നടി ശ്വേത മേനോന് സംഭവിച്ചത് ഇതാണ്; അസുഖ വിവരം പങ്കിട്ട് താരം, 'കൃത്യസമയത്ത് ചികിത്സ തേടി'
കൊച്ചി: മലയാളികളുടെ പ്രീയപ്പെട്ട താരമാണ് നടി ശ്വേത മേനോൻ. നിലവിൽ സിനിമകളിൽ സജീവമല്ലെങ്കിലും നിരവധി ടിവി ഷോകളിലൂടെ ശ്വേത ആരാധകർക്ക് മുൻപിൽ എത്താറുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം താരം ആരാധകർക്കായി ഇതിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി അത്തരത്തിൽ ഒരു വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ്. തന്നെ വിളിച്ചും മെസേജും അയച്ച് അന്വേഷിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും സ്നേഹമുണ്ടെന്നും പറഞ്ഞ് കൊണ്ടാണ് വീഡിയോ.
ചികിത്സയ്ക്ക് വിധേയമാകുന്നതാണ് വീഡിയോ. കഴുത്തിലും കയ്യിലുമായി തുടങ്ങിയ വേദന കാര്യമാക്കിയെടുത്തതോടെയാണ് ശ്വേത ചികിത്സ തേടാൻ തീരുമാനിച്ചതെന്നാണ് പോസ്റ്റിൽ ശ്വേത പറയുന്നത്. ഒരുപാട് പേർ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചതിനെ തുടർന്നാണ് ഇത്തരമൊരു കുറിപ്പെന്നും താരം പറയുന്നു.

'ഇപ്പോൾ ഞാൻ ആരോഗ്യം വീണ്ടെടുക്കുകയാണ്. എന്നാലും എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ചെറിയൊരു കുറിപ്പ് പങ്കുവെയ്ക്കുകയാണ്.
ചില നീണ്ട യാത്രകൾ കാരണവും ചില വളവുകളും തിരിവുകളും ഉണ്ടായതിനെ തുടർന്നും വലതു തോളിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കഴുത്ത് മുതൽ വലതു കൈ വരെ വേദനയും മുറുക്കവും അനുഭവപ്പെടാൻ തുടങ്ങി. കഴുത്തും കാലുമൊക്കെ അനക്കാനും ബുദ്ധിമുട്ടായി.
പക്ഷേ ആശങ്കപ്പെടാനൊന്നുമില്ല. കൊച്ചിയിലെ എന്റെ മാതാപിതാക്കളടെ ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവം തേടി. നിലവിൽ എന്റെ നില മെച്ചപ്പെട്ടു വരികയാണ്,
കൃത്യ സമയത്തു ചികിത്സ തേടുന്നത് എന്തുകൊണ്ടും മികച്ചതാണ്', ശ്വേത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. വളരെ പെട്ടെന്ന് തന്നെ അസ്വസ്ഥകളും ബുദ്ധിമുട്ടുകളും ഭേദമാകട്ടെയെന്ന് ആരാധകർ കുറിച്ചു.
അടുത്തിടെ 'ബദൽ' എന്ന സിനിമയിലൂടെയാണ് ശ്വേതാ മേനോൻ മടങ്ങിവരവ് നടത്തിത്. ഗായത്രി സുരേഷ് ആയിരുന്നു ചിത്രത്തിലെ മറ്റൊരു നായിക. ബിഗ് ബോസ് മലയാളം സീസൺ 6 ലും താരം പങ്കെടുത്തിരുന്നു. മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ശ്വേത ചാലഞ്ചറായിട്ടായിരുന്നു ഷോയിൽ എത്തിയത്. പ്രേക്ഷകരുടേയും മത്സരാർത്ഥികളുടേയും ഹൃദയം കീഴടക്കിയായിരുന്നു ശ്വേത ഷോയിൽ നിന്നും മടങ്ങിയത്. ഉറങ്ങി കിടന്ന ഹൗസിനെ ഇളക്കി മറിക്കാനും ഗെയിം എങ്ങനെ കളിക്കണമെന്ന് മത്സരാർത്ഥികളെ ബോധ്യപ്പെടുത്താനും ശ്വേതക്ക് സാധിച്ചെന്നും മത്സരാർത്ഥികളെ മാനസിക സംഘർഷത്തിലാക്കാതെ ഒരു ചാലഞ്ചറുടെ റോൾ കൃത്യമായി ശ്വേത ചെയ്തുവെന്നായിരുന്നു ആരാധകർ ചൂണ്ടിക്കാട്ടിയത്.












Click it and Unblock the Notifications