'അവര്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല, ആരും ഇനി അത് ലൈക്ക് ചെയ്യരുത്, സബ്സ്ക്രൈബ് ചെയ്യരുത്'; സ്വാസിക
നടി സ്വാസികയുടെ വിവാഹം ഈ അടുത്താണ് കഴിഞ്ഞത്. നടനും മോഡലുമൊക്കെ ആയ പ്രേം ജേക്കബ്ബാണ് സ്വാസികയുടെ ഭർത്താവ്. സ്വാസികയും പ്രേമും കുറേനാളുകളായി പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹ വാർത്ത പങ്കുവെയ്ക്കുമ്പോഴാണ് ആരാധകർ ഇക്കാര്യം അറിഞ്ഞത്. സീരിയൽ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.
ആഘോഷപൂർവ്വം നടന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. സീരയലിലൂടെയാണ് സ്വാസിക പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയതെങ്കിലും ഇപ്പോൾ സിനിമയിലും സജീവമാണ് താരം. വിവാഹ ശേഷവും സ്വാസികയും പ്രേമും അഭിനയവും ഷൂട്ടുമൊക്കെയായി തിരക്കിലാണ്. എന്നാലും തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ സ്വാസിക പങ്കുവെയ്ക്കാറുണ്ട്.

പ്രേമിനെക്കുറിച്ചും തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചുമൊക്കെ സ്വാസിക ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. മനം പോലെ മംഗല്യം എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് സ്വാസികയും പ്രേമും പരിചയപ്പെട്ടത്. സൗഹൃദം പിന്നെ പ്രണയമായി. ഒരു റൊമാന്റിത് സീൻ ഷൂട്ട് ചെയ്യുന്നതിനിടെ താനാണ് പ്രേമിനെ പ്രൊപ്പോസ് ചെയ്തതെന്ന് സ്വാസിക പറഞ്ഞിരുന്നു. എപ്പോഴും താരം ഇതുപോലെ സന്തോഷമുള്ള കാര്യങ്ങളാണ് പങ്കുവെയ്ക്കാറുള്ളത്, എന്നാൽ ഇപ്പോൽ കുറച്ച് സങ്കടമുള്ള കാര്യമാണ് പങ്കുവെച്ചിരിക്കുന്നത്.
തന്റെ യൂട്യൂബ് ചാനൽ നഷ്ടമായതിനെക്കുറിച്ചാണ് താരം പറഞ്ഞത്. ഏകദേശം മൂന്ന് ലക്ഷത്തിൽ അധികം സബ്ക്രൈബേഴ്സ് ഉണ്ടായിരുന്ന തന്റെ യൂട്യൂബ് ചാനൽ തനിക്ക് നഷ്ടമായ വിവരം വളരെ സങ്കടത്തോടെയാണ് സ്വാസിക അറിയിച്ചത്. അത് ഹാൻഡിൽ ചെയ്തിരുന്ന വ്യക്തിയെ കോൺടാക്ട് ചെയ്യാൻ പറ്റുന്നില്ലെന്നും താരം പറയുന്നു. യൂട്യൂബ് ഹാക്കായ അവസ്ഥയിലാണ് ഉള്ളതെന്നും സ്വാസിക പറഞ്ഞു.
ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം ആണ് നടന്നതെന്നും നിയമപരമായി മുൻപോട്ട് പോകുമെന്നും സ്വാസിക പറഞ്ഞു. അത് തിരികെ പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി അതുവരെ ആ ചാനൽ കാണുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യരുതെന്നും സ്വാസിക പറയുന്നു.
എന്റെ യൂട്യൂബ് ചാനൽ ഹാക്കായി. അത് മാനേജ് ചെയ്തിരുന്നത് വേറൊരു ടീമാണ്. അവരെ വിളിച്ചിട്ട് കിട്ടുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ആരും ഇനിയത് ലൈക്ക് ചെയ്യരുത്. സബ്സ്ക്രൈബ് ചെയ്യരുത്. സൈബറിൽ കൈപ്ലെൻറ് ചെയ്ത് തിരികെ കിട്ടുന്നത് വരെ ആരും ലൈക്കും സബ്സ്ക്രൈബ് ചെയ്യരുത് . താനും പ്രേമും കൂടി പുതിയൊരു യൂട്യൂബ് ചാനൽ തുടങ്ങുന്നുണ്ടെന്നും ഇനി മുതൽ വീഡിയോസും വിശേഷങ്ങളും അതിലാണ് ഉണ്ടാവുക എന്നും സ്വാസി പറയുന്നു.












Click it and Unblock the Notifications