Get Updates
Get notified of breaking news, exclusive insights, and must-see stories!

കുലസ്ത്രീ വിളി കേള്‍ക്കുന്നത് ഇഷ്ടം, കല്യാണം കഴിച്ചത് തന്നെ സിന്ദൂരം തൊടാനെന്ന് സ്വാസിക

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയമായ ഇടം കണ്ടെത്തിയ നടിയാണ് സ്വാസിക. മിനി സ്‌ക്രീനിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ സ്വാസിക 2019 ല്‍ വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു. പലപ്പോഴും തന്റെ നിലപാടുകളും ഇഷ്ടങ്ങളും തുറന്ന് പറഞ്ഞും ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് സ്വാസിക.

വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും സ്വാസിക മുന്‍പ് പറഞ്ഞ പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സിന്ദൂരം തൊടുന്നതിനുള്ള ഇഷ്ടത്തെ കുറിച്ച് പറയുന്ന സ്വാസികയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തനിക്ക് സിന്ദൂരം തൊടാന്‍ വലിയ ഇഷ്ടമാണ് എന്നും അതിന് വേണ്ടിയാണ് താന്‍ കല്യാണം കഴിച്ചത് എന്നും സ്വാസിക പറയുന്നു.

Swasika

'സിന്ദൂരം, താലി ഇതെല്ലാം തികച്ചും എന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. കുലസ്ത്രീ എന്ന് വിളിക്കുന്നതില്‍ കുഴപ്പമില്ല. ആ വിളി കേള്‍ക്കുന്നത് ഇഷ്ടമാണ്. ആളുകള്‍ വിമര്‍ശിക്കുന്നതു കൊണ്ട് എന്റെ ഇഷ്ടങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ല,' ,സ്വാസിക വ്യക്തമാക്കി. കുലസ്ത്രീയാകാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും നെറുകു വരെ നീട്ടി സിന്ദൂരമിടുന്നതാണ് ഐതിഹ്യം എന്നും സ്വാസിക പറഞ്ഞു.

'സിന്ദൂരം നീട്ടിയിടാനാണ് എനിക്കിഷ്ടം. താലിയിടാന്‍ എനിക്കിഷ്ടമാണ്. ഇതൊക്കെ എന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. അതെല്ലാം എനിക്കു പറ്റുന്നതു പോലെ ഞാന്‍ ചെയ്യും. ചില വസ്ത്രം ധരിക്കുമ്പോള്‍ ഇതൊന്നും ചെയ്യാറില്ല. എന്നാല്‍ സാരി ധരിക്കുമ്പോള്‍ ചെയ്യാറുണ്ട്. അതെന്റെ ഒരിഷ്ടമായതു കൊണ്ട് വീട്ടിലിരിക്കുമ്പോഴും രാവിലെ എഴുന്നേറ്റ് സിന്ദൂരം തൊടും.' സ്വാസിക പറയുന്നു.

കുഞ്ഞുനാള്‍ മുതല്‍ ഇതെല്ലാം തന്റെ ഇഷ്ടങ്ങളാണ് എന്നും താരം പറഞ്ഞു. 'കൗമാരകാലം മുതല്‍ കല്യാണം, കുടുംബം, കുട്ടി പിന്നെ നിങ്ങളൊക്കെ എപ്പോഴും ട്രോളുന്ന ഭര്‍ത്താവിന്റെ കാലു തൊട്ടുതൊഴല്‍ ഇതെല്ലാം എന്റെ ഇഷ്ടങ്ങളാണ്. ആളുകള്‍ എന്നെ ട്രോളി എന്നു കരുതി എന്റെ ഇഷ്ടങ്ങളൊന്നും ഞാന്‍ ഒരിക്കലും മാറ്റി വെക്കാന്‍ പോകുന്നില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടത്തിന് എന്നെ ട്രോളാം, വിമര്‍ശിക്കാം,' നടി പറഞ്ഞു.

തന്നെ സ്‌നേഹിക്കുന്നത് പോലെ തന്നെ തന്റെ സംസ്‌കാരത്തെയും താന്‍ സ്‌നേഹിക്കുന്നു എന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതും കാലില്‍ വീണ് അനുഗ്രഹം വാങ്ങുന്നതുമൊക്കെ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണെന്ന് വിവാഹത്തിനു മുന്‍പേ തന്നെ സ്വാസിക പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+