ഇനിയും ബിക്കിനി ഇടാന്‍ തയ്യാർ: എനിക്ക് ലൈന്‍ അടിക്കാന്‍ ആരുമില്ല എന്നതായിരുന്നു പ്രശ്നമെന്നും ശ്വേത മേനോന്‍
മോഡലിങ്ങിലൂടെ തുടങ്ങി സിനിമ രംഗത്തേക്ക് കടന്ന് വന്നവരില്‍ ശ്രദ്ധേയയായ താരങ്ങളില്‍ ഒരാളാണ് ശ്വേത മേനോന്‍. 1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടം നേടിയ താരം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ശ്വേത മേനോന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 1 ലെ മത്സരാർത്ഥി കൂടിയായിരുന്നു.
ജോമോൻ സംവിധാനം ചെയ്‌ത അനശ്വരം (1991) എന്ന മലയാള സിനിമയിൽ മമ്മൂട്ടിയ്‌ക്കൊപ്പം നായികയായതിന് ശേഷമായിരുന്നു ശ്വേത മേനോന്‍ മോഡലിങ്ങില്‍ കൂടുതല്‍ ശ്രദ്ധേകേന്ദ്രീകരിച്ചത്. 1994 ലെ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത അവർ സുസ്മിത സെൻ , ഐശ്വര്യ റായ് , ഫ്രാൻസെസ്‌ക ഹാർട്ട് എന്നിവർക്ക് പിന്നിൽ മൂന്നാം റണ്ണറപ്പായതോടെയാണ് ശ്രദ്ധേയയാകുന്നത്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തേക്കുറിച്ചും ബിഗ് ബോസില്‍ എത്തിയതിനെക്കുറിച്ചും കൂടുതല്‍ തുറന്ന് പറയുകയാണ് താരം.

ബിഗ് ബോസ് എപ്പിസോഡുകളൊന്നും ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. പതിമൂന്നാമത്തെ മത്സരാർത്ഥിയായി എന്നെ കയറ്റുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നു. ഞാന്‍ വളരെ റിലാക്സായിട്ട് വാനില്‍ ഇരിക്കുകയായിരുന്നു. അങ്ങോട്ട് പോയാല്‍ തന്നെ രണ്ടാഴ്ച കൊണ്ട് പുറത്ത് വരുമെന്നായിരുന്നു ഞാന്‍ കരുതിയത്. പെട്ടെന്നാണ് അവർ വിളിച്ച് ഞാനാണ് ആദ്യ മത്സരാർത്ഥിയായി പോകുന്നതെന്ന് പറഞ്ഞത്. അതോടെ ഞാന്‍ ചെറുതായി ആശങ്കയിലായെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് അനുവദിച്ച അഭിമുഖത്തില്‍ ശ്വേത പറയുന്നു.
അന്നത്തെ ബിഗ് ബോസ് താരങ്ങളെല്ലാം അടങ്ങിയ ഒരു ഗ്രൂപ്പുണ്ട്. പലരുമായി ബന്ധമുണ്ട്. അന്ന് പലരേയും അറിയുമായിരുന്നില്ല. വ്യക്തിപരമായി അറിയുന്നത് അനൂപിനേയും പേർളി മാണിയേയുമായിരുന്നു. രഞ്ജിനുമായി അതിന് മുമ്പ് രണ്ടോ മൂന്നോ ഷോ ചെയ്തിരുന്നു. എന്റെ പ്രധാന പ്രശ്നം എന്ന് പറയുന്നത്, ലൈന്‍ അടിക്കാനും വായ് നോക്കാനുമായിട്ട് ആരുമില്ല എന്നതായിരുന്നുവെന്നും ചിരിച്ചുകൊണ്ട് താരം പറയുന്നു.
പലരും വിചാരിച്ചത് ഞാനായിരുന്നു ജയിക്കുക എന്നുള്ളത്. എനിക്ക് അറിയാമായിരുന്നു ഞാന്‍ അവസാനം വരെ നിലനില്‍ക്കില്ലെന്ന്. എന്ത് തന്നെയായാലും ബിഗ് ബോസ് ഒരു മനോഹരമായ ഷോയാണ്. ഞാന്‍ അധികവും കിച്ചണിലായിരുന്നു. മറ്റ് സീസണുകളെ അപേക്ഷിച്ച് ഒന്നാം സീസണില്‍ അധികം പ്രശ്നം ഉണ്ടായിരുന്നില്ല. എല്ലാവരും അവരുടേതായ രീതിയില്‍ പക്വത ഉള്ളവരായിരുന്നു.
ബോളിവുഡിലോ അല്ലാതെയോ ഇനി ഏത് വേഷം ചെയ്യാനും താന്‍ റെഡിയാണ്. അതിപ്പോള്‍ രതിനിര്‍വേദമാണെങ്കിലും കാമസൂത്ര ചെയ്യാനാണെങ്കിലും യാതൊരു പ്രശ്നവുമില്ല. ചെയ്തതൊക്കെ നല്ലതാണോ ചീത്തയാണോ എന്ന് നോക്കുകയോ അതില്‍ ഖേദിക്കുകയോ ചെയ്യാറില്ല. കാരണം അതൊക്കെ ഞാന്‍ ബോധത്തോടെ ചെയ്തതാണെന്നും താരം പറയുന്നു.
അബോധവസ്ഥയില്‍ ഞാനൊന്നും ചെയ്തിട്ടില്ല. എല്ലാം നല്ല ബോധത്തോടെ ചെയ്തതാണ്. ഇനിയിപ്പോള്‍ ആരെങ്കിലും ബിക്കിനി ഇട്ട് അഭിനയിക്കണമെന്നാണ് പറയുന്നതെങ്കില്‍ ഞാന്‍ അതിനും തയ്യാറാണ്. അഭിമുഖത്തിനിടയില്‍ ബിക്കിനി ഇടുമെന്നല്ല, അങ്ങനൊരു കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ അത്തരം വേഷങ്ങളില്‍ അഭിനയിക്കാനും ഒരുക്കമാണെന്നാണ് ശ്വേത അഭിമുഖത്തില്‍ പറയുന്നു.












Click it and Unblock the Notifications