യുവ സൂപ്പർസ്റ്റാർ കടന്നുപിടിച്ചു: മാപ്പ് പറഞ്ഞ് തടിയൂരിയെന്ന് സോണിയ മല്‍ഹാർ, എന്തുകൊണ്ട് പേര് പറയുന്നില്ല
തിരുവനന്തപുരം: സിനിമ രംഗത്ത് നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി സോണിയ മല്‍ഹാറും. 2013 ല്‍ അന്നത്തെ ഒരു സൂപ്പർ സ്റ്റാർ തന്നെ കടന്നുപിടിച്ചെന്നാണ് സോണിയ വെളിപ്പെടുത്തുന്നത്. ജുനിയർ ആർട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയ തന്നോട് താരം അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും സോണിയ വ്യക്തമാക്കുന്നു.
തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു ദുരനുഭവം ഉണ്ടായത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലലറ്റിൽ പോയി തിരികെവരുന്ന വഴി സൂപ്പർസ്റ്റാർ കയറിപിടിക്കുകയായിരുന്നു. വളരേയേറെ ആരാധിച്ചിരുന്നു ഒരു നടനായിരുന്നു അദ്ദേഹം. അങ്ങനേയുള്ള ഒരാളില്‍ നിന്നും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായപ്പോള്‍ പേടിച്ചു പോയെന്നും സോണിയ വ്യക്തമാക്കുന്നു.

പെട്ടെന്നുള്ള പെരുമാറ്റത്തില്‍ ഞെട്ടലുണ്ടാക്കിയെങ്കിലും അയാളെ തള്ളിമാറ്റിയ ശേഷം എന്തിനാണിങ്ങനെ ചോദ്യം ചെയ്തതെന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാൾ മറുപടി പറഞ്ഞ്. സിനിമയില്‍ ഒരുപാട് അവസരം തരാമെന്നും പറഞ്ഞിരുന്നു.
പിന്നീട് മാപ്പ് പറഞ്ഞ് നടന്‍ തലയൂരി. നടന്റെ കുടുംബത്തെ ആലോചിച്ച് മാത്രം പേര് വെളിപ്പെടുത്തുന്നില്ല. അഡ്ജസ്റ്റ്മെന്റിനോട് നോ പറഞ്ഞതുകൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായി. സിനിമയില്‍ മദ്യവും മയക്കുമരുന്നും ഉണ്ട്. തനിക്കിപ്പോൾ കേസിനുപോകാനുള്ള സാമ്പത്തിക സ്ഥിതിയോ മനസികാവസ്ഥയോ ഇല്ല. സോണിയ മല്‍ഹാർ കൂട്ടിച്ചേർക്കുന്നു.
അയാളിപ്പോൾ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുടെ അച്ഛനായി സുഖമായി ജീവിക്കുന്നു. ഈ വിഷയം അറിഞ്ഞ് അവർക്ക് പ്രശ്നമൊന്നും ഉണ്ടാകരുത്. എന്റെ കുടുംബത്തിനും ഞാനേയുള്ളൂ. ഇതിനുപിറകേ എനിക്ക് നടക്കാൻ സമയമില്ലെങ്കിലും പുറത്തുപറയാതിരിക്കാൻ പറ്റില്ലെന്നുതോന്നി. ഒരാളെ പെർമിഷൻ ഇല്ലാതെ കേറിപ്പിടിക്കാനുള്ള അനുമതിയാണോ താരങ്ങൾക്കുളളത്. താല്പര്യത്തിന്റെയും ആഗ്രഹത്തിൻറെയും പുറത്താണ് അഭിനയിക്കാൻ പോകുന്നത്. ഇപ്പോഴും സെറ്റിലേക്ക് പോകാൻ ഭയമാണെന്നും സോണിയ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നടിമാരുടെ ആരോപണം നേരിട്ട സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും നടന്‍ സിദ്ധീഖ് അമ്മ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചു. സിനിമയുടെ ഓഡീഷന് വിളിച്ച് സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു രഞ്ജിത്തിന്റെ രാജി. ആരോപണ വിധേയനെ സർക്കാർ പദവിയില്‍ ഇരുത്തുന്നതിനെതിരെ വലിയ പ്രതിഷേധം വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വന്നിരുന്നു
രാജി തീരുമാനം രഞ്ജിത് ഇന്നലെ തന്നെ സർക്കാറിനെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീലേഖ മിത്രയുടെ തുറന്ന് പറച്ചില്‍. 'പാലേരി മാണിക്യം' എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ ആരോപണം.












Click it and Unblock the Notifications