Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭർത്താവിന്റെ കാല് തൊട്ട് തൊഴാനും ഭക്ഷണം വാരികൊടുക്കാനും അദ്ദേഹം ഡോമിനേറ്റ് ആകുന്നതുമാണ് ഇഷ്ടം'; സ്വാസിക

കൊച്ചി: മലയാളത്തിലെ യുവ നടിമാരിൽ ഒരാളായ സ്വാസികയുടെ ചില പ്രതികരണങ്ങൾ മുൻപ് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഭർത്താവ് കുറച്ച് ഡോമിനേറ്റിംഗ് ആണെങ്കിലും സ്വാതന്ത്ര്യം നിയന്ത്രിച്ചാലും അത് തനിക്ക് പ്രശ്നമില്ലെന്ന നടിയുടെ പരാമർശമായിരുന്നു വിവാദത്തിന് കാരണമായത്. നടിയുടേത് അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ പരാമർശമാണെന്ന് പലരും അന്ന് ചൂണ്ടിക്കാട്ടി. എന്നാൽ തന്റെ നിലപാടിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് വീണ്ടും ആവർത്തിക്കുകയാണ് സാസ്വിക. തൻറെ പുതിയ ചിത്രമായ വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് നടിയുടെ പ്രതികരണം. ഒപ്പം തന്റെ വിവാഹ സ്വപ്നത്തെ കുറിച്ചും നടി പ്രതികരിച്ചു. വായിക്കാം

'വിവാഹം എന്തായാലും കഴിക്കണല്ലോ, എനിക്ക് വിവാഹം കഴിക്കണമെന്നത് നിർബന്ധമാണ്. എന്റെ കൂടെ ഒരാൾ വേണമെന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ ഒരിക്കലും വിവാഹത്തെ എതിർക്കുന്ന ,പേടിക്കുന്ന ആളല്ല. സുഹൃത്തുക്കൾക്ക് പേടിയാണെന്നൊക്കെ പറയാറുണ്ട്. എന്നാൽ ഞാൻ അങ്ങനെയല്ല, എത്രയും പെട്ടെന്ന് വിവാഹം നടക്കണമെന്നാണ് ആഗ്രഹം. അതിന്റെ കാര്യങ്ങളൊക്കെ നടക്കുന്നുണ്ട്. പെണ്ണ് കാണലൊന്നും ഇല്ല. അറേഞ്ച്ഡ് മാരേജ് അല്ല. ലവ് മാരേജ് ആയിരിക്കും. ലിംവിംഗ് ടുഗേദറിനോട് എനിക്ക് താത്പര്യമില്ല.

 swasika

ചിത്രങ്ങൾ -സ്വാസിക ഇൻസ്റ്റഗ്രാം

എനിക്ക് എന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ച രീതിയിൽ തന്നെ വിവാഹം ചെയ്യണം. എന്റെ അമ്മൂമ്മ കല്യാണം കഴിച്ച രീതി അടിപൊളിയാണ്. അവർ രാത്രി കാലങ്ങളിലായിരിക്കും വിവാഹം കഴിക്കുക ചെക്കൻ അക്കരെയായിരിക്കും. അവർ പുഴകടന്ന് ചെല്ലുന്നു,ആ നേരം അമ്മൂമ്മ നിലവിളക്ക് പിടിച്ച് കാത്തിരിക്കുന്നു. പണ്ട് ഞങ്ങൾ നായർ തറവാട്ടിലൊക്കെ ഇങ്ങനെയാണ് വിവാഹം നടന്നിരുന്നത്. നായൻമാരാണ് ഞങ്ങൾ. ഇപ്പോൾ ആ വിവാഹ രീതിയില്ല. അങ്ങനെ വിവാഹം കഴിക്കണമെന്നാണ് എനിക്ക് ആഗ്രഹം. മൂവാറ്റുപുഴ കടന്ന് അദ്ദേഹം ഇങ്ങനെ വരണം. തോണി തുഴഞ്ഞ് വരണം. ഇതൊന്നും നടക്കുമോ അറിയില്ല. ചെക്കന് നീന്തൽ അറിയാം. ഇതൊക്കെ ഒരു സ്വപ്നമാണ്. വിവാഹം കഴിഞ്ഞാലും സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ട്. പക്ഷേ ആളുകൾ വിളിക്കുമോയെന്ന് അറിയില്ല', സ്വാസിക പറഞ്ഞു.

ഭർത്താവ് ഡോമിനേറ്റിംഗ് ആകുന്നതാണ് ഇഷ്ടമെന്ന ചിന്ത മാറിയിട്ടില്ലെന്നും സ്വാസിക വ്യക്തമാക്കി. ' ഞാൻ എന്റെ ഇഷ്ടമാണ് പറയുന്നത്. എല്ലാവരും അത് പിന്തുടരാൻ പറഞ്ഞിട്ടില്ല. എനിക്ക് ഭർത്താവിന്റെ കാല് തൊട്ട് തൊഴുക, അയാൾ വരുന്നത് വരെ കാത്തിരിക്കുക, ഭക്ഷണം കൊടുക്കുക, വാരിക്കൊടുക്കുക,മസാജ് ചെയ്ത് കൊടുക്കുക ഇതൊക്കെ തന്നെയാണ് ഇഷ്ടം.
ചിലവർക്ക് ഡോമിനേറ്റ് ചെയ്യുന്നവരെ ഇഷ്ടമല്ലായിരിക്കും,അതൊക്കെ ഓരോരുത്തരുടേയും താത്പര്യമല്ലേ', താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+