മകൻ സിപിഎമ്മിലെത്തിയത് ഇങ്ങനെ, ദസ് കാപിറ്റൽ വായിച്ച് തീർത്തത് 12ാം വയസിൽ; സുഹാസിനി
തന്റെ മകൻ സിപിഎമ്മിൽ ചേർന്നതിനെ കുറിച്ച് നടി സുഹാസിനി പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ. മൂലധനം പഠിച്ചു തീർത്തപ്പോൾ അവന്റെ വയസ് വെറും പന്ത്രണ്ട് ആയിരുന്നുവെന്നും കേരളത്തിലെ സിപിഎം നേതാക്കളിൽ നിന്നാണ് തന്റെ മകൻ രാഷ്ട്രീയത്തെ കുറിച്ച് അറിഞ്ഞതും പഠിച്ചതുമെന്നും സുഹാസിനി പറഞ്ഞു. കണ്ണൂരിൽ ഹാപ്പിനസ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ സംസാരിക്കുമ്പോഴായിരുന്നു തന്റെ മകൻ നന്ദൻ മണിരത്നത്തെ കുറിച്ച് താരം വാചാലയായത്. നടിയുടെ വാക്കുകളിലൂടെ
'അവൻ ആറിൽ പഠിക്കുമ്പോൾ മറ്റ് കുട്ടികളെ പോലെ ആയിരുന്നില്ല . സ്കൂളിൽ നിന്ന് വന്നാൽ ബാഗൊക്കെ വലിച്ചെറിഞ്ഞ ശേഷം അവൻ ടിവി കാണും. കാണുന്നത് പക്ഷേ പാർലമെന്റ് ചാനലാണ്. സാധാരണ കുട്ടികൾ കോമിക്കും കാർട്ടൂണും സൂപ്പർമാൻ സീരീസുമൊക്കെ കാണുമ്പോഴാണ് ഇവൻ ഇത് കാണുന്നത്. പാർലമെന്റ് ചാനലിൽ രാഷ്ട്രീയക്കാർ തമ്മിലുള്ള പോരാട്ടമാണ് കാണുക. അതവന് സാധാരണ കാഴ്ചയാണ്. ഇങ്ങനെയൊരു കുട്ടിക്കാണല്ലോ ഞാൻ ജൻമം നൽകിയതെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്.

മെല്ലെ അവൻ ഫിലോസഫിക്കൽ പൊളിറ്റിക്കൽ പുസ്തകങ്ങളുമെല്ലാം പഠിക്കാൻ തുടങ്ങി. ദാസ് ക്യാപിറ്റൽ പഠിച്ചപ്പോൾ അവന് വെറും 12 വയസ് ആയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ചെന്നെയിലുള്ള ടി നഗറിലെ സി പി എം പാർട്ടി ഓഫീസിലേക്ക് അവൻ പോയി. അന്നവിടെ കയറാനുള്ള അവന്റെ വിസിറ്റിങ് കാർഡ് ദാസ് ക്യാപിറ്റൽ ആയിരിന്നു. അത് കൈയിൽ കണ്ടപ്പോൾ തന്നെ അവർ പെട്ടെന്ന് അവനോട് ഭക്ഷണം കഴിക്കാൻ പറഞ്ഞു.
അതാണ് ആ പാർട്ടിയുടെ ക്വാളിറ്റി. അവർ പേരെന്താണെന്ന് ചോദിച്ചില്ല, നീ എവിടെ നിന്ന് വരുന്നു എന്ന് ചോദിച്ചില്ല, നിനക്ക് എന്താ വേണ്ടത് എന്ന് ചോദിച്ചില്ല. വന്ന് ഭക്ഷണം കഴിക്ക് എന്ന് മാത്രമേ പറഞ്ഞുള്ളു.
ഭക്ഷണം കഴിഞ്ഞ ശേഷം അവനോട് എന്താണ് നിന്റെ പേരെന്നും അച്ഛന്റെ പേരെന്തെന്നുമെല്ലാം ചോദിച്ചു. അവൻ അച്ഛന്റെ പേര് എന്താണെനന് ചോദ്യത്തിന് സുബ്രഹ്മണ്യൻ എന്ന് പറഞ്ഞു. മണിരത്നത്തിന്റെ പേര് പറഞ്ഞില്ല. ഗോപാലരത്ന സുബ്രഹ്മണ്യം എന്നാണ് അവരുടെ ശരിക്കുള്ള പേര്. പിന്നെ അമ്മയുടെ പേര് ചോദിച്ചപ്പോൾ അവന് കള്ളം പറയാൻ കഴിഞ്ഞില്ല. സുഹാസിനി എന്ന് പറഞ്ഞപ്പോൾ അവർ അത്ഭുതത്തോടെ, സുഹാസിനി മണിരത്നത്തിന്റെ മകനാണോ എന്ന് ചോദിച്ചു. അവർക്ക് അറിയുമോ നീ ഇവിടെ വരുന്നതെന്ന് ഇവർ ചോദിച്ചു. അതിന് അവന്റെ മറുപടി അവർ എന്തിനാണ് അറിയുന്നത് ഇതെന്റെ തീരുമാനമല്ലേ എന്നാണ്. അതാണ് നന്ദൻ.
അവൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് അങ്ങനൊണ്. അവൻ പഠിച്ചതെല്ലാം പുസ്തകങ്ങളിലൂടെയും സി പി എമ്മിലൂടെയുമാണ്. അവൻ പഠിച്ചത് കേരളത്തിലുള്ള നേതാക്കളിലൂടെയാണ്, ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ളവർ അവന്റെ ഗുരുവാണ്. സിപിഎമ്മുകാരിൽ ഒരാളാണ് എന്റെ മകൻ എന്നത് എന്നേയും സന്തോഷപ്പെടുത്തുന്നുണ്ട്', സുഹാസിനി പറഞ്ഞു.
-
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications