്കുന്നു. പക്ഷെ എന്നെ അഹങ്കാരി എന്നാണ് മുദ്ര കുത്തുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ അങ്ങനെ അല്ല. എല്ലാത്തിനും ദൈവം സാക്ഷിയാണ്. ഒരു പുരുഷന്‍ ചെയ്യുന്ന അതേ കാര്യം സ്ത്രീ ചെയ്താല്‍ സമൂഹം മറ്റൊരര്‍ത്ഥത്തിലാണ് അത് കാണുക,' ശ്രുതി ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

താനൊരു പുരുഷ വിദ്വേഷി അല്ലെന്നും ശ്രുതി ഹാസന്‍ വ്യക്തമാക്കി. ഇന്നത്തെ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്‌നം പുരുഷന്മാരുടെ മാനസികാരോഗ്യത്തെക്കുറിച്ച് വേണ്ടത്ര സംസാരിക്കാത്തതും അവര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദവുമാണ്. നമുക്ക് പരസ്പരം കൂടുതല്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു സംഭാഷണം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നതായും ശ്രുതി ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ 30 വയസിനു ശേഷം തനിക്കുണ്ടായ മാറ്റത്തെക്കുറിച്ചും നടി സംസാരിക്കുന്നു. താന്‍ ഒരിക്കലും അനാവശ്യ വഴക്കുകളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഒരു സ്ത്രീ തന്നെ നിരാശപ്പെടുത്തിയാല്‍ അവര്‍ മുഴുവന്‍ സഹോദരിമാരെയുമാണ് നിരാശപ്പെടുത്തുന്നത് എന്നും ശ്രുതി ഹാസന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+