Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേമുമായുള്ള പ്രണയം തുടങ്ങിയത് ഇങ്ങനെ, വളരെ അധികം മനസിലാക്കുന്ന വ്യക്തി'; പ്രണയകഥ പറഞ്ഞ് നടി സ്വാസിക

കൊച്ചി: പ്രണയത്തെ കുറിച്ച് മനസ് തുറന്ന് നടി സ്വാസിക. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബിനെയാണ് നടി വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. പ്രണയവിവാഹമാണെന്നും രണ്ട് വർഷമായി തങ്ങൾ പരിചയത്തിലായിട്ടെന്നും സ്വാസിക പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

മനംപോലെ മംഗല്യം' സീരിയലിൽ അഭിനയിക്കുമ്പോഴാണ് തങ്ങൾ പരിചയപ്പെട്ടതെന്നും പെട്ടെന്ന് തന്നെ സൗഹൃദത്തിലായെന്നും സ്വാസിക പറയുന്നു. ആ സൗഹൃദം തുടർന്ന് പോകുകയായിരുന്നു. ഷൂട്ട് തീർന്നിട്ടും അടുപ്പം കാത്ത് സൂക്ഷിച്ചു. ആ അടുപ്പം പിന്നീട് പ്രണയമായി', സ്വാസിക പറയുന്നു.

premjacob

തന്റെ ജോലിയെ വളരെ മനസിലാക്കുന്ന പങ്കാളിയാണ് പ്രേം എന്ന് സ്വാസിക പറയുന്ന. 'വളരെ ജനുവിനായ വ്യക്തിയാണ് അദ്ദേഹം. വളരെ പാവമാണ്. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് പ്രേം ഈ ഫീൽഡിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയിലെ ബുദ്ധിമുട്ടുകളെ കുറിച്ചും അവസരങ്ങൾ ലഭിക്കുമ്പോഴുള്ള സന്തോഷത്തെ കുറിച്ചുമെല്ലാം കൃത്യമായി പ്രേമിന് അറിയാം. പ്രേം ഇപ്പോൾ തമിഴിലും തെലുങ്കിലും സീരിയൽ ചെയ്യുകയാണ്. മോഡലിംഗും ചെയ്യുന്നുണ്ട്. സിനിമയിൽ അവസരത്തിന് ശ്രമിക്കുകയാണെന്നും താരം പറഞ്ഞു.

താൻ പ്രണയത്തിലാണെന്നും വിവാഹം ഉണ്ടാകുമെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ സ്വാസിക പറഞ്ഞിരുന്നു. വിവാഹം ഉടൻ ഉണ്ടാകുമോയെന്ന ചോദ്യത്തോട് ഇല്ലെന്നായിരുന്നു നടിയുടെ പ്രതികരണം. എന്നാൽ പെട്ടെന്നാണ് വിവാഹം തീരുമാനിച്ചതെന്ന് പറയുകയാണ് ഇപ്പോൾ നടി.

രണ്ട് പേർക്കും അടുത്തിടെ കുറച്ചധികം വർക്ക് വന്നു. അതിനിടയിൽ ജനവരിയിലാണ് സൗകര്യപ്രദമായ സമയം ലഭിച്ചത്', താരം വ്യക്തമാക്കി. ജനുവരി 26നാണ് വിവാഹം, 27 ന് വിരുന്നു. വളരെ കുറഞ്ഞ സമയമേ ഉള്ളൂവെന്നും എല്ലാം പെട്ടെന്ന് തന്നെ ഒരുക്കണമെന്നും സ്വാസിക വ്യക്തമാക്കുന്നു.

മൂവാറ്റുപുഴ സ്വദേശിയായ സ്വാസിക വിജയകുമാറിന്റെയും ഗിരിജയുടെയും മകളാണ്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. തനിക്ക് വിവാഹം കഴിക്കാൻ വളരെ ഇഷ്ടമാണെന്ന് തന്റെ ഏറ്റവും പുതിയ ചിത്രമായ വിവേകാനന്ദൻ വൈറലാണിന്റെ പ്രമോഷൻ പരിപാടിക്കിടെ നടി പറഞ്ഞിരുന്നു.

'എന്റെ കൂടെ ഒരാൾ വേണമെന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ ഒരിക്കലും വിവാഹത്തെ എതിർക്കുന്ന ,പേടിക്കുന്ന ആളല്ല. സുഹൃത്തുക്കൾക്ക് പേടിയാണെന്നൊക്കെ പറയാറുണ്ട്. എന്നാൽ ഞാൻ അങ്ങനെയല്ല, എത്രയും പെട്ടെന്ന് വിവാഹം നടക്കണമെന്നാണ് ആഗ്രഹം', എന്നായിരുന്നു നടിയുടെ വാക്കുകൾ.

ഭർത്താവ് ഡോമിനേറ്റിംഗ് ആകുന്നതാണ് ഇഷ്ടമെന്നും നടി വ്യക്തമാക്കിയിരുന്നു. ' ഞാൻ എന്റെ ഇഷ്ടമാണ് പറയുന്നത്. എല്ലാവരും അത് പിന്തുടരാൻ പറഞ്ഞിട്ടില്ല. എനിക്ക് ഭർത്താവിന്റെ കാല് തൊട്ട് തൊഴുക, അയാൾ വരുന്നത് വരെ കാത്തിരിക്കുക, ഭക്ഷണം കൊടുക്കുക, വാരിക്കൊടുക്കുക,മസാജ് ചെയ്ത് കൊടുക്കുക ഇതൊക്കെ തന്നെയാണ് ഇഷ്ടം. ചിലവർക്ക് ഡോമിനേറ്റ് ചെയ്യുന്നവരെ ഇഷ്ടമല്ലായിരിക്കും,അതൊക്കെ ഓരോരുത്തരുടേയും താത്പര്യമല്ലേ',എന്നായിരുന്നു സ്വാസികയുടെ വാക്കുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+