എന്റെ ഹൃദയത്തിന്റെ രാജകുമാരന്..; പ്രേമിന് ആശംസയുമായി സ്വാസിക, എന്ത് സമ്മാനമാണ് നൽകിയതെന്ന് ആരാധകർ
അടുത്തിടെയാണ് നടി സ്വാസികയുടേയും പ്രേം ജേക്കബിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷവും ഇരുവരും കരിയറിൽ നിന്ന് വലിയ ബ്രേക്കൊന്നും എടുത്തില്ല. ഇരുവരും തങ്ങളുടെ ഷൂട്ടിംഗ് തിരക്കുകളിൽ ആണ്. അടുത്തിടെ വിവാഹത്തിന് ശേഷം ആദ്യമായി പ്രേമിന്റേ വീട്ടിലേക്ക് പോയ വിശേഷം സ്വാസിക പങ്കുവെച്ചിരുന്നു. ആദ്യമായി അമ്മായിയമ്മയെ കാണാൻ സമ്മാനവുമായിട്ടാണ് സ്വാസിക പോയത്.. പ്രേമിന്റെ അമ്മയ്ക്ക് പ്രിയപ്പെട്ട ചെടികളായിരുന്നു സ്വാസിക കൊണ്ടുപോയത്.
ഇപ്പോൾ പ്രേമിന്റെ പിറന്നാൾ ദിവസം സ്വാസിക പങ്കുവെച്ച പോസ്റ്റാണ് വൈറൽ ആയിരിക്കുന്നത്. പ്രേമിനൊപ്പമുള്ള ചിത്രമാണ് സ്വാസിക പങ്കുവെച്ചത്. രാവിലെ ഉറങ്ങുന്ന പ്രേമിന്റെ കൈപിടിച്ച് ഇരിക്കുന്ന വീഡിയോയും സ്വാസിക സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. എന്റെ ഹൃദയത്തിന്റെ രാജാവിന്, എന്റെ സ്വപ്നങ്ങളുടെ മനുഷ്യന്, എന്റെ ജീവിതത്തിന്റെ പ്രണയത്തിന് എന്ന ക്യാപ്ഷനോടെയാണ് സ്വാസിക ഫോട്ടോ പങ്കുവെച്ചത്.

ഇരുവരുടേയും ആരാധകർ പ്രേമിന് ആശംസകൾ അറിയിച്ച് കമന്റുകൾ ഇടുന്നുണ്ട്. ഇതിനും മുമ്പും പ്രേമിനെ പോലെ ഒരാളെ ഭർത്താവായി ലഭിച്ചത് ഭാഗ്യമാണെന്ന് സ്വാസിക പറഞ്ഞിട്ടുണ്ട്. തനിക്ക് എന്തും ചെയ്യാൻ സമ്മതം നൽകുന്ന ആളാണ് പ്രേം എന്ന് സ്വാസിക പറഞ്ഞിരുന്നു.
ജനുവരിയിലാണ് പ്രേമും സ്വാസികയും വിവാഹം കഴിച്ചത്. സീരിയലിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇവർ പരിചയപ്പെടുന്നത്, അത് പ്രണയമാകുന്നതും. പ്രണയം വിവാഹത്തിലേത്ത് എത്തുകയും ചെയ്തു. വിവാഹത്തിന് സിനിമ - സീരിയിൽ രംഗത്തെ നിരവധി പേർ എത്തിയിരുന്നു. സീരിയയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയത്. ഇപ്പോൾ സിനിമയിലും താരം സജീവമാണ്.
വൈഗ എന്ന ചിത്രത്തിലൂടെയാണ് സ്വാസിക അഭിനയ രംഗത്തേക്ക് കടന്നുവരുനന്ത്. അതിന് ശേഷം നിരവധി സിനിമകളിൽ താരം അഭിനയിച്ചു. പത്താംവളവ്, അയാളും ഞാനും തമ്മിൽ, ഒരു കുട്ടനാടൻ ബ്ലോഗ് , കുദാശ, ചതുരം, ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വർണ കടുവ, കുട്ടനാടൻ മാർപാപ്പ, അറ്റ് വൺസ്, എന്നിങ്ങനെ നിരവധി സിനിമകൾ അഭിനയിച്ചു.
വിവേകാന്ദൻ വൈറലാണ് സ്വാസികയുടെതായി ഒടുവിൽ വന്ന ചിത്രം. പ്രേവും ഷൂട്ടിംഗും ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലാണ്. തങ്ങളുടെ വിശേഷങ്ങൾ സ്വാസിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നും ഈ സന്തോഷം ഇങ്ങനെ തന്നെ ഉണ്ടാവട്ടേ എന്നാണ് ആരാധകർ പറയുന്നത്.












Click it and Unblock the Notifications