ആ സിനിമയിലെ ചുംബനരംഗം ചിത്രീകരിച്ചത് ആഘോഷപൂര്‍വം; പല്ലൊക്കെ തേച്ച് റെഡിയായി വന്നു: സുരഭി
സിനിമകളില്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്നത് ഒരല്‍പം ബുദ്ധിമുട്ടുള്ള ജോലിയാണ്. നിരവധി തയാറെടുപ്പുകള്‍ അതിനു വേണം. നിരവധി നടീനടന്മാര്‍ ഇത്തരം സീനുകളില്‍ അഭിനയിക്കാന്‍ തയാറാകാറില്ല. അഭിനയിക്കാന്‍ തയാറാകുന്നവരെ കംഫര്‍ട്ടാക്കി നിര്‍ത്തുന്നത് അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരല്‍പം പാടുപിടിച്ച പണിയാണ്.
ചുംബന രംഗങ്ങള്‍ അടക്കമുള്ള ഇന്റിമേറ്റ് സീനുകള്‍ ചിത്രീകരിക്കുന്നത് ഒരുപാട് പേരുടെ മുന്നില്‍വെച്ചല്ല. സംവിധായകന്‍ ഉള്‍പ്പെടെ ആര്‍ട്ടിസ്റ്റിന്റെ താല്‍പര്യം നോക്കിയാണ് ആളുകളെ ഷൂട്ടിങ് സഥലത്ത് നിര്‍ത്തുന്നത്. അത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആരൊക്കെ വേണമെന്ന് ആര്‍ട്ടിസ്റ്റിന് തീരുമാനിക്കാം. എന്നാല്‍ റൈഫിള്‍ ക്ലബ് എന്ന സിനിമയില്‍ ഒരു ചുംബന രംഗത്തില്‍ അഭിനയിച്ച അനുഭവം നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സുരഭി ലക്ഷ്മി പങ്കുവച്ചതാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഏറെ നിരൂപക പ്രശംസ ലഭിച്ച ചിത്രമാണ് ആഷിക്ക് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മോളിവുഡിലെ അരങ്ങേറ്റം കൊണ്ടു തന്നെ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയരാഘവന്‍, ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരേഷ് കൃഷ്ണ, പൊന്നമ്മ ബാബു തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19-നാണ് ചിത്രം പുറത്തിറങ്ങിയത്.
സിനിമയില്‍ നടി സുരഭിയും സജീവ് കുമാറും തമ്മിലുള്ള ചുംബന രംഗമുണ്ട്. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് നടി ഈ രംഗം ചി്രതീകരിച്ചതിനെക്കുറിച്ച് പറഞ്ഞത്. 'അതുവരെയും അങ്ങനെയൊരു സീന്‍ ഞാന്‍ ചെയ്തിട്ടില്ല. സാധാരണ ഇത്തരം സീനുകള്‍ ചിത്രീകരിക്കുമ്പോള്‍ എല്ലാവരും മാറി നില്‍ക്കും. കാരണം അഭിനയിക്കുന്നവര്‍ അത്ര കംഫര്‍ട്ടബിള്‍ ആയിരിക്കില്ല. എന്നാല്‍ അടുത്തത് കിസിങ് സീനാണെന്നും എല്ലാവരും വന്നോയെന്ന് ഞാന്‍ പറഞ്ഞു. ആ സെറ്റിലെ മൊത്തം ആള്‍ക്കാരും ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നു - സുരഭി ഓര്‍മ്മിച്ചു.
കിസിങ് സീന്‍ എടുക്കുന്നതിന് മുന്‍പായി സജീവേട്ടന്‍ സിഗരറ്റ് വലിക്കുന്നതല്ലേ, പോയി ബ്രഷ് ചെയ്ത് വരാന്‍ പറഞ്ഞു. ലിപ്‌ലോക് ചെയ്യാന്‍ പേടിയുണ്ടോ എന്നും ചോദിച്ചു. ഞാനും ഓടിപ്പോയി ബ്രഷ് ചെയ്ത് ഒരു ഏലക്കായ ഒക്കെ മേടിച്ച് കഴിച്ച്, ഓക്കെ റെഡി എന്ന് പറഞ്ഞ് നിന്നു - സുരഭി ഓര്‍മിച്ചു.
ഒരു ആക്ടര്‍ എന്ന നിലയില്‍ നമ്മള്‍ എപ്പോഴും നമ്മെ മിനുക്കി വയ്ക്കണം. എന്തും ട്രൈ ചെയ്യണം. ആ സീനിനെ എല്ലാവരും പ്രൊഫഷണല്‍ രീതിയിലാണ് കണ്ടത്. സാധാരണ ഇത്തരം രംഗങ്ങള്‍ കാണുന്ന മനസോടെയല്ല അവിടെയുള്ളവര്‍ അതിനെ കണ്ടത്. ഒരു ആഘോഷമായിട്ടാണ് ആ രംഗം ചിത്രീകരിച്ചതെന്നും സുരഭി പറയുന്നു. ലിപ്‌ലോക്കിന് ഒരു റീ ടേക്ക് കൂടി വേണ്ടി വന്നു. ഈ സീന്‍ ചെയ്യുമ്പോള്‍ ടെക്‌നിക്കലായ വശങ്ങളിലേക്കായിരുന്നു ശ്രദ്ധയെന്നും സുരഭി ലക്ഷ്മി വ്യക്തമാക്കി.












Click it and Unblock the Notifications