വിവാഹത്തിന് ശേഷം ആദ്യമായി പ്രേമിന്റെ വീട്ടിലേക്ക് സ്വാസിക; അമ്മായിയമ്മയ്ക്ക് ഒരു സമ്മാനവും!
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് സ്വാസിക വിജയ്. സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ മനസ്സ് താരം കീഴടക്കിയത്. സിനിമയിൽ സജീവമാണ് സ്വാസിക. അടുത്തിടെയാണ് സ്വാസികയുടെ വിവാഹം കഴിഞ്ഞത്. പ്രേം ജേക്കബ് ആണ് സ്വാസികയെ വിവാഹം കഴിച്ചത്. സ്വാസികയും പ്രേമും പ്രണയത്തിലായിരുന്നു. വിവാഹത്തിന് ശേഷവും സ്വാസിക അഭിനയത്തിൽ സജീവമാണ്. സ്വാസികയ്ക്കും പ്രേമിനും ഷൂട്ടിംഗ് തിരക്കുകൾ ഉള്ളതിനാൽ രണ്ട് പേരു അധികം ബ്രേക്ക് എടുക്കാതെ സെറ്റുകളിലേക്ക് തിരിച്ചെത്തിയിരുന്നു.
വിവാഹത്തിന് ശേഷം വന്ന ആദ്യത്തെ വാലന്റൈൻസ് ഡേയ്ക്ക് ഇരുവരും ഒരുമിച്ചില്ലായിരുന്നു. അതിന്റെ വിശേഷങ്ങളും സ്വാസിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.. ഇപ്പോൾ വിവാഹം കഴിഞ്ഞ് ആദ്യമായി പ്രേമിന്റെ വീട്ടിലേക്ക് പോവുന്ന വിശേഷം ആണ് സ്വാസിക പങ്കുവെച്ചത്. യൂട്യൂബിലാണ് സ്വാസിക ഈ വിശേഷം പങ്കുവെച്ചിരിക്കുന്നത്. പ്രേമിന്റെ അമ്മയ്ക്ക് ഒരു സമ്മാനവുമായിട്ടാണ് സ്വാസിക പോയത്.

വിവാഹം കഴിഞ്ഞ് കുറേ ദിവസങ്ങൾക്ക് ശേഷം ഇപ്പോഴാണ് തങ്ങൾ പരസ്പരം കണ്ടത് എന്നും പ്രേമിന്റെ വീട്ടിലേക്ക് ആദ്യമായിട്ടാണ് പോകുന്നതെന്നും സ്വാസിക പറയുന്നു. പ്രത്യേകിച്ച് ചടങ്ങുകൾ ഒന്നവും ഉണ്ടായിരുന്നില്ല. പ്രേമിന്റെ അമ്മയ്ക്കായി പ്രിയപ്പെട്ട ചെടികളൊക്കെ വാങ്ങിയാണ് പ്രേമിന്റെ വീട്ടിലേക്ക് താരം പോയത്.
സ്വാസികയുടെ വീട്ടുകാർ ചെറുക്കൻ വീട് കാണുന്ന ചടങ്ങ് ഉണ്ടായിരുന്നു. നടിയുടെ കസിൻ പങ്കുവെച്ച വീഡിയോയിൽ ആ വിശേഷങ്ങൾ കാണിക്കുന്നുണ്ട്. നേരത്തെ നടന്ന കാര്യങ്ങളാണ് ഇപ്പോൾ സ്വാസിക പുറത്തുവിട്ടത്. അതേ സമയം ആദ്യമായി പ്രേമിന്റെ വീട്ടിലേക്ക് എത്തിയപ്പോൾ സ്വാസികയ്ക്ക് ഉണ്ടായ മാറ്റത്തെക്കുറിച്ചാണ് ആരാധകർ പറയുന്നത്. സ്വാസികയ്ക്ക് ചെറിയ ചമ്മലൊക്കെ വന്നു എന്നാണ് ആരാധകർ പറയുന്നത്. ഈ വിഡീയോ ഇപ്പോൾ വൈറലാണ്..
ജനുവരിയിലായിരുന്നു സ്വാസികയുടെയും പ്രേമിന്റെയും വിവാഹം. സിനിമ സീരിയൽ രംഗത്തെ നിരവധി പേരാണ് പങ്കെടുത്തത്. ഒരു സീരിയലിന്റെ സെറ്റിൽ വെച്ചാണ് സ്വാസികയും പ്രേമും പ്രണയത്തിൽ ആയത്.
തന്നെ ഭർത്താവ് ഡോമിനേറ്റ് ചെയ്യുന്നതാണ് തനിക്ക് ഏറെ ഇഷ്ടം എന്ന് സ്വാസിക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ തനിക്ക് സ്വാതന്ത്ര്യവും എന്തും ചെയ്യാൻ സമ്മതവും തരുന്ന സ്വഭാവമാണ് പ്രേമിന്റേത് എന്ന് സ്വാസിക പറഞ്ഞിരുന്നു. ഇവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായിരുന്നു.












Click it and Unblock the Notifications