എല്ലാവർക്കും എന്റെ പ്രേമിനെ പോലെയൊരു ഭർത്താവിനെ കിട്ടണം; വീഡിയോ പങ്കുവെച്ച് സ്വാസിക
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി സ്വാസികയുടെയും പ്രേം ജേക്കബ്ബിന്റെയും വിവാഹം കഴിഞ്ഞത്. സീരിയൽ മേഖലയിലേയും സിനിമാ മേഖലയിലേയും നിരവധി താരങ്ങളാണ് വിവാഹത്തിന് ശേഷമുള്ള റിസപ്ഷന് എത്തിയത്.
ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലും ആയിരുന്നു. ഇപ്പോൾ താരം തന്റെ വിവാഹത്തിനിടെ ഉണ്ടായ മനോഹരമായ നിമിഷത്തിന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. എല്ലാ പെൺകുട്ടികൾക്കും തന്റെ പ്രേമിനെ പോലെയുള്ള പങ്കാളിയെ കിട്ടണം എന്നാണ് പറയുന്നത്.

വിവാഹ സമയത്ത് പ്രേം പുടവ കൊടുക്കുന്ന സമയത്ത് പുടവ സ്വീകരിച്ച സ്വാസിക പ്രേം ജേക്കബിന്റെ കാൽ തൊട്ട് വണങ്ങുകയായിരുന്നു. ഇതിന് പിന്നാലെ പ്രേമും സ്വാസികയുടെ കാൽ തൊട്ട് വണങ്ങുകയായിരുന്നു. സ്വാസികയും വിവാഹത്തിനെത്തിയ ആളുകളും ശരിക്കും അത്ഭുതപ്പെട്ടുപോവുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്.
ഈ വീഡിയോ ആണ് സ്വാസിക പങ്കുവെച്ചത്. എല്ലാ പെൺകുട്ടികൾക്കും എൻ്റെ പ്രേമിനെ പോലെ ഒരു ആളെ ജീവിത പങ്കാളിയായി വേണംകിട്ടണം. എനിക്ക് ലഭിച്ച രത്നമാണ് പ്രേം എന്നാണ്, വീഡിയോ പങ്കുവെച്ച് സ്വാസിക പറഞ്ഞത്. നവിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.
ഇതു പോലെ ഭാര്യയെ തുല്യമായി കാണുന്ന പങ്കാളിയെ തന്നെയാണ് സ്ത്രീകൾ കൊതിക്കുന്നത് എന്നാണ ചിലർ പറയുന്നത്. സ്ത്രീകളെ പേടിപ്പിച്ച് നിർത്തുന്നതും പരിഹസിക്കുന്നതും ഒന്നുമല്ല, ഇതുപോലെ പരസ്പരം ബഹുമാനിക്കുന്നത് തന്നെയാണ് പുരുഷന്മാർ ചെയ്യേണ്ടത് എന്നും ചിലർ പറയുന്നു.
സ്വാസികയുടെ നല്ല മനസ്സിന് ഇതുപോലൊരു പങ്കാളിയെ തന്നെയാണ് ലഭിക്കേണ്ട് എന്നാണ് ചിലർ പറഞ്ഞത്. വിവാഹത്തിന് പിന്നാലെ ഇത് പോലെയുള്ള രസകരമായ വീഡിയോകൾ സ്വാസിക പങ്കുവെച്ചിരുന്നു. വിവാഹ ആഘോഷങ്ങൾ കഴിഞ്ഞ് സ്വാസികയുടെ തലയിലെ മുല്ലപ്പൂവും വെപ്പ് മുടിയും അഴിച്ച് മാറ്റാൻ സഹായിക്കുന്ന പ്രേമിന്റെ വീഡിയോ സ്വാസിക പങ്കുവെച്ചിരുന്നു. നിങ്ങൾക്ക് എത്രത്തോളം ക്ഷമയുണ്ട് എന്ന് ഞാൻ ഒന്ന് അറിയട്ടെ എന്നാണ് സ്വാസിക വീഡിയോ പങ്കുവെച്ച് കുറിച്ചത്.
സീരിയലിലൂടെയാണ് സ്വാസികയ്ക്ക് ശ്രദ്ധ ലഭിക്കുന്നത്. ഇപ്പോൾ സിനിമയിൽ സജീവമാണ് താരം. പ്രേമും അഭിനയ രംഗത്ത് തന്നെയാണ്.
ഇരുവരും സീരിയൽ സെറ്റിൽ വെച്ചാണ് പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയും അത് വിവാഹത്തിലേക്ക് എത്തുകയും ചെയ്യുകയായിരുന്നു. സ്വാസിക ഇപ്പോൾ സിനിമയിൽ സജീവമായി ഉണ്ട്,












Click it and Unblock the Notifications